ക​ൽ​പ​റ്റ: പു​ളി മി​ഠായി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷ ബാ​ധ. മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വി​ലെ ഒ​രു ക​ട​യി​ൽനി​ന്ന് ഒ​രു ക​മ്പ​നി​യു​ടെ പു​ളി മി​ഠായി വാ​ങ്ങി ക​ഴി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ ബാ​ധ ഏ​റ്റ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് കു​ട്ടി​ക​ളി​ൽ മൂ​ന്നു പേ​രാ​ണ് പു​ളി​മി​ഠാ​യി ക​ഴി​ച്ച​ത്. അ​ന്നു രാ​ത്രി ത​ന്നെ മൂ​ന്നു​പേ​ർ​ക്കും ശ​ക്ത​മാ​യ ഛർ​ദി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പി​റ്റേ ദി​വ​സം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ്യ വി​ഷബാ​ധ​യെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​ഞ്ഞ​തെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് പ​റ​യു​ന്നു. മൂ​ന്ന് കു​ട്ടി​ക​ളി​ൽ നാ​ലു വ​യ​സ്സു​കാ​രി ര​ണ്ടു പാ​ക്ക​റ്റ് പു​ളിമി​ഠായും മ​റ്റു ര​ണ്ടു​പേ​ർ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് ക​ഴി​ച്ചി​രു​ന്ന​ത്. ര​ണ്ടു പാ​ക്ക​റ്റ് ക​ഴി​ച്ച കു​ട്ടി​യെ അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

മൂ​ന്ന് ദി​വ​സം ഐ.​സി.​യു​വി​ലാ​യി​രു​ന്ന കു​ട്ടി​യെ ചൊ​വ്വാ​ഴ്ച​യാ​ണ് വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടു കു​ട്ടി​ക​ളെയും ചൊ​വ്വാ​ഴ്ച​യോ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. അ​തേ​സ​മ​യം ഡി.​എം.​ഒ ഓ​ഫി​സി​ൽ വി​ഷ​യം ധ​രി​പ്പി​ച്ചി​ട്ടും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഭ​ക്ഷ്യ വി​ഷബാ​ധ ഏ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ റ​ഹ്മ​ൻ ഇ​ള​ങ്ങോ​ളി തി​രു​വ​ന​ന്ത​പു​രം ഭ​ക്ഷ്യ സു​ര​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലെ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നി​രി​ക്കു​ക​യാ​ണ് ഭ​ക്ഷ്യ വി​ഷബാ​ധ​യേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷി​താ​വ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രഭാത വ്യായാമത്തിനിടെ യു.കെ കമ്പനി സി.ഇ.ഒക്ക് ഹൃദയാഘാതം; സ്മാർട് വാച്ച് തുണയായി

പ്രഭാത വ്യായാമത്തിനിടെ യു.കെ കമ്പനി സി.ഇ.ഒക്ക് ഹൃദയാഘാതം; സ്മാർട് വാച്ച് തുണയായി

ലണ്ടൻ: 42കാരനെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് സ്മാർട് വാച്ച്. ഹോക്കി വെയിൽസ് സി.ഇ.ഒ ആയ പോൾ വാഫാമിനാണ് ​പ്രഭാത വ്യായാമത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. മോറിസ്റ്റൺ ഭാഗത്താണ് സ്ഥിരമായി ഇദ്ദേഹം ഓടാനിറങ്ങുന്നത്. ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്മാർട് വാച്ച് വഴി

ഒ.പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

ഒ.പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം :സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യു.എച്ച്‌.ഐ.ഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​ കൂ​ടി ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പു​തി​യ വൈ​റ​സി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