പ​ത്ത​നം​തി​ട്ട: ന​ഗ​ര​കേ​ന്ദ്ര​ത്തി​ല​ട​ക്കം കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഡ്രൈ​ഡേ​യാ​യി ആ​ച​രി​ക്കാ​ൻ ക​ല​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​ക​ർ​മ​സേ​ന എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശാ, കു​ടും​ബ​ശ്രീ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, റെ​സി​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് കൊ​തു​കി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കും.

തോ​ട്ടം മേ​ഖ​ല​യി​ൽ റ​ബ​ർ മ​ര​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ൾ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ത്ത രീ​തി​യി​ൽ മൂ​ടി​വെ​ക്കു​ക​യോ റ​ബ​ർ പാ​ൽ എ​ടു​ക്കാ​ത്ത മ​ര​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റ്റി​വെ​ക്കു​ക​യോ ചെ​യ്യു​ന്നു​ണ്ടെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും പ​രി​സ​ര​ത്തും കൊ​തു​ക് വ​ള​രു​ന്ന ഉ​റ​വി​ടം ക​ണ്ടെ​ത്തി ഇ​ല്ലാ​താ​ക്ക​ണം.

ഡ്രൈ ​ഡേ ദി​നാ​ച​ര​ണ​ത്തി​ൽ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രെ​യും ഹെ​ൽ​പ​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഭ​വ​ന സ​ന്ദ​ർ​ശ​നം ഉ​റ​പ്പാ​ക്കും. ഓ​ട​ക​ളി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ്​ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തും. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ഉ​റ​വി​ടം ക​ണ്ടെ​ത്തി അ​ത് നീ​ക്കം ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കും. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണ പ​രി​പാ​ടി​യി​ൽ കു​ടും​ബ​ശ്രീ ആ​രോ​ഗ്യ​ദാ​യ​ക വ​ള​ന്‍റി​യ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഞ്ഞപ്പിത്തത്തിന്​ പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി അ​ട​ക്ക​മു​ള്ള​വ​യും വ്യാ​പ​ക​മാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​പേ​ർ വ​രെ ദി​നേ​ന ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വി​ടെ നാ​ലു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; ആളുകൾ കൂടി നിൽക്കുന്നതിനും നിയന്ത്രണം

മലപ്പുറം: 24കാരൻ നിപ ബാധിച്ചു മരിച്ചുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. തിരുവാലി, മമ്പാട് പഞ്ചായത്തിലെ ആറ് വാർഡുകളിൽ കർശന നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ

ഇന്ന് ലോക കേൾവി ദിനം; സംസ്ഥാനത്ത് കേൾവിക്കുറവ് ഉള്ളവരിൽ 80 % പേരും തിരിച്ചറിയുന്നില്ലെന്ന്

തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം കടന്നു​പോകു​മ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ട‌ർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്. 60