പ്രായത്തെ പി​ടി​ച്ചു​കെ​ട്ടാ​മോ?

പ്രായത്തെ പി​ടി​ച്ചു​കെ​ട്ടാ​മോ?

October 6, 2024 0 By KeralaHealthNews

എ​ന്നു​മു​ത​ലാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്ന​ത്? ചി​ല​ർ 50 വ​യ​സ്സി​നു​ശേ​ഷ​മാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്നതെ​ന്നു​പ​റ​യു​മ്പോ​ൾ മ​റ്റു​ചി​ല​ർ അ​തി​ന് 60 മു​ത​ൽ 65 വ​യ​സ്സു​വ​രെ എ​ങ്കി​ലും ആ​ക​ണ​മെ​ന്ന് പ​റ​യു​ന്നു. 

പ്രായത്തെ പി​ടി​ച്ചു​കെ​ട്ടാ​ൻ സാ​ധി​ച്ചെ​ങ്കി​ൽ എ​ന്ന് ചി​ന്തി​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. സ​മ​യ​ത്തെ ന​മ്മു​ടെ വ​രുതിയി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യും! പ​ക്ഷേ, അ​ങ്ങ​നെ​യൊ​ന്നും പി​ടി​ത​രാ​ൻ സ​മ​യം ത​യാ​റാ​വി​ല്ല. അ​പ്പോ​ൾ​പി​ന്നെ എ​ന്താ​ണ് വ​ഴി? പ്രായം പോ​കു​ന്ന​തി​ന​നു​സ​രി​ച്ച് ക​ണ്ട​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ക മാ​ത്ര​മേ ചെ​യ്യാ​നു​ള്ളൂ.

എ​ന്നു​മു​ത​ലാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്ന​ത്? ചി​ല​ർ 50 വ​യ​സ്സി​നു​ശേ​ഷ​മാ​ണ് വാ​ർ​ധ​ക്യം തു​ട​ങ്ങു​ന്നതെ​ന്നു​പ​റ​യു​മ്പോ​ൾ മ​റ്റു​ചി​ല​ർ അ​തി​ന് 60 മു​ത​ൽ 65 വ​യ​സ്സു​വ​രെ എ​ങ്കി​ലും ആ​ക​ണ​മെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ​പു​റ​ത്തു​വ​ന്ന ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത് മ​റ്റു ചി​ല​താ​ണ്.

45 വ​യ​സ്സി​ലും 60 വ​യ​സ്സി​ലും ആ​ളു​ക​ൾ വാ​ർ​ധ​ക്യ​ത്തി​ന്റെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട് എ​ന്നാ​ണ് പ​ഠ​നം. പ്രാ​യം വെ​റും സം​ഖ്യ മാ​ത്ര​മാ​ണ് എ​ന്നും ന​മ്മ​ൾ മ​ന​സ്സി​നെ വ​രുതി​യി​ലാ​ക്കി​യാ​ൽ പ്രാ​യം പ്ര​ശ്ന​മേ അ​ല്ലാ​താ​കു​മെ​ന്നും പ​റ​യു​ന്നു​ണ്ട്. വാ​ർ​ധ​ക്യം യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും ന​മ്മു​ടെ ശ​രീ​ര​ത്തി​നെ പ്രാ​യം ബാധിക്കാതെ നോ​ക്കാ​ൻ ക​ഴി​യും.

പ്രാ​യ​മാ​യി എ​ന്ന് ന​മ്മെ​യും മ​റ്റു​ള്ള​വ​രെ​യും തോ​ന്നി​പ്പി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ് ന​ര​യും ചു​ളി​വു​ക​ളും. നാച്വ​ർ ഡോ​ട് കോം 27​നും 75നും ​ഇ​ട​യി​ൽ ​പ്രാ​യ​മാ​യ​വ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. ശ​​​രീ​​​രം​​ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ന്ന​ത് 44നും 60നും വയസ്സിനി​​​ട​​​യി​​ലാ​ണ​ത്രെ. ജ​​​നി​​​ത​​​ക​​​ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ മൈ​​​ക്ക​​​ല്‍ സ്‌​​​നൈ​​​ഡ​റി​ന്റെ പ​ഠ​ന​മ​നു​സ​രി​ച്ച് 40ക​​​ളു​​​ടെ മ​​​ധ്യ​​​ത്തി​​​ലും 60ക​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ലും ശ​​​രീ​​​ര​​​ത്തി​​​ൽ പ​​​ല മാ​​​റ്റ​​​ങ്ങ​​​ളും സം​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ട്. ഈ മാ​​​റ്റ​​​ങ്ങ​​​ൾ പി​ന്നീ​ടു​ള്ള ജീ​വി​ത​ത്തെ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യും.

