പ്ര​മേ​ഹം ഒ​രു രോ​ഗ​മ​ല്ല, ഒ​രു​പാ​ട്‌ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഒ​രു ഏ​ജ​ന്റാ​ണ്. ന​മ്മു​ടെ സ​മൂ​ഹ​ത്തെ ബാ​ധി​ച്ച ഏ​റ്റ​വും മോ​ശം ആ​രോ​ഗ്യ​പ്ര​ശ്നം എ​ന്തെ​ന്ന് ചോ​ദി​ച്ചാ​ൽ നി​സ്സം​ശ​യം ഞാ​ൻ പ​റ​യും അ​ത് പ്ര​മേ​ഹ​മാ​ണെ​ന്ന്. ലോ​ക​ത്തി​ന്റെ പ്ര​മേ​ഹ​ത​ല​സ്ഥാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ഇ​ന്ത്യ​യാ​ണ്. കാ​ര​ണം ലോ​ക​ത്തി​ലെ പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ 17 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണ്. അ​തി​ലെ 25 ശ​ത​മാ​നം കേ​ര​ള​ത്തി​ലും. അ​താ​യ​ത്, ഇ​ന്ത്യ​യി​ൽ ഗോ​വ​യും പു​തു​ച്ചേ​രി​യും ക​ഴി​ഞ്ഞ് മൂ​ന്നാം സ്ഥാ​നം. നി​ല​വി​ൽ 10 കോ​ടി പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ പ്ര​മേ​ഹ​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഏ​റ്റ​വും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ൽ 13 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ പ്ര​മേ​ഹം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ് അ​ഥ​വാ പ്രീ ​ഡ​യ​ബ​റ്റി​ക് ആ​ണ് എ​ന്ന​താ​ണ്.

ശ​രീ​ര​ത്തി​ൽ പാ​ൻ​ക്രി​യാ​സ് ഇ​ൻ​സു​ലി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​തി​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച ഇ​ൻ​സു​ലി​നോ​ട് ശ​രീ​രം പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​തു​മൂ​ലം ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ന്ന അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ഓ​രോ കോ​ശ​ത്തി​നും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ആ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ ഷു​ഗ​ർ മാ​ത്ര​മേ അ​ത​ത് കോ​ശ​ങ്ങ​ൾ അ​ക​ത്തേ​ക്ക് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ആ ​നി​ശ്ചി​ത അ​ള​വി​ൽ കൂ​ടി​യാ​ൽ അ​ത് കോ​ശ​ങ്ങ​ളു​ടെ അ​ക​ത്തേ​ക്കു ക​ട​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ക​യും ര​ക്ത​ത്തി​ൽ അ​മി​ത​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ക​യും ഓ​രോ അ​വ​യ​വ​ത്തി​ലെ​യും കോ​ശ​ങ്ങ​ളെ പു​റ​ത്തു​നി​ന്ന് ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ശ​രീ​ര​ത്തി​ൽ ര​ക്തം എ​ത്തു​ന്ന എ​ല്ലാ ഇ​ട​ത്തും ന​ശീ​ക​ര​ണം ന​ട​ത്തും. ര​ക്തം എ​ത്താ​ത്ത സ്ഥ​ലം ശ​രീ​ര​ത്തി​ൽ ഇ​ല്ല​താ​നും!

ഷു​ഗ​ർ അ​ഥ​വാ പ്ര​മേ​ഹ​ത്തെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത് എ​ന്തെ​ന്നാ​ൽ അ​തി​ന്റെ ര​ഹ​സ്യ ന​ശീ​ക​ര​ണ സ്വ​ഭാ​വ​മാ​ണ്. ​പ്ര​മേ​ഹം ബാ​ധി​ച്ച് ആ​ദ്യ​ത്തെ അ​ഞ്ചോ ചി​ല​പ്പോ​ൾ പ​ത്തോ വ​ർ​ഷം വ​രെ പ്ര​ത്യേ​കി​ച്ച് കു​ഴ​പ്പ​ങ്ങ​ളി​ല്ലാ​തെ ജീ​വി​ക്കാം. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ഒ​രു പ​രി​ധി​ക്ക​പ്പു​റം കൂ​ടു​ന്ന​തു​വ​രെ പ്ര​ത്യേ​കി​ച്ച് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യാം. എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഇ​ത് നി​ശ്ചി​ത അ​ള​വി​ൽ നി​യ​ന്ത്രി​ക്കേ​ണ്ട ആ​വ​ശ്യ​ത്തെ അ​വ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​റി​ല്ല. പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ 90 ശ​ത​മാ​നം ആ​ളു​ക​ളും പ്ര​മേ​ഹ​ത്തി​ന് ചി​കി​ത്സി​ക്കു​ന്ന​വ​രാ​ണ്.

