രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഇ​ത്ത​രി​നേ​രം ന​ട​ക്കു​ക പ​ല​രു​ടെ​യും ശീ​ല​മാ​ണ്. ത​ല​മു​റ​യാ​യി ഈ ​ന​ട​ത്തം ന​മ്മു​ടെ കൂ​ടെ​യു​ണ്ട്. ആ​യു​ർ​വേ​ദ ത​ത്ത്വ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ഈ ​പാ​ര​മ്പ​ര്യ ന​ട​ത്ത​ത്തി​ന്റെ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ ആ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തും. ഡി​ന്ന​റി​നു​ശേ​ഷം 30 മി​നി​റ്റ് ഈ ​ഉ​ലാ​ത്ത​ൽ ചു​മ്മ അ​ല്ല എ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ യ​ശോ​ദ ആ​ശു​പ​ത്രി​യി​ൽ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഫി​സി​ഷ്യ​നും ഡ​​യ​ബ​റ്റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​​കെ. സോം​നാ​ഥ് ഗു​പ്ത പ​റ​യു​ന്ന​ത്.

രാ​ത്രി ഭ​ക്ഷ​ണ ശേ​ഷം ന​ട​ക്കു​ന്ന​ത് ദ​ഹ​ന​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും സു​ഗ​മ​മാ​യ ഭ​ക്ഷ​ണ ച​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. ​ഒ​പ്പം വ​യ​റു​വേ​ദ​ന​യും ദ​ഹ​ന​ക്കേ​ടും ത​ട​യും. പ്ര​ത്യേ​കി​ച്ച് വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​നും ന​ല്ല ഉ​റ​ക്കം കി​ട്ടാ​നും സ​ഹാ​യി​ക്കും.

ഒ​രു വ്യാ​യാ​മം കൂ​ടി​യാ​യ​തി​നാ​ൽ ടെ​ൻ​ഷ​ൻ കു​റ​ക്കു​ക​യും അ​നാ​വ​ശ്യ​മാ​യി വ​ണ്ണം വെ​ക്കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്യും. പ​ല​പ്പോ​ഴും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​പ്പ​മു​ള്ള സ​മ​യ​ത്താ​ണ് ഈ ​ന​ട​ത്ത​മെ​ന്ന​തി​നാ​ൽ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തു​ക​യും മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഗു​പ്ത പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അർബുദ പരിശോധനാ ബസ് ആരംഭിച്ച് ഹൈദരാബാദ്

അർബുദ പരിശോധനാ ബസ് ആരംഭിച്ച് ഹൈദരാബാദ്

ഹൈദരാബാദ്: അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദിലെ ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രഫി, അൾട്രാ സൗണ്ട് മെഷീനുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതുതായി അവതരിപ്പിച്ച ബസിൽ സജ്ജീകരിച്ചിരിക്കുന്നത്.

മെഡിസെപ്​: കാലാവധി തീരാറായി; കരാർ ഇപ്പോഴും പരമരഹസ്യം

മെഡിസെപ്​: കാലാവധി തീരാറായി; കരാർ ഇപ്പോഴും പരമരഹസ്യം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ‌​കാ​രു​ടെ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ൻ ഒ​രു വ​ർ​ഷം മാ​ത്രം ശേ​ഷി​ക്കു​മ്പോ​ഴും ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ പ​ര​മ​ര​ഹ​സ്യ​മാ​ക്കി സ​ർ​ക്കാ​ർ. 2022 ജൂ​ലൈ ഒ​ന്നു​മു​ത​ൽ 2025 ജൂ​ൺ 30 വ​രെ മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച്​

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

ജി​ദ്ദ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​യ രോ​ഗ​ചി​കി​ത്സ​യെ​യും മ​രു​ന്നു​പ​യോ​ഗ​ങ്ങ​ളെ​യും​കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ഏ​റ്റ​വും പ്രാ​പ്യ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്ന നി​ല​യി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​മൂ​ഹ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന് സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ്സ് ദി​നാ​ഘോ​ഷ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ആ​രോ​ഗ്യ​മേ​ഖ​ല​യെ