നേ​ത്ര​പ​ട​ല​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണ് ചെ​ങ്ക​ണ്ണ് (Conjunctivitis). കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഒ​രു​പോ​ലെ ചെ​ങ്ക​ണ്ണ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ മൂ​ല​മാ​ണ് ചെ​ങ്ക​ണ്ണ് ബാ​ധി​ക്കു​ക. വൈ​റ​സ് മൂ​ല​മു​ള്ള ചെ​ങ്ക​ണ്ണ് ബാ​ധ ഈ ​സ​മ​യ​ത്ത് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം. ബാ​ക്ടീ​രി​യ കാ​ര​ണ​മു​ള്ള ചെ​ങ്ക​ണ്ണ് ബാ​ധ​യെ​ക്കാ​ൾ വൈ​റ​സ് ബാ​ധ മൂ​ല​മു​ള്ള ചെ​ങ്ക​ണ്ണ് പ​ട​ർ​ന്നു​പി​ടി​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്‌. സാ​ധാ​ര​ണ അ​ഞ്ചു മു​ത​ൽ ഏ​ഴു ദി​വ​സം വ​രെ രോ​ഗ​ത്തി​ന്റെ അ​സ്വ​സ്ഥ​ത​ക​ൾ നീ​ണ്ടു​നി​ൽ​ക്കാം. എ​ന്നാ​ൽ, രോ​ഗം സ​ങ്കീ​ർ​ണ​മാ​യാ​ൽ 21 ദി​വ​സം വ​രെ​യും നീ​ണ്ടു​നി​ൽ​ക്കാം.

ല​ക്ഷ​ണ​ങ്ങ​ൾ

ക​ണ്ണു​ക​ളി​ൽ ചു​വ​പ്പ​ു​നി​റം, വേ​ദ​ന, ചൊ​റി​ച്ചി​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ക​ണ്ണി​ൽ എ​ന്തെ​ങ്കി​ലും ത​ട​യു​ന്ന​തു​പോ​ലു​ള്ള തോ​ന്ന​ൽ, ക​ൺ​പോ​ള​ക​ളി​ൽ ത​ടി​പ്പ്, പീ​ള​കെ​ട്ട​ൽ, വെ​ളി​ച്ച​ത്തി​ലേ​ക്കു നോ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ, ചെ​റി​യ രീ​തി​യി​ൽ പ​നി, ക​ണ്ണി​ൽ​നി​ന്ന് വെ​ള്ളം വ​രു​ക തു​ട​ങ്ങി​യ​വ​യും അ​നു​ഭ​വ​പ്പെ​ടാം. വി​ര​ള​മാ​യി, രോ​ഗം തീ​വ്ര​മാ​കു​ന്ന രോ​ഗി​ക​ളി​ൽ ക​ണ്ണി​ൽ​നി​ന്ന് ര​ക്തം പൊ​ടി​യു​ന്ന​താ​യും കാ​ണാം. എ​ല്ലാ​വ​രി​ലും ക​ണ്ണി​ൽ പ​ഴു​പ്പ് ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല, ക​ണ്ണി​ൽ​നി​ന്ന് എ​ല്ലാ​യ്പോ​ഴും വെ​ള്ളം വ​രു​ന്ന​താ​കും പ്ര​ധാ​ന ല​ക്ഷ​ണം.

കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാം

രോ​ഗം ബാ​ധി​ച്ചാ​ൽ എ​ത്ര​യും വേ​ഗം നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. സ്വ​യം​ചി​കി​ത്സ പ​ല​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തി​ന് വ​ഴി​വെ​ക്കും. ക​ണ്ണി​നെ ബാ​ധി​ക്കു​ന്ന മ​റ്റു ചി​ല രോ​ഗ​ങ്ങ​ൾ​ക്കും സ​മാ​ന ല​ക്ഷ​ണ​മാ​ണെ​ന്ന​തി​നാ​ൽ വി​ദ​ഗ്ധ നി​ർ​ദേ​ശം തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വൈ​റ​സ് മൂ​ല​മു​ള്ള ചെ​ങ്ക​ണ്ണ് ഗു​രു​ത​ര​മാ​യാ​ൽ കൃ​ഷ്ണ​മ​ണി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. കൃ​ത്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം വ​രെ ഇ​തി​ന്റെ അ​സ്വ​സ്ഥ​ത​ക​ൾ നി​ല​നി​ൽ​ക്കാം.

ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

• വ്യ​ക്തി​ശു​ചി​ത്വം ഏ​റെ പ്ര​ധാ​ന​മാ​ണ്. രോ​ഗ​മു​ള്ള വ്യ​ക്തി ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ സാ​ധ​ന​ത്തി​ലും രോ​ഗാ​ണു പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​പ്ര​ത​ല​ങ്ങ​ളി​ൽ രോ​ഗ​മി​ല്ലാ​ത്ത​യാ​ൾ സ്പ​ർ​ശി​ച്ചാ​ൽ അ​തു​വ​ഴി രോ​ഗാ​ണു​ക്ക​ൾ ക​ണ്ണി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

• രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​ക​ളി​ൽ​നി​ന്നും അ​ക​ലം പാ​ലി​ക്ക​ണം. രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന സോ​പ്പ്, ട​വ്വ​ൽ, പേ​ന, പേ​പ്പ​ർ, പു​സ്ത​കം, തൂ​വാ​ല മു​ത​ലാ​യ​വ മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

• ഇ​ട​ക്കി​ട​ക്ക് സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​ക​ണം. കൈ ​വൃ​ത്തി​യാ​യി ക​ഴു​കു​ന്ന​തി​നു​മു​മ്പ് ക​ണ്ണി​ലോ മൂ​ക്കി​ലോ വാ​യി​ലോ ഒ​രു കാ​ര​ണ​വ​ശാ​ലും തൊ​ട​രു​ത്.

• വീ​ട്ടി​ൽ ചെ​ങ്ക​ണ്ണ് ബാ​ധി​ച്ച വ്യ​ക്തി​യു​ണ്ടെ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്ക് രോ​ഗം ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

• ക​ണ്ണി​ന് ആ​യാ​സ​മു​ണ്ടാ​കു​ന്ന ജോ​ലി​ക​ൾ ചെ​യ്യ​രു​ത്. ചി​കി​ത്സ തേ​ടി വി​ശ്ര​മ​മെ​ടു​ത്താ​ൽ എ​ത്ര​യും വേ​ഗം ചെ​ങ്ക​ണ്ണ് ഭേ​ദ​മാ​കു​ന്ന​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മു​ണ്ടി​നീ​ര് നി​സ്സാ​ര​മാ​ക്ക​രു​ത്

മു​ണ്ടി​നീ​ര് നി​സ്സാ​ര​മാ​ക്ക​രു​ത്

മുണ്ടിനീര് അല്ലെങ്കിൽ താടവീക്കം (Mumps) എന്ന രോഗാവസ്ഥ വളരെയധികം പടർന്നുപിടിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ രോഗാവസ്ഥയെക്കുറിച്ച് എല്ലാവർക്കും ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. മുണ്ടിനീര് ഒരു പകർച്ചവ്യാധിയാണ്. പാരാമിക്സോ വിഭാഗത്തിലുൾപ്പെടുന്ന ഒരുതരം വൈറസാണ് ഇതിന് കാരണം. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളായ

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമാണത്തിന് 28 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

ത​ല​ശ്ശേ​രി: ഒ​മ്പ​ത് പേ​ർ​ക്ക് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ൽ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. വൈ​റ​സ് ഭീ​തി അ​ക​റ്റാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ​ഡ​മോ​ള​ജി അ​സി.​ഡ​യറ​ക്ട​ർ എം.​എ​സ്. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ല​ശ്ശേ​രി​യി​ൽ ക്യാ​മ്പ് ചെ​യ്ത് പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