പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പ്ലേ​റ്റ് ലെ​റ്റി​ന് ക്ഷാ​മം. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. 12 ദി​വ​സ​ത്തി​നി​ടെ 68 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഡെ​ങ്കി ബാ​ധി​ത​ർ​ക്ക് ര​ക്ത​ത്തി​ൽ പ്ലേ​റ്റ് ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്ന​തി​നാ​ൽ ഇ​വ ക​യ​റ്റി​യാ​ൽ മാ​ത്ര​മേ വേ​ഗം സു​ഖം പ്രാ​പി​ക്കൂ. എ​ന്നാ​ൽ ജി​ല്ല​യി​ലെ ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ ര​ക്തം എ​ത്തു​ന്ന​ത് കു​റ​വാ​യ​തി​നാ​ൽ പ്ലേ​റ്റ് ലെ​റ്റ് കി​ട്ടാ​നി​ല്ല. സ്വ​മേ​ധ​യാ ര​ക്തം ദാ​നം ചെ​യ്യു​ന്ന​വ​ർ കു​റ​വാ​ണ്. അ​ങ്ങ​നെ വ​രു​ന്ന​വ​രി​ൽ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ര​ക്തം ശേ​ഖ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ജ​ല​ദോ​ഷം ഉ​ണ്ടെ​ങ്കി​ൽ പോ​ലും ര​ക്തം എ​ടു​ക്കി​ല്ല. സ്വ​മേ​ധ​യാ ര​ക്തം ന​ൽ​കു​ന്ന​വ​ർ കു​റ​ഞ്ഞ​തി​നൊ​പ്പം ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ടാ​റ്റൂ സം​സ്കാ​രം വ​ള​ർ​ന്ന​തും ര​ക്ത​ദാ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യ​താ​യി ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കേ​ര​ള ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. സ​തീ​ഷ് പ​റ​ഞ്ഞു. ടാ​റ്റൂ അ​ടി​ച്ചാ​ൽ ഒ​രു​വ​ർ​ഷം വ​രെ ര​ക്ത​ദാ​നം ന​ട​ത്താ​നാവി​ല്ല. നി​ല​വി​ൽ പ​ക​ർ​ച്ചാ​വ്യാ​ധി​ക​ളും പ​ട​രു​ന്ന​തി​നാ​ൽ ര​ക്തം കി​ട്ടാ​ൻ പ്ര​യാ​സ​മാ​യി. ജി​ല്ല ആ​ശു​പ​ത്രി, കോ​ഓ​പ​റേ​റ്റി​വ് ആ​ശു​പ​ത്രി, സൂ​ര്യ ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ര​ക്തം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ച്ചു​വ​ക്കാ​റു​ള്ള​ത്. ഒ​രാ​ഴ്ച വ​രെ​യാ​ണ് ര​ക്തം സൂ​ക്ഷി​ച്ചു​വ​ക്കു​ക.

ക്ഷാ​മം ഉ​ള്ള​തി​നാ​ൽ ഡെ​ങ്കി, പ്ര​സ​വം, അ​പ​ക​ടം തു​ട​ങ്ങി അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ര​ക്തം എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടാ​റു​ണ്ടെ​ന്നും സ​തീ​ഷ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 40 പേ​ർ പ​ങ്കെ​ടു​ത്തെ​ങ്കി​ലും അ​സു​ഖ​ങ്ങ​ൾ​മൂ​ലം 30 പേ​രു​ടെ ര​ക്തം എ​ടു​ക്കാ​നാ​യി​ല്ല. ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ര​ക്ത​ദാ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ കു​റ​വാ​ണ്.

നി​ല​വി​ൽ എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലു​ള്ള ര​ക്ത​ത്തി​നും ക്ഷാ​മ​മു​ണ്ട്. പ്ലേ​റ്റ് ലെ​റ്റു​ക​ൾ ക​യ​റ്റാ​ൻ വൈ​കു​ന്ന​ത് ഡെ​ങ്കി​പ്പ​നി ഭേ​ദ​മാ​കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കും. പ്ലേ​റ്റ് ലെ​റ്റി​നാ​യി രോ​ഗി​ക​ളു​ടെ സ​മാ​ന​ഗ്രൂ​പ്പു​ള്ള ആ​ളു​ക​ളെ തേ​ടി അ​ല​യേ​ണ്ട സ്ഥി​തി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ന് ഓട്ടിസം അവബോധ ദിനം; അറിവ് വേണ്ടത് നമുക്കാണ്!

ഇന്ന് ഓട്ടിസം അവബോധ ദിനം; അറിവ് വേണ്ടത് നമുക്കാണ്!

ലോക വ്യാപകമായി ഏപ്രിൽ രണ്ട് ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന ആവർത്തനം, ആശയവിനിമയത്തിലും സംസാരിക്കുന്നതിലും കുറവ്/താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട

ആ​തു​ര​സേ​വ​ന​ത്തോ​ടൊ​പ്പം ഹെ​ൽ​ത്ത്​ ഫി​റ്റ്​​ന​സ്​ പാ​ഠ​ങ്ങ​ളും പ​ക​ർ​ന്ന്​ ഷിം​ന ജോ​സ​ഫ്​

ആ​തു​ര​സേ​വ​ന​ത്തോ​ടൊ​പ്പം ഹെ​ൽ​ത്ത്​ ഫി​റ്റ്​​ന​സ്​ പാ​ഠ​ങ്ങ​ളും പ​ക​ർ​ന്ന്​ ഷിം​ന ജോ​സ​ഫ്​

വ്യാ​യാ​മ പ​രി​ശീ​ല​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഷിം​ന ജോ​സ​ഫ്​ (മ​ധ്യ​ത്തി​ൽ) റി​യാ​ദ്​: രോ​ഗി​ക​ളെ പ​രി​ച​രി​ക്ക​ലാ​ണ്​ ഒ​രു ന​ഴ്​​സി​​ന്റെ ദൗ​ത്യം. എ​ന്നാ​ൽ രോ​ഗ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്നും ആ​രോ​ഗ്യ​പ​രി​പാ​ല​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും ആ​ളു​ക​ളെ ബോ​ധ​വ​ൽ​​ക​രി​ക്ക​ലും അ​വ​ർ​ക്ക്​ വ്യാ​യാ​മ​മു​റ​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്ക​ലും​കൂ​ടി ആ​തു​ര​സേ​വ​ന​ത്തി​​ന്റെ ഭാ​ഗ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ഷിം​ന ജോ​സ​ഫ്. റി​യാ​ദി​ലെ​ ഇ​മാം അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഫൈ​സ​ൽ​

അപസ്മാരം മാറാവ്യാധിയല്ല!

അപസ്മാരം മാറാവ്യാധിയല്ല!

പ്രതീകാത്മക ചിത്രം നമ്മുടെ സമൂഹത്തിൽ അപസ്മാരത്തെ അഥവാ എപ്പിലപ്സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വികസിച്ചിട്ടും കാലം വളരെ മുന്നോട്ടുപോയെങ്കിലും, ചില അന്ധവിശ്വാസങ്ങൾ ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ മുൻ കാലങ്ങളിൽ