അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് സ്മാ​ർ​ട്ട് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. 920 കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​തു​കു​ക​ളെ പി​ടി​കൂ​ടാ​ൻ സ്മാ​ർ​ട്ട് ട്രാ​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം, കൊ​തു​ക് മു​ട്ട​യി​ട്ട് വ​ള​രു​ന്ന​ത് ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ബൂ​ദ​ബി​യി​ൽ പ​ല​യി​ട​ത്തും കൊ​തു​ക് ശ​ല്യം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്. രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കാ​ൻ അ​ബൂ​ദ​ബി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് സ്മാ​ർ​ട്ട് സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ച​ത്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​മു​ള്ള സ്ഥ​ല​ങ്ങ​ൾ, ഉ​പ​യോ​ഗി​ക്കാ​ത്ത സ്വി​മ്മി​ങ് പൂ​ളു​ക​ൾ, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ട​യ​റു​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം എ​ന്നി​വ​യി​ലാ​ണ് കൂ​ടു​ത​ൽ കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​ത്. ഇ​ത്ത​രം മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി 920 കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കു​ന്ന സ്മാ​ർ​ട്ട് ട്രാ​പ്പു​ക​ൾ സ്ഥാ​പി​ച്ചു. കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​നു​ള്ള സ​ർ​വേ സം​വി​ധാ​ന​വും ന​ട​പ്പാ​ക്കി.

ന​ഗ​ര​മേ​ഖ​ല​യി​ൽ കൊ​തു​ക് പെ​റ്റു​പെ​രു​കു​ന്ന​ത് 90 ശ​ത​മാ​നം ത​ട​യാ​ൻ ന​ട​പ​ടി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴി​വാ​ക്കി പൊ​തു​ജ​ന​ങ്ങ​ളും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് – പഠനം

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് - പഠനം

നിരവധി പഠനങ്ങൾ നടന്നതും നടക്കുന്നതുമായ ഒരു അസുഖമാണ് അൽഷൈമേഴ്സ്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്. നാവിഗേഷനുമായി ബന്ധപ്പെട്ട

പകർച്ചവ്യാധികൾക്ക് കാരണമുണ്ട്; കാലാവസ്ഥ മാറ്റം മുതൽ കാഴ്ചപ്പാടിലെ മാറ്റം വരെ

ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ ചേർന്നതാണ് ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണം. മഞ്ഞപ്പിത്തം മിക്ക ജില്ലകളിലും വ്യാപകമാണ്. കാലാവസ്ഥ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്.

‘അ​നാ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി യു​വാ​ക്ക​ളി​ൽ പ​ക്ഷാ​ഘാ​തം വ​ർ​ധി​പ്പി​ക്കു​ന്നു’

ബം​ഗ​ളൂ​രു: പൊ​തു​വേ പ്രാ​യ​മാ​യ​വ​രി​ൽ ക​ണ്ടു​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യാ​യ സ്ട്രോ​ക്ക് ഇ​പ്പോ​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ഭ​യാ​ന​ക​മാം​വി​ധം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് എ​ച്ച്.​സി.​എ.​എ​ച്ച് റി​ക്ക​വ​റി ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റാ​യ ഡോ. ​ധീ​ര​ജ് അ​ഡി​ഗ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദൊം​ലൂ​രി​ലെ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ശം ജീ​വി​ത​ശൈ​ലി തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ, വി​ട്ടു​മാ​റാ​ത്ത