ഭുവനേശ്വർ: വനിതകളായ സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ വനിതകൾക്ക് കൂടുതലായി ലഭിക്കും. വനിത ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവാവധിക്ക് അർഹതയുണ്ടെന്ന ഉപമുഖ്യമന്ത്രി പ്രവതി പരിദയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ ഉത്തരവ്.

സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങളും കുടുംബപരമായ ചുമതലകളും കണക്കിലെടുത്ത് നേരത്തെ ബി.ജെ.ഡി സർക്കാർ 10 അധിക അവധികൾ അനുവദിച്ചിരുന്നു. ഇതിന് പുറമെ രണ്ട് അവധികൾ കൂടിയാണ് വർഷത്തിൽ ലഭിക്കുക. പുരുഷന്മാർക്ക് വർഷത്തിൽ 15 കാഷ്വൽ അവധികളാണ് നിലവിൽ ലഭിക്കുന്നത്.

ജീവനക്കാർക്ക് ആർത്തവാവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം

സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം

ജിദ്ദ: സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം. സൗദി ഭരണാധികാരി സൽമാൻ രാജാവി​ൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശാനുസരണമായിരുന്നു ശസ്​ത്രക്രിയ.​ ഇടുപ്പുകൾ തമ്മിൽ ഒട്ടിയും സുഷുമ്​നാ നാഡിയുടെയും അതി​െൻറ ചർമത്തി​െൻറയും അടിഭാഗം കൂടിച്ചേർന്ന നിലയിലുമുള്ള

ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് വീണ ജോർജ്

ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് വീണ ജോർജ്

കൊച്ചി: ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന

ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ? ഹൃദയം റിസ്കിലാണ്

ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ?  ഹൃദയം റിസ്കിലാണ്

പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​നം. ടേ​ക്ക് എ​വേ ക​ണ്ടെ​യ്ന​റു​ക​ളി​ൽ​നി​ന്ന് ക​ഴി​ക്കു​മ്പോ​ൾ കു​ട​ലി​ലെ മൈ​ക്രോ​ബ​യോ​മു​ക​ൾ​ക്ക് മാ​റ്റം സം​ഭ​വി​ച്ച് ഇ​ൻ​ഫ്ല​മേ​ഷ​നു​ണ്ടാ​വു​ക​യും അ​ത് ര​ക്ത​ചം​ക്ര​മ​ണ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും ചൈ​നീ​സ് ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​നം മു​ന്ന​റി​യി​പ്പ്