തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാം. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ്-​എ, ഹെ​പ്പ​റ്റൈ​റ്റി​സ് ഇ, ​കോ​ള​റ, ടൈ​ഫോ​യ്​​ഡ്, ഷി​ഗ​ല്ല തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​യ​ർ​ന്ന ചൂ​ട് കാ​ര​ണം ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും വെ​ള​ളം കു​ടി​ക്ക​ണം.

ചൂ​ട് കാ​ല​ത്ത് ഭ​ക്ഷ​ണം പെ​ട്ട​ന്ന് കേ​ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ശ്ര​ദ്ധി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. രു​ചി​യി​ലോ മ​ണ​ത്തി​ലോ സം​ശ​യ​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്. കു​ടി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്ക​ണം. പു​റ​ത്ത് പോ​കു​മ്പോ​ൾ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ക​രു​താം. ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളി​ൽ ഈ​ച്ച ഇ​രി​ക്കാ​തെ സൂ​ക്ഷി​ക്ക​ണം. കി​ണ​റു​ക​ളും കു​ടി​വെ​ള്ള സ്രോ​ത​സ്സും​ക​ളും ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. മ​ലി​ന​ജ​ലം ക​ല​ർ​ന്നാ​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണം.

കു​ട്ടി​ക​ൾ​ക്ക് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളു​ണ്ടാ​യാ​ൽ വ​ള​രെ ശ്ര​ദ്ധി​ക്ക​ണം. നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം, ഒ.​ആ​ർ.​എ​സ് എ​ന്നി​വ ഇ​ട​ക്കി​ടെ ന​ൽ​ക​ണം. വ​യ​റി​ള​ക്ക രോ​ഗ​മു​ള്ള​പ്പോ​ൾ ഒ.​ആ​ർ.​എ​സി​നൊ​പ്പം ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സി​ങ്കും ന​ൽ​ക​ണം. വ​യ​റി​ള​ക്കം കു​റ​ഞ്ഞി​ല്ലെ​ങ്കി​ൽ എ​ത്ര​യും​വേ​ഗം വൈ​ദ്യ സ​ഹാ​യം തേ​ട​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലപ്പുറത്തേത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ വകഭേ​ദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ ബി വകഭേദം. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം ലോകാരോഗ്യ

കേരളത്തില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശത്ത് നിന്ന് എത്തിയതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുവാവിന് വിശദ പരിശോധനയും ചികിത്സയും നൽകി വരുന്നുണ്ട്. നേരത്തേ മലപ്പുറം സ്വദേശിയായ 38കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക…

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക...

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും