സ്ത​നാ​ർ​ബു​ദ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

സ്ത​നാ​ർ​ബു​ദ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

October 12, 2024 0 By KeralaHealthNews

കു​വൈ​ത്ത് സി​റ്റി: ഒ​മ്പ​ത് സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ​ക്ക് ത​ന്‍റെ ജീ​വി​ത​കാ​ല​ത്ത് സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ഒ​സാ​മ അ​ൽ സ​ഈ​ദ്. കാ​ൻ​സ​ർ അ​വ​യ​ർ നേ​ഷ​ന്‍റെ (സി.​എ.​എ​ൻ) പ​ങ്കാ​ളി​ത്ത​ത്തോ​ടെ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ‘പി​ങ്ക് ഡേ’ ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഡോ.​ഒ​സാ​മ അ​ൽ സ​ഈ​ദി​ന്റെ പ​രാ​മ​ർ​ശം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ഷ​വും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് സി.​എ.​എ​ൻ ഡോ​. ഹെ​സ്സ അ​ൽ ഷ​ഹീ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് 2,995 പേ​ർ​ക്ക് സ്ത​നാ​ർ​ബു​ദ​മു​ണ്ടെ​ന്ന് കു​വൈ​ത്ത് സെ​ന്‍റ​ർ ഫോ​ർ കാ​ൻ​സ​ർ ക​ൺ​ട്രോ​ളി​ന്‍റെ (കെ.​സി.​സി.​സി) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ൽ 1,653 കു​വൈ​ത്തി​ക​ളും 1,342 പ്ര​വാ​സി​ക​ളു​മാ​ണ്. കാ​ൻ​സ​ർ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. സ്ത്രീ​ക​ൾ സ്ത​നാ​ർ​ബു​ദം പ​രി​ശോ​ധി​ക്കു​ന്ന​തി​നും ത​ട​യു​ന്ന​തി​നും നി​ര​ന്ത​രം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി.

രോ​ഗം നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കു​ന്ന​ത് രോ​ഗ​മു​ക്തി നി​ര​ക്ക് 95 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഡോ. ​ന​ജ്‌​ല അ​ൽ സെ​യ്ദ് പ​റ​ഞ്ഞു. സ്ത​നാ​ർ​ബു​ദം നേ​ര​ത്തെ ക​ണ്ടെ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​ങ്ക് ഡേ ​സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രെ​യും സ്വ​യം പ​രി​ശോ​ധ​നാ രീ​തി​യെ​ക്കു​റി​ച്ച് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.