മ​സ്ക​ത്ത്​: ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ‘സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സ്​’ വി​ക​സി​പ്പി​ച്ചെ​ടു​ത്ത്​ ഒ​മാ​നി വി​ദ്യാ​ർ​ഥി. ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്നു​പോ​കു​ന്ന അ​വ​സ്​​യാ​ണ്​ ഹെ​മി​പ്ലീ​ജി​യ. മ​സ്‌​ക​ത്തി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യാ​യ അ​ൽ അ​സ്ഹ​ർ സാ​ഹി​ർ അ​ൽ ജാ​ബ്രി (22) ആ​ണ്​ ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ൾ​ക്ക്​ പ്ര​തി​ക്ഷ​യേ​കു​ന്ന സാ​​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഹെ​മി​പ്ലീ​ജി​യ ബാ​ധി​ച്ച്​ മ​ര​ണ​പ്പെ​ട്ട മാ​താ​വി​ന്‍റെ ഓ​ർ​മ​യി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ്​ ജാ​ബ്രി 2021ൽ ​ഈ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

‘ഉ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം, ഹെ​മി​പ്ലീ​ജി​യ ബാ​ധി​ച്ച ആ​ളു​ക​ൾ​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ച്ചു, അ​ങ്ങ​നെ​യാ​ണ്​ ഈ ​​പ്രോ​ജ​ക്​​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​ത് ഇ​പ്പോ​ൾ വി​പു​ല​മാ​യ ഘ​ട്ട​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു, അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ഇ​ത് പൂ​ർ​ത്തി​യാ​ക്കി സ്ഥി​ര​മാ​യ ഉ​പ​യോ​ഗ​ത്തി​നാ​യി ഗ്ലൗ​സ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​’ -ജാ​ബ്രി പ​റ​ഞ്ഞു.

ഉ​പ​ക​ര​ണ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്രീ-​പ്രോ​ഗ്രാം​ഡ് സ്പെ​ഷ​ലൈ​സ്ഡ് ച​ല​ന​ങ്ങ​ളി​ലൂ​ടെ കൈ ​ച​ലി​പ്പി​ക്കാ​ൻ ഗ്ലൗ​സ് സ​ഹാ​യി​ക്കും.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ രോ​ഗി​ക​ളെ അ​നു​വ​ദി​ക്കു​ക​യും ആ​രോ​ഗ്യ സെ​ൻ​സ​ർ റീ​ഡി​ങ്ങു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ഇ​ത് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ജാ​ബ്രി വി​ശ​ദീ​ക​രി​ച്ചു. ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി നി​ർ​വ​ഹി​ക്കാ​ൻ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന ല​ളി​ത​മാ​യ ദൈ​നം​ദി​ന ച​ല​ന​ങ്ങ​ൾ ഗ്ലൗ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്പെ​ഷ​ലി​സ്റ്റു​ക​ളു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ, അ​വ​ശ്യ ച​ല​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും അ​വ​യു​ടെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​നും ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ജാ​ബ്രി പ​റ​ഞ്ഞു.

2022ൽ, ​വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ജാ​ബ്രി ത​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ത്തി​ന് പേ​റ്റ​ൻ​റ് നേ​ടി.

അ​ടു​ത്തി​ടെ മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ടെ​ക്സ്​​പോ എ​ക്സി​ബി​ഷ​നി​ൽ ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജാ​ബ്രി പ​​ങ്കെ​ടു​ത്തി​രു​ന്നു. പ്രോ​ജ​ക്ട് ഉ​ട​ൻ വെ​ളി​ച്ചം കാ​ണു​മെ​ന്നും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പ്ര​യോ​ജ​ന​ത്തി​നാ​യി വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​മെ​ന്നു​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സ്

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി യില്‍ ജനറ്റിക്‌സ് വിഭാഗം

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി യില്‍ ജനറ്റിക്‌സ് വിഭാഗം

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. ഇതിനായി ഒരു പ്രഫസറുടേയും ഒരു അസി. പ്രഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചുവെന്നും മന്ത്രി അറിയിച്ചു. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്‌സ്

സംസ്ഥാനത്ത് 59 പഞ്ചായത്തുകൾ ക്ഷയരോഗമുക്തം

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ 59 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും സ​മ്പൂ​ർ​ണ ക്ഷ​യ​രോ​ഗ മു​ക്തി നേ​ടി​യ​താ​യി സം​സ്ഥാ​ന ടി.​ബി ഓ​ഫി​സ​ർ ഡോ. ​രാ​ജാ​റാം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പെ​രു​മ്പാ​വൂ​രാ​ണ് പ​രി​പൂ​ർ​ണ രോ​ഗ​മു​ക്ത​മാ​യ ആ​ദ്യ ന​ഗ​ര​സ​ഭ. കേ​ര​ള​ത്തി​ൽ 2023ലെ ​ക​ണ​ക്കു​പ്ര​കാ​രം 21,941 ക്ഷ​യ രോ​ഗി​ക​ളു​ണ്ട്. അ​ധി​ക​വും പു​രു​ഷ​ന്മാ​രാ​ണ്.

ഒറ്റ സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്! പഠന റിപ്പോർട്ട് പുറത്ത്

ഒറ്റ സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്! പഠന റിപ്പോർട്ട് പുറത്ത്

പ്രതീകാത്മക ചിത്രം പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിൽ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ യൂനിവേഴ്സിറ്റി