തൊ​ടു​പു​ഴ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നി​ടെ വേ​ന​ൽ​മ​ഴ​കൂ​ടി എ​ത്തി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വീ​ണ്ടും പി​ടി​മു​റു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ബോ​ധ​വ​ത്​​ക​ര​ണ​മ​ട​ക്കം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ൽ. മ​നോ​ജ്​ പ​റ​ഞ്ഞു.

​ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നാ​ൽ ​കൊ​തു​ക്​ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​ക​ൾ കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫോ​ഗി​ങ്ങ​ളും കു​റ​ഞ്ഞ​ ഇ​ട​ങ്ങ​ളി​ൽ സ്​​പ്രേ​യി​ങ്ങു​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നി​ട​യു​ള്ള വ​സ്തു​ക്ക​ൾ നീ​ക്കം​ചെ​യ്യ​ണം. വെ​ള്ളം സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന വീ​പ്പ​ക​ൾ, ബ​ക്ക​റ്റു​ക​ൾ എ​ന്നി​വ മൂ​ടി​വെ​ക്കു​ക​യോ ഉ​പ​യോ​ഗി​ച്ച്​ തീ​ർ​ക്കു​ക​യോ ചെ​യ്യ​ണം. കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ കൊ​തു​കു​ക​ൾ പെ​റ്റു​പെ​രു​കി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത കൂ​ടി​യ സ്ഥ​ല​ങ്ങ​ൾ, കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യം ആ​രോ​ഗ്യ വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി​യി​രു​ന്നു. ഇ​തി​നാ​ലാ​ണ്​ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്​ തീ​രു​മാ​നി​ച്ച​ത്. രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ൾ ഹോ​ട്ട്​​സ്​​പോ​ട്ടു​ക​ളാ​ക്കി തി​രി​ച്ച്​ ന​ട​പ​ടി കെ​ക്കൊ​ള്ളു​ന്നു​ണ്ട്​. പ​ഞ്ചാ​യ​ത്തു​ക​ൾ, ആ​രോ​ഗ്യം, ത​ദ്ദേ​ശ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും പ്ര​വ​ർ​ത്ത​നം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മദ്യപാനം യുവാക്കൾക്കിടയിൽ സ്‌ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി പുതിയ പഠനങ്ങൾ. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലമാക്കിയ ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50

ഗ്യാ​സ് മ​രു​ന്ന് പ​തി​വാ​ണോ? ഹൃ​ദ​യ​വും വൃ​ക്ക​യും പ​ണി​ത​രും

ഗ്യാ​സ് മ​രു​ന്ന് പ​തി​വാ​ണോ? ഹൃ​ദ​യ​വും വൃ​ക്ക​യും പ​ണി​ത​രും

ഗ്യാ​സ്ട്ര​ബി​ളി​ന്റെ വി​വി​ധ ഭാ​വ​ങ്ങ​ളാ​യ വ​യ​ർ അ​സ്വ​സ്ഥ​ത, നെ​ഞ്ചെ​രി​ച്ചി​ൽ, സ്‍തം​ഭ​നം, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ​യു​ണ്ടാ​യാ​ൽ സ്ഥി​ര​മാ​യി ഗ്യാ​സ് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തി​നും വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് വി​ദ​ഗ്ധ​ർ. ആ​മാ​ശ​യ​ത്തി​ലെ ആ​സി​ഡി​ന്റെ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന പ്രോ​ട്ടോ​ണ്‍ പ​മ്പ് ഇ​ന്‍ഹി​ബി​റ്റ​റു​ക​ളും (പി.​പി.​ഐ​ക​ൾ) കൂ​ടു​ത​ലു​ള്ള ആ​സി​ഡി​നെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന

പു​ളി​മി​ഠാ​യി ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ

ക​ൽ​പ​റ്റ: പു​ളി മി​ഠായി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷ ബാ​ധ. മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വി​ലെ ഒ​രു ക​ട​യി​ൽനി​ന്ന് ഒ​രു ക​മ്പ​നി​യു​ടെ പു​ളി മി​ഠായി വാ​ങ്ങി ക​ഴി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ ബാ​ധ ഏ​റ്റ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് കു​ട്ടി​ക​ളി​ൽ