ചി​രി ആ​യു​സ്സ് കൂ​ട്ടു​മെ​ന്നാ​ണ് പ​റ​യാ​റ്. എ​ന്നാ​ൽ, ഇ​ന്ന് പ​ല​ർ​ക്കും വാ ​തു​റ​ന്ന് ചി​രി​ക്കാ​ൻ മ​ടി​യാ​ണ്. മോ​ശം ദ​ന്താ​രോ​ഗ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം. പ​ല​പ്പോ​യും മ​റ്റ്‌ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ​ക്ക് കൊ​ടു​ക്കു​ന്ന പ്രാ​ധാ​ന്യം നാം ​പ​ല്ലി​ന് കൊ​ടു​ക്കാ​റി​ല്ല. രാ​ത്രി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത ഒ​രു അ​തി​ഥി​യെ പോ​ലെ അ​സ​ഹ​നീ​യ​മാ​യ പ​ല്ല് വേ​ദ​ന തേ​ടി​യെ​ത്തി​യാ​ൽ മാ​ത്ര​മാ​ണ് നാം ​ദ​ന്താ​രോ​ഗ്യ​ത്തെ കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് ത​ന്നെ.

ഇ​ന്ന് മാ​ർ​ച്ച് ആ​റ്, മ​റ്റൊ​രു ലോ​ക ദ​ന്ത​വൈ​ദ്യ ദി​നം​കൂ​ടി. അ​മേ​രി​ക്ക​ൻ രാ​ഷ്ട്ര​പി​താ​വാ​യ ജോ​ർ​ജ് വാ​ഷി​ങ്ട​ണി​ന്റെ ഫാ​മി​ലി ഡോ​ക്ട​റാ​യി​രു​ന്ന ജോ​ൺ ഗ്രീ​ൻ​വു​ഡ്‌ ആ​ദ്യ​ത്തെ ഡെ​ന്റ​ൽ ഫൂ​ട്ട് എ​ൻ​ജി​ൻ ക​ണ്ടു​പി​ടി​ച്ച​ത് 1970 മാ​ർ​ച്ച് ആ​റി​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഈ ​ദി​വ​സം ലോ​ക ദ​ന്ത വൈ​ദ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ദ​ന്താ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ദ​ന്ത ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന നി​താ​ന്ത സേ​വ​ന​ത്തി​ന് ന​ന്ദി​യ​റി​യി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഈ ​ദി​നാ​ച​ര​ണം.

മി​ക​ച്ച ദ​ന്താ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്കേണ്ട കാര്യങ്ങൾ

– ഒ​രു കു​ഞ്ഞി​ന് പ​ല്ല് വ​ന്ന് തു​ട​ങ്ങു​ന്ന പ്രാ​യം മു​ത​ൽ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടു​ന്ന​ത് കേ​ടു​ക​ളെ കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കി മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കും

– ര​ണ്ട് നേ​രം പ​ല്ല് തേ​ക്കു​ന്ന​ത് ഒ​രു ശീ​ല​മാ​ക്കി മാ​റ്റു​ക. പ​ല​രും രാ​ത്രി​യി​ലെ പ​ല്ല് തേ​പ്പി​നെ സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്ന് ക​ള​യാ​റു​ണ്ട്

– പ​ല്ല് തേ​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ മൗ​ത്ത് വാ​ഷി​ന്റെ ഉ​പ​യോ​ഗം, ഡെ​ന്റ​ൽ ഫ്ലോ​സി​ങ് തു​ട​ങ്ങി​യ ശീ​ല​ങ്ങ​ൾ നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ക

– പു​ക​വ​ലി, പാ​ൻ​മ​സാ​ല തു​ട​ങ്ങി​യ ദു​ശ്ശീ​ല​ങ്ങ​ളോ​ട് നോ ​പ​റ​യു​ക

– വാ​യി​ലു​ണ്ടാ​കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ൾ പോ​ലും സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ക, ചെ​റി​യ ത​ടി​പ്പു​ക​ൾ, ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ തു​ട​ങ്ങി​യ​വ ഒ​രു പ​ക്ഷെ അ​ർ​ബു​ദ​ത്തി​ന്റെ തു​ട​ക്ക​മാ​കാം

– ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഡെ​ന്റ​ൽ ചെ​ക്ക​പ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ക

Leave a Reply

Your email address will not be published. Required fields are marked *

Explore More

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു. ഭേദഗതി ചെയ്ത പ്രോസ്പെക്ടസും ബന്ധപ്പെട്ട വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ആദ്യ 2 റൗണ്ടുകളിൽ ഏതിലെങ്കിലും കോളജിൽ ചേർന്ന സീറ്റിൽനിന്ന് വിദ്യാർഥിക്ക് നിശ്ചിതതീയതി വരെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). പക്ഷേ സ്ട്രേ വേക്കൻസി അലോട്മെന്റിലൊഴികെ കേന്ദ്ര അലോട്മെന്റിലെ

ബാലമിത്ര 2.0 കാമ്പയിൻ; മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

ബാലമിത്ര 2.0 കാമ്പയിൻ; മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

മ​ല​പ്പു​റം: ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും15 മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഇ​തോ​ടെ ഈ ​വ​ർ​ഷം ഒ​മ്പ​ത് കു​ട്ടി​ക​ളും 38 മു​തി​ർ​ന്ന വ്യ​ക്തി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യി.

കർക്കടക മാസത്തിലെ ‘കർക്കടക ചകിത്സ’; ഗുണങ്ങളറിയാം

കർക്കടക മാസത്തിലെ ‘കർക്കടക ചകിത്സ’; ഗുണങ്ങളറിയാം

പണ്ട് മുതൽതന്നെ മലയാളികളുടെ ജീവിതചര്യകൾ ചിട്ട​പ്പെടുത്തുന്നതിൽ ആയുർവേദത്തിന് വലിയ പങ്കുണ്ട്. വീട്ടുവൈദ്യം, നാട്ടുവൈദ്യം തുടങ്ങി മുൻതലമുറകൾ ശീലിച്ചുവന്ന പ്രാഥമിക ചികിത്സ സമ്പ്രദായങ്ങൾ പലതും ആയുർവേദ തത്ത്വങ്ങളെയും ഔഷധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഋതുക്കളോടനുബന്ധിച്ച് പൂർവികർ പിന്തുടർന്നുവന്ന ഭക്ഷണരീതികൾ പലതും ആരോഗ്യപരിപാലനം ലക്ഷ്യമിട്ടായിരുന്നു എന്നതാണ് സത്യം.