തിരുവനന്തപുരം: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റിലാണ് നൂതന അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്.

തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

തലയോട്ടി തുറന്നുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതിനാല്‍ തന്നെ മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും സാധിക്കുന്നു. നൂതനമായ ചികിത്സ പരമാവധി രോഗികള്‍ക്ക് ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണം കുമിളകള്‍ (അന്യൂറിസം) ഉണ്ടായാല്‍ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്ന രോഗമാണ്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തു വരുന്നത്. എന്നാല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കോയിലിംഗ് ടെക്‌നിക്കിലൂടെ ശസ്ത്രക്രിയ ഇല്ലാതെ ഇത് പരിഹരിക്കാന്‍ സാധിക്കുന്നു. കയ്യിലേയോ കാലിലേയോ രക്തക്കുഴല്‍ വഴി തലച്ചോറിലെ രക്തക്കുഴലിലെത്തി, കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവ ഉപയോഗിച്ച് കുമിള അടയ്ക്കുന്ന ചികിത്സാ രീതിയാണ് ഇത്.

സംസ്ഥാനത്ത് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികള്‍ക്ക് ഈ ചികിത്സ നല്‍കിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ഈ ചികിത്സയിലെ നൂതന സമ്പ്രദായമായ ഫ്‌ളോ ഡൈവെര്‍ട്ടര്‍ ചികിത്സയും 60ലേറെ രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി.

സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ചെയ്ത് കൊടുക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്ക് പ്രൊസീജിയറിന് ആവശ്യമായ കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ കുറഞ്ഞ ചെലവ് മാത്രമേ ആകുന്നുള്ളൂ.

പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത് കുമാര്‍, സുപ്രണ്ട് ഡോ. ശ്രീജയന്‍ എം.പി എന്നിവരുടെ ഏകോപനത്തില്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജന്‍, അനേസ്തീഷ്യ വിഭാഗം മേധാവി ഡോ. രാധ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബീന വാസന്തി, മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജയേഷ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് അസി പ്രൊഫ. ഡോ. രാഹുല്‍ കെ.ആര്‍., ഡോ. പ്രസാദ്, റേഡിയോഗ്രാഫര്‍മാരായ ബെന്നി, രഞ്ജിത്ത്, പ്രദീപ്, അച്യുത്, നഴ്‌സുമാരായ റീന, ജിസ്‌നി, അപര്‍ണ, അനുഗ്രഹ് എന്നിവരാണ് ഈ ചികിത്സ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പി.സി.ഒ.ഡിയും ആയുർവേദവും

പെൺകുട്ടികളിലും സ്ത്രീകളിലും ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളിൽ നിരവധി കുമിളകൾ അഥവാ സിസ്റ്റുകൾ കാണപ്പെടുന്ന അവസ്ഥയെയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്(PCOD) എന്നു പറയുന്നത്. അണ്ഡാശയ മുഴകൾ ഇല്ലെങ്കിൽ തന്നെ പോളിസിസ്റ്റിക് ഓവേറിയുടെ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS)

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

ന്യൂ ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ; സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ ബിൽ

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ; സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ ബിൽ

സമൂഹമാധ്യമങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. സോഷ്യൽമീഡിയക്ക് നല്ല വശവുമുണ്ട്. അതുപോലെ മോശം വശവുമുണ്ട്. ഇതെങ്ങനെ കുട്ടികളെ ബാധിക്കുന്നു എന്നത് അവരുടെ പ്രായത്തിനും വിവിധ പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുന്ന സമയത്തിനും ഇവയിലെ ഉള്ളടക്കത്തെയും ആശ്രയിച്ചിരിക്കും. കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ ഇന്ന് വളർന്നുവരുന്നൊരു വിപത്താണ്.