തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ അ​ഥ​വാ ​ഗ​ർ​ഭാ​ശ​യ​​ഗ​ള അ​ർ​ബു​ദം പ്ര​തി​രോ​ധി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഹ്യൂ​മ​ൺ പാ​പ്പി​ലോ​മ വൈ​റ​സ് (എ​ച്ച്.​പി.​വി) വാ​ക്‌​സി​നേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നു​ള്ള പ​ദ്ധ​തി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ കു​രു​ങ്ങി തു​ട​ങ്ങാ​നാ​യി​ല്ല. വി​ദ്യാ​ഭ്യാ​സ, ത​ദ്ദേ​ശ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി കു​ത്തി​വെ​പ്പ്​ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​വി​റ​ക്കി​യ​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ന്‍റെ​യും (എ​ൻ.​എ​ച്ച്.​എം) ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വാ​ക്‌​സി​ൻ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​നു മാ​ത്രം നാ​ലു കോ​ടി രൂ​പ വേ​ണം. എ​ന്നാ​ൽ, എ​ൻ.​എ​ച്ച്.​എം ഫ​ണ്ട് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് മു​ട​ങ്ങി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​ണ്. വാ​ക്സി​നും മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി ശ​രാ​ശ​രി 300 രൂ​പ ഒ​രാ​ൾ​ക്ക് ചെ​ല​വാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു ജി​ല്ല പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ വ്യാ​പ​ക പ​രാ​തി​ക​ൾ​ക്ക്​ വ​ഴി​വെ​ക്കും. അ​തി​നാ​ൽ ഫ​ണ്ട് ഉ​റ​പ്പാ​യ​ശേ​ഷം പ​ദ്ധ​തി ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. കേ​ന്ദ്ര​സ​ർ​ക്കാ​ർ സൗ​ജ​ന്യ വാ​ക്‌​സി​നേ​ഷ​ൻ പ​ട്ടി​ക​യി​ൽ എ​ച്ച്.​പി.​വി വാ​ക‌്സി​ൻ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും ആ​രോ​ഗ്യ വ​കു​പ്പി​നു​ണ്ട്.

അ​ങ്ങ​നെ​യെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ൻ ല​ഭി​ക്കും. അ​തി​നാ​ൽ പ​ദ്ധ​തി​യു​മാ​യി സാ​വ​ധാ​നം മു​ന്നോ​ട്ടു​പോ​യാ​ൽ മ​തി​യെ​ന്ന അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​ണ്. പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ 13 കോ​ടി വേ​ണ്ടി​വ​രും. പ്ല​സ്‌ വ​ൺ, പ്ല​സ്ടു ക്ലാ​സു​ക​ളി​ലാ​യി ഏ​താ​ണ്ട്​ 4,34,768 പെ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്. ശ​രാ​ശ​രി 300 രൂ​പ വീ​തം ചെ​ല​വാ​യാ​ൽ 13 കോ​ടി രൂ​പ സ​ർ​ക്കാ​ർ ക​ണ്ടെ​ത്ത​ണം.

മൂ​ന്ന് ഡോ​സ് ആ​ണ്​ ഈ ​കു​ത്തി​വെ​പ്പ്. ആ​ദ്യ​ഡോ​സ് എ​ടു​ത്ത് ര​ണ്ടാം മാ​സം ര​ണ്ടാം ഡോ​സും അ​തി​നു ശേ​ഷം നാ​ലാം മാ​സം മൂ​ന്നാം ഡോ​സും എ​ടു​ക്ക​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഒ​മ്പ​തു വ​യ​സ്സു​മു​ത​ൽ ഈ ​വാ​ക്‌​സി​ൻ ന​ൽ​കു​ന്നു​ണ്ട്. സ്ത്രീ​ക​ളി​ൽ മാ​ത്ര​മ​ല്ല അ​ർ​ബു​ദം പ്ര​തി​രോ​ധി​ക്കാ​ൻ പു​രു​ഷ​ന്മാ​രി​ലും എ​ച്ച്.​പി.​വി വാ​ക്സി​ൻ ഫ​ല​പ്ര​ദ​മെ​ന്ന പ​ഠ​ന​ങ്ങ​ളും വ​ന്നി​ട്ടു​ണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഏറെ നേരം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യ​ത്തോടെയിരിക്കാൻ ഏഴ് ടിപ്സുമായി ഹൈദരാബാദ് ഡോക്ടർ

ഇന്നത്തെ കാല​ത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ​​ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി ചെയ്യുന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സമീപകാലത്ത് ഇത്തരം ഡെസ്ക് ജോലികൾ വലിയ ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. ദീർഘനേരം ഇരുന്ന്

ക​ർ​ണാ​ട​ക​: കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും പരിശോധന നടത്തണം

ക​ർ​ണാ​ട​ക​: കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും പരിശോധന നടത്തണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് പു​റ​മെ, ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. 400ഓ​ളം

ആ​ർ​ദ്ര കേ​ര​ള നി​റ​വി​ൽ പൊ​ന്നാ​നി

പൊ​ന്നാ​നി: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​ക്ക്. ന​ഗ​ര​സ​ഭ ത​ല​ത്തി​ലാ​ണ് പൊ​ന്നാ​നി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 10 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​തു​ക. 2022-‘23 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​രോ​ഗ്യ മ​ന്ത്രി