എ​ന്നി​ട്ടും പ്ര​മേ​ഹ​സം​ബ​ന്ധ​മാ​യ ഏ​തെ​ങ്കി​ലും ഒ​രു രോ​ഗം ബാ​ധി​ക്കാ​ത്ത​വ​രാ​യി ആ​രു​മി​ല്ല എ​ന്നു​ത​ന്നെ പ​റ​യാം. ചി​കി​ത്സ​യു​ണ്ട്, മ​രു​ന്നു​ണ്ട് എ​ന്ന് ആ​ശ്വ​സി​ക്കു​ന്ന​തി​ന​പ്പു​റം ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ ല​ക്ഷ​ണ​ങ്ങ​ളോ മ​റ്റോ ഇ​ല്ല എ​ന്ന​ത് നി​ശ്ചി​ത അ​ള​വി​ൽ നി​യ​ന്ത്രി​ക്കേ​ണ്ട ഗൗ​ര​വ​ക​ര​മാ​യ ആ​വ​ശ്യ​ത്തി​നെ മ​റ​ക്കാ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, പ്ര​മേ​ഹ​രോ​ഗി​യു​ടെ അ​ടി മു​ത​ൽ മു​ടി വ​രെ സ​ക​ല​തും പ​തി​യ​പ്പ​തി​യെ ന​ശി​ച്ചു​പോ​വു​ക​യാ​ണ് ഈ ​കാ​ല​യ​ള​വി​ൽ സം​ഭ​വി​ക്കു​ന്ന​ത്. ഇ​വ ല​ക്ഷ​ണ​ങ്ങ​ളാ​യി പു​റ​ത്തി​റ​ങ്ങാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. പ്ര​മേ​ഹം​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന കേ​ടു​പാ​ടു​ക​ൾ തി​രി​ച്ച് ശ​രി​യാ​ക്കി​യെ​ടു​ക്കാ​ൻ പ​റ്റാ​ത്ത irreversible കേ​ടു​ക​ളാ​ണ് എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം.

അ​ഞ്ചോ പ​ത്തോ കൊ​ല്ലം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന രോ​ഗ​ങ്ങ​ളെ തി​രി​ച്ചു ശ​രി​യാ​ക്കാ​ൻ പി​ന്നീ​ട് പ്ര​മേ​ഹം നി​യ​ന്ത്രി​ച്ചി​ട്ടും കാ​ര്യ​മി​ല്ല. അ​വ കൂ​ടു​ത​ൽ വ​ഷ​ളാ​വാ​തി​രി​ക്കാ​നു​ള്ള ഒ​രു വ​ഴി​യാ​യി​ട്ടേ അ​ത് ഉ​പ​ക​രി​ക്കൂ. അ​തു​കൊ​ണ്ടാ​ണ് തു​ട​ക്ക​ത്തി​ൽ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും രോ​ഗി​ക​ളോ​ട് പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം

കു​റ്റ്യാ​ടി: ര​ക്​​തരോ​ഗം ബാ​ധി​ച്ച അ​ർ​ജു​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്റ്റെം ​സെ​ൽ റീ ​പ്ലാ​ന്റേ​ഷ​ൻ ശ​സ്ത്ര​​ക്രി​യ​ക്കാ​യി മൂ​ല​കോ​ശ​ദാ​താ​വി​നെ തേ​ടി കുടുംബം. പ​രേ​ത​നാ​യ അ​ഡ്വ. മോ​ഹ​ൻ​ദാ​സി​ന്റെ​യും ക​ര​ണ്ടോ​ട്​ ഗ​വ. എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു​വി​ന്റെ​യും മ​ക​നാ​ണ്​ അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച​ത്. പ​തി​നാ​യി​രം മു​ത​ൽ 10

തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും

കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന ഊർജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ

പുറത്ത് പോയി വ്യായാമം ചെയ്യാന്‍ പറ്റുന്നില്ലേ? ജിമ്മില്‍ പോകാന്‍ മടിയാണോ? പേടിക്കേണ്ട ഫിറ്റ്നസ് വീട്ടിലെത്തും

പുറത്ത് പോയി വ്യായാമം ചെയ്യാന്‍ പറ്റുന്നില്ലേ? ജിമ്മില്‍ പോകാന്‍ മടിയാണോ? പേടിക്കേണ്ട ഫിറ്റ്നസ് വീട്ടിലെത്തും

മോഡേണ്‍ ജീവത ശൈലിയില്‍ നമ്മളെല്ലാം മറന്നുപോകുന്ന കാര്യമാണ് ശരീരം ശ്രദ്ധിക്കുക അല്ലെങ്കില്‍ ഫിറ്റ്നസ് നിലനിര്‍ത്തുക എന്നുള്ളത്. ആരോഗ്യകരമായ ജീവിതത്തിനും സുഖകരമായി മുന്നേറാനും ഫിറ്റനസ് അനിവാര്യമാണ്. അസുഖങ്ങളെ അകറ്റാന്‍ ഭക്ഷണവും മറ്റും എല്ലാം നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിനോടൊപ്പം വ്യായാമവും അഭിവാജ്യ ഘടകമാണ്. ജീവിതം മെച്ചപ്പെടുത്താനുള്ള