തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ 69.35 കോടി രൂപയുടെ വാര്‍ഷിക പദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികള്‍ നടപ്പാക്കുന്നത്. ആശുപത്രികളില്‍ നിലവിൽ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ പദ്ധതികള്‍. 29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

പദ്ധതികൾ ഇങ്ങനെ

• കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളുള്ള മാതൃ-ശിശു മന്ദിരം -6.16 കോടി.

• കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വെയര്‍ഹൗസ് -4.70 കോടി വീതം.

• കാസർകോട് ടാറ്റ ആശുപത്രിയില്‍ പുതിയ ഒ.പി, ഐ.പി കെട്ടിടം -4.5 കോടി.

• മലപ്പുറം ജില്ലയില്‍ സ്‌കില്‍ ലാബ്, ട്രെയിനിങ് സെന്റര്‍-3.33 കോടി.

• എറണാകുളം ജില്ലയില്‍ പള്ളുരുത്തി താലൂക്കാശുപത്രിയില്‍ ഒ.പി ബ്ലോക്ക്, കാഷ്വൽറ്റി നവീകരണം -3.87 കോടി.

• പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയഗ്നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താൽ -മൂന്നു കോടി.

• ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് -1.70 കോടി.

• ഇടുക്കി ജില്ല ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തൽ -മൂന്നു കോടി.

• മലപ്പുറം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡ്, വയനാട് വൈത്തിരി ആശുപത്രിയില്‍ ഐ.പി ബ്ലോക്ക് ശക്തിപ്പെടുത്തൽ -1.50 കോടി.

• പഴയങ്ങാടി ആശുപത്രിയില്‍ കാഷ്വൽലിറ്റി ബ്ലോക്ക് -2.10 കോടി.

• കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഓപറേഷന്‍ തിയറ്റര്‍ നവീകരണം -3.11 കോടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ ഗില്ലൻബാ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു

മഹാരാഷ്ട്രയിൽ ഗില്ലൻബാ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു

സോലാപൂർ : ഗില്ലൻബാ സിൻഡ്രോം (ജി.ബി.എസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലാണ് സംഭവം. പൂണെയിൽ ജി.ബി.എസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സോളാപൂർ സ്വദേശിയായ ഇയാൾ പൂണെയിൽ എത്തിയിരുന്നു. അവിടെനിന്നാണ്‌ രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഇന്ത്യയിൽ കാൻസർ നിരക്കിൽ മുന്നിലാണ് കേരളം. ഒരുലക്ഷം പേരിൽ 169 പേർ കാൻസർ രോഗികളാണെന്നാണ് കണക്കുകൾ. ഹൃദയസംബന്ധിയായ അസുഖങ്ങളും ശ്വാസകോശ അസുഖങ്ങളും കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണവും കാൻസർ തന്നെയാണ്. ഒരുവർഷം ഏകദേശം 32,000ത്തോളം പേർ അർബുദം മൂലം മരണപ്പെടുന്നു