പത്തനംത്തിട്ട ജില്ലയിൽ ഡെങ്കിപ്പനി കുറയുന്നില്ല
July 2, 2024പത്തനംതിട്ട: ജില്ലയിൽ സാംക്രമിക രോഗങ്ങൾ കുറയുന്നില്ലെന്നാണ് കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്ട് സ്പോട്ടുകളും കണക്കുകൾ നൽകുന്ന സൂചന. പത്തനംതിട്ട നഗരത്തിൽ ഡെങ്കിപ്പനി കുറഞ്ഞിട്ടില്ല. മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ പിടിപെടാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നൽകി.
ജില്ല വികസന സമിതി യോഗത്തില്‍ ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹോട്ട് സ്പോട്ട് ആയിട്ടുള്ള പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിക്കാന്‍ കലക്ടര്‍ക്ക് നിർദേശം നല്കി. കൊതുക് വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കണമെന്നും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്നും മന്ത്രി അറിയിച്ചു.