നിത്യജീവിതത്തിൽ സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളുമടക്കം അടക്കം വെയറബിൾ ഉപകരണങ്ങളും അല്ലാത്തവയും ധാരാളം സമയം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഓർമ്മ പ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഡിജിറ്റൽ ഡിമെൻഷ്യയെ സാധൂകരിക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്.

ടി.വിക്ക് മുന്നിലടക്കം കൂടുതൽ സമയം ചെലവഴിക്കുന്നത് ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കുമെന്ന് ഇത്തരം പഠനങ്ങൾ പറയുന്നു. ദിവസം നാലു മണിക്കൂറിലധികം സ്‌ക്രീൻ ഉപയോഗിക്കുന്ന വ്യക്തികൾക്ക് വാസ്കുലർ ഡിമെൻഷ്യ, അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവക്ക് സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഹ്രസ്വകാല മെമ്മറി നഷ്ടം, വാക്കുകൾ ഓർമ്മിക്കുന്നതിലെ ബുദ്ധിമുട്ട്, ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നതിലെ ബുദ്ധിമുട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കാര്യങ്ങൽ ഇത്ര ഗുരുതരമാണെന്നതിനാൽ തന്നെ, ഇതേക്കുറിച്ചുള്ള അവബോധം അത്യന്താപേക്ഷിതമാണ്. നിയന്ത്രണമില്ലാത്ത സ്ക്രീൻ ടൈം വളരെ കുറക്കാനും തീർത്തും ഒഴിവാക്കാനും ആദ്യം ചെയ്യേണ്ടത് ഫോണിലെയും വാച്ചിലെയും മറ്റും നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ്. ഇടയ്ക്കിടെ ഫോൺ എടുത്ത് നോട്ടിഫിക്കേഷൻ നോക്കുന്നത് ഇതോടെ കുറയും. ഏറെ നേരം സ്ക്രീനിൽ സ്ക്രോൾ ചെയ്യുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന ആപ്പുകൾ കണ്ടെത്തുക എന്നതാണ് മറ്റൊരു വഴി. ഇവയിൽ നിങ്ങൾക്ക് അനുയോജ്യമായത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. യുട്യൂബ് അടക്കം ആപ്പുകളിൽ സ്ക്രീൻ ടൈം നിയന്ത്രിക്കാനുള്ള ഓപ്ഷനുകളുണ്ട്, അവയും ഉപയോഗപ്പെടുത്തുക. പ്രാഥമികമായി ഇത്രയും കാര്യങ്ങൾ ചെയ്താൽ തന്നെ മുതിർന്നവർക്ക് വലിയ അളവിൽ സ്ക്രീൻ ടൈം നിയന്ത്രിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്കാനിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ

മയോണൈസ് കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

മയോണൈസ് കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

പുതിയ കാലത്തെ നമ്മുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു മയോണൈസ്. സാൻഡ്‌വിച്ച്, ബർഗർ, അൽഫഹം മുതലുള്ള അറേബ്യൻ വിഭവങ്ങൾ, വിവിധ സലാഡുകൾ എന്നിവക്കൊപ്പമെല്ലാം അഭിവാജ്യ ഘടകമായി മയോണൈസ് കയറിക്കൂടിയിരിക്കുന്നു. പലപ്പോഴും ഷവർമയിലടക്കമുള്ള മയോണൈസ് വില്ലനായ വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: ആരോഗ്യമന്ത്രി

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: ആരോഗ്യമന്ത്രി

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