സ​ർ ഫ്രെ​ഡ​റി​ക് ബാ​ന്റി​ങ്ങി​ന്റെ ജ​ന്മ​ദി​നം​കൂ​ടി​യാ​യ ന​വം​ബ​ർ 14നാ​ണ് ലോ​ക പ്ര​മേ​ഹ​ദി​നം. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ചേ​ർ​ന്നാ​ണ് 2006 മു​ത​ൽ ഈ ​ദി​നാ​ച​ര​ണം തു​ട​ങ്ങി​യ​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​ഹ​ദി​ന സ​ന്ദേ​ശം എ​ല്ലാ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ പ്രാ​പ്യ​മാ​ക്കു​ക​യും രോ​ഗി​ക​ൾ​ക്ക് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ ഊ​ന്നി​യു​ള്ള പ്രാ​ധാ​ന്യ​വും സ​ങ്കീ​ർ​ണ​ത​ക​ൾ വ​രാ​തെ ന​ല്ല ജീ​വി​ത​നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം പ​ക​ര​ലു​മാ​ണ്.

ഫ്രെ​ഡ​റി​ക് ബാ​ന്റി​ങ്ങും ചാ​ൾ​സ് ബെ​സ്റ്റു​മാ​ണ് 1922ൽ ​ഇ​ൻ​സു​ലി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. 2018ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 101 മി​ല്യ​ൺ (10 കോ​ടി) ജ​നം പ്ര​മേ​ഹ​രോ​ഗ​ത്തി​ന് കീ​ഴ്പ്പെ​ട്ട​വ​രും 13.6 കോ​ടി പേ​ർ പ്ര​മേ​ഹ​ത്തി​ന്റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലു​മാ​ണെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 90 ശ​ത​മാ​നം രോ​ഗി​ക​ളും ഒ​രു ത​വ​ണ പോ​ലും കാ​ഴ്ച​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി​ട്ടി​ല്ല. ജീ​വി​ത​ശൈ​ലി​കൊ​ണ്ടു​ണ്ടാ​വു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യി കാ​ണു​ന്ന പ്ര​മേ​ഹം. വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും കാ​ഴ്ച​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പ്ര​മേ​ഹ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ത്തി​രി​ക്കാ​തെ വ​ർ​ഷ​ത്തി​ൽ ഒ​രു​ത​വ​ണ​യെ​ങ്കി​ലും സ്ക്രീ​നി​ങ് ന​ട​ത്തു​ന്ന​തും അ​ഭി​കാ​മ്യ​മാ​ണ്.

ക​ണ്ണി​ലെ ഞ​ര​മ്പി​ൽ മാ​ക്കു​ല എ​ന്ന ഭാ​ഗ​ത്ത് വ​രു​ന്ന നീ​ർ​ക്കെ​ട്ടാ​ണ് കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു​ണ്ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണം. ചെ​റി​യ ര​ക്ത​ക്കു​ഴ​ലു​ക​ൾ ത​ക​രാ​റി​ലാ​വു​ക‍യും അ​തി​ൽ​നി​ന്ന് ഫ്ലൂ​യി​ഡും പ്രോ​ട്ടീ​ൻ, ലി​പ്പി​ഡ്സ് എ​ന്നി​വ​യും ലീ​ക്ക് ചെ​യ്ത് ഞ​ര​മ്പി​ന്റെ മാ​ക്കു​ല​യി​ൽ അ​ടി​ഞ്ഞു​കൂ​ടു​മ്പോ​ഴു​ണ്ടാ​വു​ന്ന നീ​ർ​ക്കെ​ട്ടാ​ണ് കാ​ഴ്ച​യെ പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്.

ഈ ​കാ​ഴ്ച​ക്കു​റ​വ് സാ​വ​കാ​ശ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​താ​ണ്. നേ​ര​ത്തേ ക​ണ്ടി​രു​ന്ന കാ​ഴ്ച​ക​ളോ സൂ​ക്ഷ്മ​മാ​യ വ​സ്തു​ക്ക​ളോ തെ​ളി​ഞ്ഞു കാ​ണാ​തി​രി​ക്കു​ക, നേ​ർ​രേ​ഖ​ക​ൾ ച​രി​ഞ്ഞും വ​ള​ഞ്ഞും കാ​ണു​ന്ന സ്ഥി​തി എ​ന്നി​വ​യൊ​ക്കെ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ഡ​യ​ബ​റ്റി​ക് മാ​ക്കു​ലാ​ർ എ​ഡി​മ എ​ന്നു പ​റ​യു​ന്ന ഞ​ര​മ്പി​ലെ നീ​ർ​ക്കെ​ട്ടി​ന് ഇ​ന്ന് നി​ല​വി​ലു​ള്ള ചി​കി​ത്സ ഇ​ൻ​ജ​ക്ഷ​നാ​ണ്. മാ​സ​ത്തി​ൽ ഒ​രു​ത​വ​ണ ഈ ​ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ക്കു​ക​യാ​ണ് രീ​തി. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ത് തു​ട​ര​ണം.

