ദു​ബൈ: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്.

ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ല​ബോ​റ​ട്ട​റി, ക്ലി​നി​ക്ക​ൽ പ​രി​​ശോ​ധ​ന​ക​ളു​​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി റ​ഫ​റ​ൻ​സ് ല​ബോ​റ​ട്ട​റി​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലൂ​ടെ​യും തു​ട​ക്ക​ത്തി​ലെ​യു​ള്ള ആ​രോ​ഗ്യ സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ര​ക്ത പ​രി​ശോ​ധ​ന, ജ​നി​ത​ക രോ​ഗ​നി​ർ​ണ​യം, മെ​റ്റാ​ബോ​ളി​ക്, എ​ൻ​ഡോ​​ക്രൈ​ൻ ഡി​സോ​ർ​ഡ​ർ, കേ​ൾ​വി വൈ​ക​ല്യ​ങ്ങ​ൾ, ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ൾ, മ​റ്റ്​ ഗു​രു​ത​ര വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ്​ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്തെ എ​ല്ലാ പൊ​തു, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ്​ ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. അ​തോ​ടൊ​പ്പം കു​ഞ്ഞു​ങ്ങ​ളി​ലെ ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ ഡാ​റ്റ​ബേ​സ്​ ത​യാ​റാ​ക്കു​ക​യും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്യും.

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്​ മു​ന്തി​യ പ​രി​ഗ​ണ​​ന ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം സ​മ​ഗ്ര​മാ​യ പ്ര​തി​രോ​ധ ആ​രോ​ഗ്യ ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ പ്ര​ദാ​നം ചെ​യ്യു​ക​യു​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹു​സൈ​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ റാ​ന്ദ്​ പ​റ​ഞ്ഞു.

രോ​ഗ​പ്ര​തി​രോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ​പ​ര​മാ​യ ജീ​വി​ത ശീ​ല​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി മി​ക​ച്ച ​ആ​രോ​ഗ്യ​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ സംശയം: ആരോഗ്യ മന്ത്രി മലപ്പുറത്തെത്തും; ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ തീരുമാനിച്ചു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച്

തലച്ചോറിനെ അനുസരിക്കാറില്ല; ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ്

നമ്മുടെ ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവർത്തിക്കുന്നത് തലച്ചോറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ചാണ്. എന്നാൽ നമ്മുടെ ഹൃദയം അങ്ങനെയല്ലത്രെ. ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണെന്നാണ് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനം പറയുന്നത്. ഹൃദയത്തിന്റെ നാഡീവ്യൂഹം ഒരു

കൈക്കരുത്ത് കൂട്ടാം; ഈ 6 ലളിത വ്യായാമങ്ങൾ ചെയ്യൂ

കൈക്കരുത്ത് കൂട്ടാം; 
ഈ 6 ലളിത വ്യായാമങ്ങൾ ചെയ്യൂ

കൈകളുടെ ബലക്കുറവ് അത്ര അവഗണിക്കേണ്ട ഒന്നല്ല. ഭാരമുള്ള വസ്തുക്കൾ എളുപ്പം എടുക്കാനും പൊക്കാനും പിടിക്കാനും കൂടുതൽ നേരം കമ്പ്യൂട്ടറിലും ഫോണിലും കൈ കഴക്കാതെ പണിയെടുക്കാനും അടുക്കളയിൽ ജോലി ചെയ്യാനും കുഞ്ഞുങ്ങളെ എടുക്കാനും ശക്തമായ കൈകൾ അനിവാര്യമാണ്. മാ​​ത്രമല്ല, ശക്തമായ കൈകൾ നിലനിർത്തേണ്ടത്