കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11​ പേർക്കുകൂടി​ രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​ത്ത് കു​ന്നി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് ക്ലോ​റി​നേ​റ്റ് ചെ​യ്തു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളിൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ശ​നി​യാ​ഴ്ച എ​ര​വ​ത്ത് കു​ന്നി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സ​ർ​ക്കി​ൾ ഓ​ഫി​സി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കൗ​ൺ​സി​ല​ർ ക​വി​ത അ​രു​ൺ അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ടി.​കെ. മു​ന​വ​ർ റ​ഹ്മാ​ൻ അ​റി​യി​ച്ചു. കൊ​മ്മേ​രി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി കി​ണ​റ്റി​ൽ​നി​ന്നാ​ണ് രോ​ഗം പ​ട​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റ്റിൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​താ​ണ് മ​ഞ്ഞ​പ്പി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ വാ​ദം.

ക​ഴി​ഞ്ഞ 30 മു​ത​ലാ​ണ് കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ത​ര​ണ കു​ഴ​ലു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജ​യ​ശ്രീ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അനധികൃത അവധി​​: 324 ഡോക്ടർമാരെ പുറത്താക്കും; നടപടി വേഗത്തിൽ

അനധികൃത അവധി​​: 324 ഡോക്ടർമാരെ പുറത്താക്കും; നടപടി വേഗത്തിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത, 324 ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും. അ​ന​ധി​കൃ​ത​മാ​യി സ​ര്‍വി​സി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന 36 ഡോ​ക്ട​ര്‍മാ​രെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് പി​രി​ച്ചു​വി​ട്ടു. 33

കേരളം നിർമിത ബുദ്ധിയിലേക്ക് എത്തിയിരിക്കുന്നുവെന്ന് വീണ ജോര്‍ജ്

കേരളം നിർമിത ബുദ്ധിയിലേക്ക് എത്തിയിരിക്കുന്നുവെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വര്‍ത്തമാനകാലത്തില്‍ നിര്‍മ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതില്‍ എത്തിയിരിക്കുന്നതായും മന്ത്രി വീണ ജോര്‍ജ്. ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അഡ്വാന്‍സ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗൈറ്ററിന്റെ

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം

ആലപ്പുഴ: കിടപ്പിലായ പിതാവിനെ പരിചരിക്കാൻ ബുദ്ധിമുട്ടുന്ന പ്രായാധിക്യമുള്ള അമ്മയെ സഹായിക്കാനുള്ള വഴികളെ കുറിച്ച് ആസ്‌ട്രേലിയയിലെ പ്രവാസി മലയാളിയായ 47കാരൻ ദിലീപ് കുമാറിന്‍റെ അന്വേഷണം ചെന്നെത്തിയത് സ്വയം രൂപപ്പെടുത്തിയ യന്ത്ര കട്ടിലിലാണ്. ഇപ്പോഴിത് ദിലീപ്കുമാറിന്‍റെ അച്ഛന് മാത്രമല്ല, കിടപ്പ് രോഗികൾക്കാകെ ആശ്വാസമാകുന്ന കണ്ടുപിടുത്തമായി