40ക​ളു​ടെ മ​ധ്യ​ത്തി​ലെ​ത്തു​മ്പോ​ൾ ശ​രീ​ര​ത്തി​ലെ മെ​റ്റാ​ബോ​ളി​സ​ത്തി​ലും സ​മ്മ​ർ​ദ​ങ്ങ​ളി​ലു​മെ​ല്ലാം വ്യ​ത്യാ​സ​മു​ണ്ടാ​കും. 60ക​ളി​ൽ പ​ല കോ​ശ​ങ്ങ​ളും ന​ശി​ച്ചു​പോ​വു​ക​യും മെ​റ്റാ​ബോ​ളി​സ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​വു​ക​യും പ്ര​ത്യു​ൽ​പാ​ദ​ന​ശേ​ഷി ന​ന്നേ കു​റ​യു​ക​യും ചെ​യ്യു​ന്നു.

ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങ​ൾ​കൊ​ണ്ട് 40ന്റെ ​മ​ധ്യ​ത്തി​ലെ​ത്തി​യ​വ​രി​ൽ വ​ലി​യ​തോ​തി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും പ​ഠ​നം പ​റ​യു​ന്നു. പ​ല​രും പ്ര​മേ​ഹ​മ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തും ഈ ​ഘട്ടത്തിലാ​ണ്.

ജീ​​​വി​​​ത​​​ശൈ​​​ലി​​​യി​​​ലും ജോ​ലി​യി​ലു​മെ​ല്ലാം ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ശ​രീ​ര​ത്തെ പ്രാ​യ​മാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഉ​റ​ക്ക​ക്കു​റ​വ്, ഫാ​സ്റ്റ്ഫു​ഡ്, പ​ഞ്ച​സാ​ര ഉപയോഗം തു​ട​ങ്ങി​യ​വ​യെ​ല്ലാം പെ​ട്ടെ​ന്ന് വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കും. പേ​ശി​ക​ളു​ടെ ബ​ല​വും കു​റ​ഞ്ഞു​തു​ട​ങ്ങും.

മാറ്റുക ജീവിതശൈലി

വാ​ർ​ധ​ക്യത്തെ പി​ടി​ച്ചു​കെ​ട്ടാ​നാ​കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു​ണ്ട്. അ​തി​ന് ആ​ദ്യം​ ചെ​യ്യേ​ണ്ട​ത് ജീ​​​വി​​​തശൈ​​​ലി മാ​റ്റു​ക ​ത​ന്നെ​യാ​ണ്. ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റം​മൂ​ലം ന​മു​ക്ക് വാ​ർ​ധ​ക്യ​ത്തിലെ ശ​രീ​ര മാ​റ്റ​ങ്ങ​ളും ആ​രോ​ഗ്യ മാ​റ്റ​ങ്ങ​ളും ത​ട​യാം.

● സ്ഥി​ര​മാ​യി വ്യാ​യാ​മം ചെ​യ്യു​കയാ​ണ് പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​ന്ന്. വീ​ട്ടി​ൽ ഇ​ത് സാ​ധ്യ​മാ​വു​ന്നി​ല്ല എ​ങ്കി​ൽ ഫി​റ്റ്നെ​സ് സെ​ന്റ​റു​ക​ളെ ആ​ശ്ര​യി​ക്കാം. ഫി​റ്റ്ന​സ് സെ​ന്റ​റു​ക​ളി​ൽ പേ​ഴ്സ​ന​ൽ ട്രെ​യിന​ർ​മാ​രു​ടെ സ​ഹാ​യം തേ​ടു​ന്ന​തും ന​ല്ല​താ​ണ്. നി​ങ്ങ​ളുടെ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ഇ​വ​രെ ആ​ദ്യം​ത​ന്നെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്ത​ണം. നി​ങ്ങ​ളു​ടെ ഭക്ഷണരീതി കൃ​ത്യ​മാ​യി പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്ക​ണം. അ​വ​ർ​ പ​റ​ഞ്ഞു​ത​രു​ന്ന ഡ​യ​റ്റ് നി​ർ​ബ​ന്ധ​മാ​യും ശീ​ലി​ക്കു​ക​യും ​വേ​ണം.

● ആ​​​ന്റി ഓ​​​ക്‌​​​സി​​​ഡ​​​ന്റു​​​ക​​​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക വ​ഴി മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കും. അ​തോ​ടൊ​പ്പം എ​പ്പോ​ഴും മ​ന​സ്സി​നെ ശാ​ന്ത​മാ​യി നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​. ഇ​തി​നാ​യി സം​ഗീ​തം, കാ​യി​ക വി​നോ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ഗു​ണം ചെ​യ്യും.

