മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തി​യ ആ​റ് അ​പൂ​ര്‍വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യം. ജ​ന്മ​നാ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​ര​ങ്ങ​ളാ​യ ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ ഡി​ഫ​ക്‌​ട്, മു​തി​ര്‍ന്ന​വ​രി​ലു​ള്ള വെ​ന്‍ട്രി​കു​ലാ​ര്‍ സെ​ഫ്റ്റ​ല്‍ ഡി​ഫ​ക്ട്, ഹൃ​ദ​യ​ത്തി​ന്റെ അ​റ​ക​ളി​ലു​ണ്ടാ​കു​ന്ന ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ അ​നൂ​റി​സം, മു​തി​ര്‍ന്ന​വ​രി​ൽ വാ​ല്‍വ് ശ​സ്ത്ര​ക്രി​യാ​ന​ന്ത​രം ഉ​ണ്ടാ​കു​ന്ന പാ​രാ വാ​ല്‍വു​ലാ​ര്‍ ലീ​ക്ക്​ എ​ന്നി​വ​ക്ക്​ താ​ക്കോ​ല്‍ദ്വാ​ര ശ​സ്ത്ര​ക്രി​യ വ​ഴി ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ല്‍കി രോ​ഗ​മു​ക്ത​രാ​യി. അ​പൂ​ര്‍വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി​യ മു​ഴു​വ​ന്‍ ടീ​മി​നേ​യും ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​ഭി​ന​ന്ദി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഈ ​ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തു​ന്ന​ത്. 28 വ​യ​സ് മു​ത​ല്‍ 57 വ​യ​സ് വ​രെ​യു​ള്ള ആ​റു പേ​ര്‍ക്കാ​ണ് ശ​നി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി​യ​ത്. അ​തി​സ​ങ്കീ​ര്‍ണ​ത നി​റ​ഞ്ഞ ഈ ​ശ​സ്ത്ര​ക്രി​യ​ക​ള്‍ക്ക് നാ​ല്​ മു​ത​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചെ​ല​വ് വ​രു​ന്ന​ത്. എ​ന്നാ​ല്‍ വി​വി​ധ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ലൂ​ടെ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ത് നി​ര്‍വ​ഹി​ച്ച​ത്.

കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ശി​വ​പ്ര​സാ​ദ്, പ്രൊ​ഫ​സ​ര്‍മാ​രാ​യ ഡോ. ​മാ​ത്യു ഐ​പ്പ്, ഡോ. ​സി​ബു മാ​ത്യു, ഡോ. ​പ്ര​വീ​ണ്‍ വേ​ല​പ്പ​ന്‍, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശോ​ഭ, ഡോ. ​അ​രു​ണ്‍, ഡോ. ​മി​ന്റു, ശ്രീ​ചി​ത്ര​യി​ലെ കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം പ്രൊ​ഫ​സ​ര്‍മാ​രാ​യ ഡോ. ​കൃ​ഷ്ണ​മൂ​ര്‍ത്തി, ഡോ. ​ബി​ജു​ലാ​ല്‍, ഡോ. ​ദീ​പ, ഡോ. ​അ​രു​ണ്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. ന​ഴ്‌​സി​ങ്​ ഓ​ഫീ​സ​ര്‍മാ​രാ​യ സൂ​സ​ന്‍, ദി​വ്യ, വി​ജി, ക​വി​താ കു​മാ​രി, പ്രി​യ ര​വീ​ന്ദ്ര​ന്‍, ആ​ന​ന്ദ് എ​ന്നി​വ​രോ​ടൊ​പ്പം കാ​ര്‍ഡി​യോ വാ​സ്‌​ക്യു​ലാ​ര്‍ ടെ​ക്‌​നോ​ള​ജി​സ്റ്റു​ക​ളാ​യ പ്ര​ജീ​ഷ്, കി​ഷോ​ര്‍, അ​സിം, അ​മ​ല്‍, നേ​ഹ, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാ​ട്ടും​പാ​ടി ഹൃ​ദ​യം തു​റ​ക്കും ഈ ​കാ​ർ​ഡി​യോ​ള​ജി​സ്റ്റ്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന​ശ്വ​ര സം​ഗീ​ത​ജ്ഞ​ൻ എം.​എ​സ്. ബാ​ബു​രാ​ജി​ന്റെ ഈ​ണ​വും താ​ള​വും ചേ​ർ​ത്ത് യേ​ശു​ദാ​സി​ന്റെ ശ​ബ്ദ​ത്തി​ൽ വ​രി​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്ന കാ​ത്ത് ലാ​ബി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് കി​ട​ക്കു​ന്ന രോ​ഗി​യോ​ടൊ​പ്പം പാ​ട്ടും​പാ​ടി ഹൃ​ദ​യം തു​റ​ക്കു​ന്ന ഡോ​ക്ട​ർ. പെ​രി​ന്ത​ൽ​മ​ണ്ണ മാ​ന​ത്തു​മം​ഗ​ല​ത്തെ ബി.​കെ.​സി.​സി ഹാ​ർ​ട്ട് ആ​ശു​പ​ത്രി​യി​ലെ ഡോ. ​കെ.​പി. ബാ​ല​കൃ​ഷ്ണ​ന്റെ ചി​കി​ത്സ​യും

അൽഫാമിൽ പുഴു; കോഴിക്കോട് കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടി

അൽഫാമിൽ പുഴു; കോഴിക്കോട് കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടി

കോഴിക്കോട്: കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്നും വാങ്ങിയ അൽഫാമിൽ പുഴു. ടി കെ കാറ്ററിംഗ് ഹോട്ടൽ യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് പരിശോധന നടത്തി കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. പരിശോധനയിൽ കൂടുതൽ പഴകിയ

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്