പകർച്ച വഴി അജ്ഞാതം;
ജന്തുജന്യരോഗങ്ങളുടെ
വലയിൽ കേരളം

പകർച്ച വഴി അജ്ഞാതം; ജന്തുജന്യരോഗങ്ങളുടെ വലയിൽ കേരളം

July 22, 2024 0 By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മ്പോ​ഴും നി​പ​യ​ട​ക്കം ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ മ​നു​ഷ്യ​രി​ലേ​ക്കു​ള്ള പ​ക​ർ​ച്ച വ​ഴി ക​ണ്ടെ​ത്താ​നോ ത​ട​യാ​നോ ക​ഴി​യാ​ത്ത​ത്​ പൊ​തു​ജ​നാ​​രോ​ഗ്യ​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​ത്​ വ​ലി​യ ഭീ​ഷ​ണി. വ​വ്വാ​ലു​ക​ളാ​ണ്​ വൈ​റ​സി​ന്‍റെ സ്രോ​ത​സ്സെ​ന്ന്​ സ്​​ഥി​രീ​ക​രി​​ച്ചെ​ങ്കി​ലും ആ​റ്​ വ​ർ​ഷ​മാ​യി​ട്ടും എ​ങ്ങ​നെ മ​നു​ഷ്യ​രി​ലെ​ത്തി എ​ന്ന​ത്​ ഇ​നി​യും അ​ജ്ഞാ​ത​മാ​ണ്.

രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ ച​ർ​ച്ച​യും ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​കു​മെ​ങ്കി​ലും ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ല​ക്ഷ്യം കാ​ണാ​തെ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങു​ക​യാ​ണ്​ പ​തി​വ്. മ​നു​ഷ്യ​രി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടോ മ​രു​ന്നു​പ​യോ​ഗം കൊ​ണ്ടോ ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​​​​ളെ പി​ടി​ച്ചു​കെ​ട്ടാ​നാ​വി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ‘വ​ൺ ഹെ​ൽ​ത്ത്’​ എ​ന്ന ഏ​കാ​രോ​ഗ്യ സ​മീ​പ​ന​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത​ത്. എ​ന്നാ​ൽ വ​ൺ ഹെ​ൽ​ത്തി​ലും കാ​ര്യ​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​യി​ട്ടി​ല്ല.

എ​ലി​പ്പ​നി​യും ജ​പ്പാ​ൻ ജ്വ​ര​വും പ​ക്ഷി​പ്പ​നി​യും കു​ര​ങ്ങു​പ​നി​യും പ​ന്നി​പ്പ​നി​യു​മ​ട​ക്കം സം​സ്​​ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന രോ​ഗ​ങ്ങ​ളു​ടെ​യെ​ല്ലാം പൊ​തു​നി​ല ഇ​വ ജ​ന്തു​ക്ക​ളി​ൽ​നി​ന്ന്​ പ​ക​രു​ന്നു​വെ​ന്ന​താ​ണ്. മ​നു​ഷ്യാ​രോ​ഗ്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളി​ൽ 60 ശ​ത​മാ​ന​വും ജ​ന്തു​ക്ക​ളി​ൽ നി​ന്നോ ജ​ന്തു​ജ​ന്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ നി​ന്നോ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ പ​ക​രാ​വു​ന്ന രോ​ഗ​ങ്ങ​ളാ​ണെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ്ടെ​ത്ത​ൽ.

മാ​​ത്ര​മ​ല്ല, അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട എ​ട്ടു​രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഏ​ഴും ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ളാ​ണ്. ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ടെ പ​ഠ​ന​ങ്ങ​ൾ​ക്കും നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​നും സ്ഥി​രം സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന​താ​ണ്​ വ​ൺ ഹെ​ൽ​ത്ത്​ കാ​ഴ്ച​പ്പാ​ണ്. നി​പ, എ​ലി​പ്പ​നി, പേ​വി​ഷ​ബാ​ധ, ബ്രൂ​സെ​ല്ലോ​സി​സ്, ഫൈ​ലേ​റി​യ, തു​ട​ങ്ങി​യ വി​വി​ധ രോ​ഗാ​ണു​ക്ക​ളു​ടെ സാ​ന്നി​ധ്യം വി​വി​ധ മൃ​ഗ​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​വ​യു​ടെ ശ​രീ​ര സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മാ​ണ്. ഇ​തെ​ല്ലാം പ​​ക്ഷേ ഉ​ന്ന​ത​ത​ല​യോ​ഗ​ങ്ങ​ളി​ൽ പ​രി​മി​ത​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ്​ കേ​ര​ള​ത്തി​ലെ സ്​​ഥി​തി.

കേ​ര​ള​ത്തി​ലെ പ​ഴം​തീ​നി വ​വ്വാ​ലു​ക​ൾ​ക്കി​ട​യി​ൽ നി​പ വൈ​റ​സി​ന്റെ സാ​ന്നി​ധ്യം 20 മു​ത​ൽ 33 ശ​ത​മാ​നം വ​രെ​യാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. നി​ര​വ​ധി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​യ വൈ​റ​സു​ക​ളു​ടെ പ്ര​കൃ​തി​ദ​ത്ത​വാ​ഹ​ക​ർ വ​വ്വാ​ലു​ക​ളാ​ണ്. 1200 വം​ശ​ങ്ങ​ളു​ള്ള വ​വ്വാ​ലു​ക​ളി​ൽ ആ​റാ​യി​ര​ത്തോ​ളം വൈ​റ​സു​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ​യി​ലും പ​രി​സ്ഥി​തി​യി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ളാ​ണ്​ വ​വ്വാ​ലു​ക​ളി​ൽ​നി​ന്ന്‌ നി​പ ആ​ദ്യ​മാ​യി മ​നു​ഷ്യ​രി​ലെ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.