ലൈസൻസില്ലാതെ ആന്‍റിബയോട്ടിക് വിൽപന: 1.28 ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു

ലൈസൻസില്ലാതെ ആന്‍റിബയോട്ടിക് വിൽപന: 1.28 ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു

September 13, 2024 0 By KeralaHealthNews

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നുവെന്ന് കണ്ടെത്തി.

വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്’ എന്ന പേരിൽ പരിശോധന നടന്നത്. മതിയായ ഡ്രഗ്സ് ലൈസന്‍സില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം റെയ്ഡ് നടന്നു.