● പു​​​ക​​​വ​​​ലി, മ​​​ദ്യ​​​പാ​​​നം തു​ട​ങ്ങി​യവ പാടേ ഒഴിവാക്കുക. വാ​​​ർ​ധ​​​ക്യം ശ​രീ​ര​ത്തി​ൽ പി​ടി​മു​റു​ക്കു​ന്ന​ത് കു​റ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും.

● 60ക​​​ളോ​​​ട് അ​​​ടു​​​ക്കു​ന്ന​വ​ർ ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണം. കൃ​ത്യ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണം.

● എ​ട്ടു​മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ങ്ങാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​ത് പ​ല സ​മ​യ​ത്താ​യി ഉ​റ​ങ്ങി​യി​ട്ട് കാ​ര്യ​മി​ല്ല. രാ​ത്രി തു​ട​ർ​ച്ച​യാ​യു​ള്ള ഉ​റ​ക്ക​മാ​ണ് ശീ​ല​മാ​ക്കേ​ണ്ട​ത്. എ​ട്ടു​മ​ണി​ക്കൂ​റില്ലെങ്കിൽ ആറു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങണം

● വി​ഷാ​ദ​മാ​ണ് വാ​ർ​ധക്യ​കാ​ല​ത്ത് വ​രാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റൊ​ന്ന്. വൈ​കാ​രി​ക​മാ​യ പി​ന്തു​ണ കു​ടും​ബ​ത്തിൽ​നി​ന്നും ചു​റ്റു​മു​ള്ള​വ​രി​ൽ​നി​ന്നും കി​ട്ടി​യാ​ൽ പെ​ട്ട​ന്ന് പി​ടി​ച്ചു​കെ​ട്ടാ​ൻ സാ​ധി​ക്കു​ന്ന ഒ​ന്നാ​ണി​ത്. അ​തി​ന് ആ​ദ്യം മ​ന​സ്സി​നെ കൂ​ൾ ആ​ക്കണം. പ​ര​മാ​വ​ധി ആ​ളു​ക​ളോ​ട് ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ക​യും സ​ന്തോ​ഷ​മാ​യി ഇ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ തേ​ടു​ക​യും വേ​ണം.

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം

ആ​രോ​ഗ്യ​ത്തി​ന് ഭ​ക്ഷ​ണ​വു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ട്. രു​ചി​ക്കു​റ​വും വി​ശ​പ്പി​ല്ലാ​യ്മ​യു​മെ​ല്ലാം ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. അ​തി​നാ​ൽ ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ള്‍, കി​ഴ​ങ്ങു​വ​ർഗ​ങ്ങൾ, അ​ണ്ടി​പ്പ​രി​പ്പു​ക​ൾ, പ​ച്ച​ക്ക​റി​കൾ, പ​യ​റു​കൾ, കൊ​ഴു​പ്പുമാ​റ്റി​യ പാ​ൽ, മോ​ര്, ഇ​ല​ക്ക​റി​ക​ൾ, ചെ​റു​മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഭ​ക്ഷ​ണ​ത്തി​ൽ ഇ​ട​വി​ട്ട് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ശീ​ല​മാ​ക്ക​ണം.

ഉ​പ്പും കൊ​ഴു​പ്പും മ​ധു​ര​വും പ​ര​മാ​വ​ധി കു​റ​ക്കാം. ന​ന്നാ​യി വെ​ള്ളം കു​ടി​ക്ക​ണം. ഒ​ന്നി​ച്ച് ക​ഴി​ക്കാ​തെ ഇ​ട​ക്കി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മം. ഗോ​ത​മ്പ്, റാ​ഗി, തി​ന, ചെ​റു​പ​യ​ർ, ചോ​ളം, നെ​ല്ലി​ക്ക, പേ​രക്ക, പ​പ്പാ​യ, കോ​വ​ക്ക, വെ​ള്ള​രി​ക്ക, കാ​ര​റ്റ്, ചേ​ന, മു​രി​ങ്ങ​, ത​ക്കാ​ളി, അ​ണ്ടി​പ്പ​രി​പ്പ്, ബ​ദാം പ​രി​പ്പ്, ഉ​ണ​ക്ക​മു​ന്തി​രി എ​ന്നി​വ പ​ല​പ്പോ​ഴാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇ​ല​ക്ക​റി​ക​ൾ ന​ന്നാ​യി ക​ഴി​ക്ക​ണം.