തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത്​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ള​റ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​തി​രോ​ധ ദൗ​ത്യ​ത്തി​ലും രോ​ഗ​ത്തി​ന്‍റെ ​ഉ​റ​വി​ടം ​ക​ണ്ടെ​ത്ത​ൽ സു​പ്ര​ധാ​ന​മാ​ണ്.​ അ​​ല്ലെ​ങ്കി​ൽ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​വു​ക​യും പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക​യും വേ​ണം. എ​ന്നാ​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഓ​രോ ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ഒ​രാ​ൾ​ക്കാ​ണ്​ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ങ്കി​ൽ ബു​ധ​നാ​ഴ്​​ച ര​ണ്ടു​പേ​ർ​ക്ക്​ കൂ​ടി രോ​ഗ​ബാ​ധ​യു​ണ്ടാ​യി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക്​ ​വീ​ത​വും.

ഫ​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ 11 പേ​ർ​ക്കാ​ണ്​ കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത്. 20ഓ​ളം​പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. ആ​ദ്യ കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ദി​വ​സം​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ കെ​യ​ർ​ഹോ​മി​ലെ​ത്തു​ക​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹോ​സ്റ്റ​ലി​ലെ കി​ണ​ർ വെ​ള്ളം പ​രി​ശോ​ധ​ന​ക്ക​യ​ച്ചെ​ങ്കി​ലും വി​ബ്രി​യോ കോ​ള​റ എ​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. നാ​ല്​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രാ​ത്ത​ത്​ ചെ​റു​ത​ല്ലാ​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്. മു​മ്പ്​​ സം​സ്ഥാ​ന​ത്തേ​ക്ക്​ കോ​ള​റ​യെ​ത്തി​യി​രു​ന്ന​ത്​ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​ർ വ​ഴി​യാ​യി​രു​ന്നു. ​ഒ​പ്പം അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലും. എ​ന്നാ​ൽ ത​ല​സ്ഥാ​ന​ത്തെ രോ​ഗ​പ്പ​ക​ർ​ച്ച​ക്ക്​ ഇ​ങ്ങ​നെ​യൊ​രു പ​ശ്ചാ​ത്ത​ല​മി​ല്ല.

സം​സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ കോ​ള​റ വ്യാ​പ​ന​മാ​ണ്​ ഈ ​വ​ർ​ഷ​ത്തേ​ത്. 2017 മു​ത​ൽ 2024 ജൂ​ലൈ 12 വ​രെ 46 പേ​രി​ലാ​ണ്​ ആ​കെ കോ​ള​റ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യ​തെ​ങ്കി​ൽ ഇ​തി​ൽ 21ഉം ​ഇ​ക്ക​ഴി​ഞ്ഞ ഏ​ഴ്​ മാ​സ​ങ്ങ​ളി​ലാ​ണ്. 1960-1970ക​ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി പ​ട​ർ​ന്ന ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ എ​റെ പ​രി​ശ്ര​മം ന​ട​ത്തി​യാ​ണ്​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ തി​രി​ച്ചെ​ത്തു​ന്ന​ത്​ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും വ​ലി​യ സ​മ്മ​ർ​ദം തീ​ർ​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എല്ലാറ്റിനും മരുന്നല്ല പരിഹാരം

എല്ലാറ്റിനും മരുന്നല്ല പരിഹാരം

വാർധക്യം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘട്ടവും ഒളിച്ചോടാൻ കഴിയാത്ത യാഥാർഥ്യവുമാണ്. ജീവിതത്തിലെ അവസാനകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അവശതയും രോഗാതുരതയുമാണ് മനസ്സിലെത്തുക. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാതാപിതാക്കളെ കുറിച്ചുള്ള കുശലാന്വേഷണങ്ങൾ എപ്പോഴും തുടങ്ങുന്നത് ‘അസുഖമൊന്നുമില്ലല്ലോ’ എന്ന ചോദ്യത്തോടെയായിരിക്കും. പ്രസരിപ്പിന്റെയും ചുറുചുറുക്കിന്റെയും യൗവനകാലത്തുനിന്ന് അവശതയുടെയും

ഉയർന്ന കൊളസ്ട്രോൾ ആണോ ? Here Are 5 Healthy Oils That You Can Add To Your Diet

ഉയർന്ന കൊളസ്ട്രോൾ ആണോ ? Here Are 5 Healthy Oils That You Can Add To Your Diet

A form of waxy material (blood fat), cholesterol aids in the production of bile, vitamin D, cell membranes, and steroid hormones. All of the cholesterol required by your body is

എടയാർ ഭാഗത്തുണ്ടായ തീപിടിത്തം: രണ്ട് പേർ ചികിൽസയിലുണ്ടെന്ന് മെഡിക്കൽ കോളജ്

കൊച്ചി: ശനിയാഴ്ച(ഇന്നലെ) രാത്രി 11.40 ന് എടയാർ ഭാഗത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒഡീഷ സ്വദേശികളായ നാല് പേരെ എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ മരിച്ച നിലയിലും മൂന്ന് പേരെ പൊള്ളലേറ്റ നിലയിലും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രം