
ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു
July 13, 2024അഹ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ മാരകമായ ചാന്ദിപുര വൈറസ് ബാധിച്ചതായി സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ടുപേർ ഹിമ്മത് നഗറിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്തസാമ്പിൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി ജില്ല ചീഫ് ഹെൽത്ത് ഓഫസർ രാജ് സുതാരിയ പറഞ്ഞു.
പകർച്ചപ്പനിക്ക് സമാനമായ ലക്ഷണങ്ങളും മസ്തിഷ്ക ജ്വരവുമാണ് വൈറസ് ബാധമൂലം ഉണ്ടാകുന്നത്. കൊതുകുകളും പ്രത്യേകതരം ഈച്ചകളുമാണ് രോഗകാരികൾ.
മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് രാജ്യത്ത് ഈ വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. പിന്നീട് ഈ പേരിൽ അറിയപ്പെടുകയായിരുന്നു. പ്രതിരോധ നടപടികൾക്കായി പ്രത്യേക സംഘത്തെ വിന്യസിച്ചതായി അധികൃതർ പറഞ്ഞു.