അ​ബൂ​ദ​ബി: മാ​ർ​ച്ച് ഒ​മ്പ​തി​ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ (ഇ.​വൈ 045) അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് ഡ​ബ്​​ലി​നി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് സ​ഹ യാ​ത്ര​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഈ ​വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രോ​ട് അ​യ​ർ​ല​ൻ​ഡി​ന്റെ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ഐ​റി​ഷ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രു​ക​യാ​ണെ​ന്ന് ഇ​ത്തി​ഹാ​ദ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രി​ൽ ഗ​ർ​ഭി​ണി​ക​ൾ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, 12 മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​ക്ക്​ എ​ത്ത​ണം.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് യാ​ത്ര​ക്കാ​ർ ഈ ​മാ​സം 30 വ​രെ നി​രീ​ക്ഷ​ണം തു​ട​ര​ണം. മൂ​ക്കൊ​ലി​പ്പ്, തു​മ്മ​ൽ, ചു​മ, വ്ര​ണം, പ​നി, ക​ണ്ണ് ചു​വ​ക്കു​ക, ക​ഴു​ത്തി​ലും ത​ല​യി​ലും ചു​ണ​ങ്ങ് എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പ്ര​ത്യേ​ക മു​റി​യി​ൽ ക​ഴി​യ​ണ​മെ​ന്നും ഏ​റ്റ​വും അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്താണ് ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, ഫിറ്റ്നസ് നിലനിർത്താൻ ഇത് നിങ്ങളെ എങ്ങനെ സഹായിക്കും

എന്താണ് ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, ഫിറ്റ്നസ് നിലനിർത്താൻ ഇത് നിങ്ങളെ എങ്ങനെ സഹായിക്കും

ഒരു ട്രെൻഡി ഫിറ്റ്നസ് ദിനചര്യയായി കോസി കാർഡിയോ അഥവാ ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ് ഉയർന്നുവന്നിരിക്കുന്നു. ഇത് പ്രഭാത ദിനചര്യകളെ ആസ്വാദ്യകരമായ ദൈനംദിന വിനോദ പ്രവർത്തനങ്ങളാക്കി മാറ്റുന്നു. ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, വ്യായാമത്തിന് സൗമ്യമായ സമീപനം വാഗ്ദാനം ചെയ്യുന്നു. പൊതു ഇടങ്ങളിൽ ജോലി

വീടും വാർധക്യവും തമ്മിൽ

വാർധക്യത്തിലെത്തിയ ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് എത്രപേർക്ക് കൃത്യമായ ബോധ്യമുണ്ട്? എത്രപേർക്ക് അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്? മിക്ക മേഖലകളിലും ലോകത്തിനുതന്നെ മാതൃകയാകുമ്പോഴും കേരളം ഇപ്പോഴും വാർധക്യ സൗഹൃദമാണെന്ന് പറയാൻ സാധിക്കുമോ? അല്ലെന്ന് സമ്മതിക്കേണ്ടിവരും. വാർധക്യത്തെ

ഭക്ഷണക്രമം നിർദേശിച്ച് ഐ.സി.എം.ആര്‍

ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പകുതിക്കും കാരണം മോശം ഭക്ഷണക്രമമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍) റിപ്പോര്‍ട്ട്. ആകെ രോഗങ്ങളിൽ 56.4 ശതമാനത്തിനും കാരണം ഭക്ഷണ ക്രമമാണ്. അമിതഭാരം, പ്രമേഹം പോലുള്ള ശാരീരികാവസ്ഥകളെ പ്രതിരോധിക്കാനും പോഷകാഹാര ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട്