ഒ​രു വ്യ​ക്തി ഭൂ​രി​ഭാ​ഗം സ​മ​യ​വും ചി​ല​വ​ഴി​ക്കു​ന്ന​ത് ജോ​ലി​സ്ഥ​ല​ത്താ​ണ്. മാ​റു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ബാ​ധി​ച്ചു. ഐ​ടി, ബാ​ങ്കി​ങ്, പൊ​ലീ​സ്, ആ​രോ​ഗ്യം, മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ സ​മ്മ​ർ​ദം വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​മി​ത ജോ​ലി​ഭാ​രം മൂ​ലം സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ പ​ല​രും ജോ​ലി ഉ​പേ​ക്ഷി​ക്കും. മ​റ്റു ചി​ല​ർ എ​രി​ഞ്ഞ​ട​ങ്ങും. ഒ​രേ ജോ​ലി ആ​വ​ർ​ത്തി​ച്ച് വി​ശ്ര​മ​മി​ല്ലാ​തെ കൂ​ടു​ത​ൽ സ​മ​യം ചെ​യ്യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ക്ഷീ​ണി​ച്ച അ​വ​സ്ഥ​യാ​ണ് എ​രി​ഞ്ഞ​ട​ങ്ങ​ൽ. വേ​ണ്ട സ​മ​യ​ത്ത് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വി​ഷാ​ദ​രോ​ഗം പി​ടി​പെ​ടാം.

വി​ഷാ​ദ രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ

• സ്ഥാ​യി​യാ​യ സ​ങ്ക​ട​ഭാ​വം

• മു​മ്പ് ആ​സ്വ​ദി​ച്ചി​രു​ന്ന കാ​ര്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ

• അ​കാ​ര​ണ​മാ​യ ക്ഷീ​ണം

• വി​ശ​പ്പി​ല്ലാ​യ്മ

• ഉ​റ​ക്ക​ക്കു​റ​വ്

• ചി​ന്ത​യി​ലും പ്ര​വ​ർ​ത്തി​യി​ലും വേ​ഗ​ക്കു​റ​വ്

• നി​രാ​ശ​യും പ്ര​തീ​ക്ഷ ഇ​ല്ലാ​യ്മ​യും

• ഏ​കാ​ഗ്ര​ത​ക്കു​റ​വ്

• മ​രി​ക്ക​ണ​മെ​ന്നു​ള്ള ചി​ന്ത​യും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യും

അ​ഞ്ചി​ൽ കൂ​ടു​ത​ൽ ല​ക്ഷ​ണ​ങ്ങ​ൾ ആ​ഴ്ച​യി​ൽ കൂ​ടു​ത​ൽ നീ​ണ്ടു നി​ന്നാ​ൽ ഉ​ട​ന​ടി മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ധ​ന്റെ സ​ഹാ​യം തേ​ട​ണം.

സ​മ്മ​ർ​ദം കു​റ​ക്കാ​ൻ

• ആ​റ് മു​ത​ൽ 8 മ​ണി​ക്കൂ​ർ വ​രെ ഉ​റ​ക്കം

• ല​ഘു വ്യാ​യാ​മ​ങ്ങ​ൾ ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കാം

• ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ നി​ല​നി​ർ​ത്താം.

• ജോ​ലി​യും ജീ​വി​ത​വും ത​മ്മി​ൽ കൃ​ത്യ​മാ​യ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താം(work life balance)

• കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും ഗു​ണ​നി​ല​വാ​രം ഉ​ള്ള സ​മ​യം ചി​ല​വ​ഴി​ക്കു​ക(quality time).

• അ​വ​ന​വ​നു താ​ല്പ​ര്യ​മു​ള്ള കാ​ര്യം ചെ​യ്യാ​ൻ കു​റ​ച്ച് സ​മ​യം ക​ണ്ടെ​ത്ത​ണം (me time)

• ജോ​ലി​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ചെ​യ്യാം.

• സ​മ​യ​ത്തു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കാം.

• ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കാം.

• ജോ​ലി​യി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടോ ഉ​ന്ന​ത​ധി​കാ​രി​യോ​ടോ സ​ഹാ​യം തേ​ടു​ന്ന​തി​ൽ മ​ടി വി​ചാ​രി​ക്കേ​ണ്ട.

• സ​മ്മ​ർ​ദ്ദം അ​നു​ഭ​വ​പ്പെ​ടു​ന്നെ​ങ്കി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടോ കു​ടും​ബാം​ഗ​ങ്ങ​ളോ​ടോ തു​റ​ന്ന് പ​റ​യു​ക

• ജോ​ലി​യി​ൽ മ​ടു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നെ​ങ്കി​ൽ കു​റ​ച്ചു​ദി​വ​സം അ​വ​ധി​യെ​ടു​ത്ത് മാ​റി​നി​ൽ​ക്കാം

• ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ജോ​ലി​ക​ൾ, ക​ഴി​യി​ല്ല എ​ന്ന് ദൃ​ഢ​ത​യോ​ടെ പ​റ​യ​ണം

• സ​മ്മ​ർ​ദ്ദം താ​ങ്ങാ​ൻ ആ​വു​ന്നി​ല്ലെ​ങ്കി​ൽ മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ധ​ന്റെ സ​ഹാ​യം തേ​ടാം.

ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക സ്വാ​സ്ഥ്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് തൊ​ഴി​ലു​ട​മ​യു​ടെ ക​ട​മ​യാ​ണ്. ഇ​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട പ്ര​തി​രോ​ധ പ്രോ​ത്സാ​ഹ​ന മാ​ർ​ഗ​ങ്ങ​ൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പൊ​തു​വാ​യ ഇ​ട​പെ​ട​ലു​ക​ൾ

• യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ

• മാ​ന​സി​ക സ്വാ​സ്ഥ്യം പ​രി​പാ​ടി​ക​ൾ

• മാ​ന​സി​കാ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക

• സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക

• ലിം​ഗ അ​വ​ബോ​ധം

• സാ​മൂ​ഹി​ക​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

• വൈ​കാ​രി​ക​ബു​ദ്ധി പ​രി​ശീ​ല​നം

• മാ​ന​സി​ക​ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ക​ൾ വേ​ണം.

• മോ​ശം ജീ​വി​ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​വ​ർ

• വി​ധ​വ, വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ട്ട​വ​ർ, കു​ടും​ബ വ​ഴ​ക്ക്

• ഭി​ന്ന​ശേ​ഷി​ക്കാ​ർ

• ലിം​ഗ​ന്യൂ​ന​പ​ക്ഷം

• ദീ​ർ​ഘ​കാ​ല ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ ഉ​ള്ള​വ​ർ

• വീ​ട്ടി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ ഉ​ള്ള​വ​ർ

• സ​മ്മ​ർ​ദ്ദം ഏ​റി​യ ജോ​ലി ചെ​യ്യു​ന്ന​വ​ർ (പൊ​ലീ​സ്, ആ​ർ​മി, ആ​രോ​ഗ്യ മേ​ഖ​ല)

പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ക​ൾ

• കൗ​ൺ​സി​ലി​ങ് സ​ർ​വീ​സ്

• കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സ്ക്രീ​നിം​ഗ്

• ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ

• അ​വ​ധി ഇ​ള​വു​ക​ൾ

• ജോ​ലി സ​മ​യ ഇ​ള​വു​ക​ൾ

• സാ​മൂ​ഹി​ക/​സാ​മ്പ​ത്തി​ക പി​ന്തു​ണ

• വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം

തയാറാക്കിയത്-ഡോ. ​ഷാ​ലി​മ കൈ​ര​ളി

(അ​സി. പ്ര​ഫ​സ​ർ, സൈ​ക്യാ​ട്രി, ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ആ​ല​പ്പു​ഴ)

Leave a Reply

Your email address will not be published. Required fields are marked *

Explore More

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

മെ​ഡി​ക്ക​ൽകോ​ള​ജ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ലൈ​സോ​സോ​മ​ല്‍ സ്റ്റോ​റേ​ജ് രോ​ഗ​ങ്ങ​ള്‍ക്ക് മ​രു​ന്ന് ന​ല്‍കു​ന്ന പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്. മ​ന്ത്രി വീ​ണാ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി. ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് സ്വീ​ക​രി​ച്ച കു​ട്ടി​ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും ക​ണ്ടു. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് രോ​ഗി​ക​ളു​മാ​യും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യും മ​ന്ത്രി ആ​ശ​യ വി​നി​മ​യം

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്​ 11,262 പേർ

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്​ 11,262 പേർ

മ​സ്ക​ത്ത്​: ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു. 2023ൽ 17 ​വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. കോ​ർ​ണി​യ​ൽ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് പ്രോ​ഗ്രാ​മി​ന്റെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ഗ​ണ്യ​മാ​യി ഉ​യ​ർ​ത്താ​നും സാ​ധി​ച്ചു. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ശി​ഫ ആ​പ്പി​ലെ ര​ജി​സ്ട്രേ​ഷ​നി​ൽ 11,262 ആ​യി

ആരോഗ്യകരമായ ഗര്‍ഭധാരണം എങ്ങനെയെല്ലാം ; മുന്നൊരുക്കവും ശ്രദ്ധയും പ്രധാനം

ആരോഗ്യകരമായ ഗര്‍ഭധാരണം എങ്ങനെയെല്ലാം ; മുന്നൊരുക്കവും ശ്രദ്ധയും പ്രധാനം

ഗര്‍ഭകാലം സ്ത്രീജീവിതത്തിലെ പ്രധാന ഘട്ടമാണ്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം മികച്ചതാക്കാന്‍ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ഏറെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പുതന്നെ സ്ത്രീശരീരത്തിന്‍റെ ആരോഗ്യനില ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രത്യുൽപാദനത്തിനുള്ള ഏറ്റവും സുരക്ഷിതമായ പ്രായം 25 മുതല്‍ 35 വരെയാണ്. 35 വയസ്സിന് ശേഷമുള്ള