ക​ണ്ണി​ലെ ഞ​ര​മ്പി​ലെ മ​ധ്യ​ഭാ​ഗ​ത്തെ ര​ക്ത​യോ​ട്ടം കു​റ​യു​ന്ന​താ​ണ് കാ​ഴ്ച​യെ ബാ​ധി​ക്കു​ന്ന മ​റ്റൊ​രു ഘ​ട​കം. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഈ ​അ​വ​സ്ഥ​ക്ക് ചി​കി​ത്സ​യി​ല്ല. കൂ​ടു​ത​ൽ കാ​ഴ്ച കു​റ​യാ​തെ​യും അ​മി​ത ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ, അ​മി​ത വ​ണ്ണം, അ​നീ​മി​യ, കി​ഡ്നി രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം നി​യ​ന്ത്രി​ച്ച് കാ​ഴ്ച കു​റ​യു​ന്ന​ത് ശ്ര​ദ്ധി​ക്കു​ക​യും എ​ല്ലാ​വ​ർ​ഷ​വും കാ​ഴ്ച​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മാ​ണ് രോ​ഗി​ക​ൾ​ക്ക് മു​ന്നി​ലെ വ​ഴി.

പെ​ട്ടെ​ന്നു​ണ്ടാ​വു​ന്ന കാ​ഴ്ച​ക്കു​റ​വാ​ണ് മൂ​ന്നാ​മ​ത്തെ രോ​ഗാ​വ​സ്‌​ഥ. ക​ണ്ണി​ൽ മു​ടി കു​ടു​ങ്ങി​യ​തു​പോ​ലെ​യോ മ​ഷി​യി​ട്ട​തു​പോ​ലെ​യോ പെ​ട്ടെ​ന്നാ​വും കാ​ഴ്ച കു​റ​യു​ക. ക​ണ്ണി​ലു​ണ്ടാ​വു​ന്ന ര​ക്ത​സ്രാ​വ​മാ​ണി​തി​ന് കാ​ര​ണം. ഇ​ത് അ​ഡ്വാ​ൻ​സ് ഡി​സീ​സി​ൽ കാ​ണു​ന്ന​താ​ണ്. നോ​ർ​മ​ൽ ര​ക്ത​ക്കു​ഴ​ലു​ക​ൾ ത​ക​രാ​റി​ലാ​വു​ക​യും അ​തി​ന് പ​ക​ര​മാ​യി റെ​റ്റി​ന​യി​ൽ ര​ക്ത​യോ​ട്ട​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ഏ​രി​യ​ക​ളു​ടെ ഇ​ട​യി​ൽ പു​തി​യ ര​ക്ത​ക്കു​ഴ​ലു​ണ്ടാ​വു​ക​യും ഇ​വ നോ​ർ​മ​ൽ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ​യ​ത്ര ശ​ക്തി​യി​ല്ലാ​ത്ത​തി​നാ​ൽ ശ​രീ​രം ഏ​തെ​ങ്കി​ലും രീ​തി​യി​ൽ ചു​മ​യ്ക്കു​ക​യോ തു​മ്മു​ക​യോ ഭാ​രം പൊ​ക്കു​ക​യോ പോ​ലു​ള്ള​വ ചെ​യ്യു​മ്പോ​ൾ പെ​ട്ടെ​ന്ന് ര​ക്തം പൊ​ടി​യാ​നി​ട​വ​രു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​തി​ന്റെ ദോ​ഷം.

ഇ​തു കൂ​ടാ​തെ ഞ​ര​മ്പി​ലെ ര​ക്ത​ക്കു​ഴ​ലി​നോ​ടൊ​പ്പം​ത​ന്നെ ചെ​റി​യ പാ​ട ഞ​ര​മ്പി​നോ​ട് ചേ​ർ​ന്ന് വ​രു​ക​യും ആ ​പാ​ട ചു​രു​ങ്ങു​മ്പോ​ൾ ഞ​ര​മ്പ് വി​ട്ടു​വ​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​ര​ണ്ട് അ​വ​സ്ഥ​ക്കും സ​ർ​ജ​റി​യാ​ണ് പ​രി​ഹാ​രം. പ്ര​മേ​ഹം കൊ​ണ്ടു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കി ശ​രീ​ര​ത്തെ ഇ​ണ​ക്കി​യും രോ​ഗ​ത്തെ മെ​രു​ക്കി​യും ജീ​വി​ക്കു​ക​യാ​ണ് അ​ഭി​കാ​മ്യം. വേ​ണ്ട സൂ​ക്ഷ്മ​ത​യും ജാ​ഗ്ര​ത​യു​മു​ണ്ടെ​ങ്കി​ൽ പ്ര​മേ​ഹ​മി​ല്ലാ​ത്ത​വ​രെ​പ്പോ​ലെ ക​ണ്ണി​നും കി​ഡ്നി​ക്കും മ​സ്തി​ഷ്ക​ത്തി​നും ഒ​ന്നും ബാ​ധി​ക്കാ​തെ​ത​ന്നെ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാ​മ്പു​ക​ടി ‘പ​ക​ർ​ച്ച​വ്യാ​ധി’ ; ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പാ​മ്പു​ക​ടി സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ക​ണ്ട് ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​തി​നാ​ൽ, പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് സ​മാ​ന​മാ​യി, നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ

നിപ: ജില്ലയിൽ 10 ദിവസം പൊതുപരിപാടികൾക്ക് വിലക്ക്

നിപ: ജില്ലയിൽ 10 ദിവസം പൊതുപരിപാടികൾക്ക്  വിലക്ക്

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വ്. • ഉ​ത്സ​വ​ങ്ങ​ൾ, പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ക്ക​ണം. • വി​വാ​ഹം, റി​സ​പ്ഷ​ൻ തു​ട​ങ്ങി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,093 ആയി, കേരളത്തിൽ 3128; ഡൽഹിയിൽ ജെ.എൻ 1 സ്ഥിരീകരിച്ചു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,093 ആയി, കേരളത്തിൽ 3128; ഡൽഹിയിൽ ജെ.എൻ 1 സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി