ഡൽഹി:ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ കാൻസർ സാധ്യത കൂടുതൽ കണ്ടിരുന്നത്. എന്നാൽ ഭക്ഷണക്രമം,പുകയില ഉപയോഗം, അമിത ലഹരി തുടങ്ങിയവയാണ് ചെറുപ്പാക്കാരിലും കാൻസർ സാധ്യത ഉയർത്തുന്നതെന്നാണ് പഠനം പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് വൻകുടൽ കാൻസറാണ് ലോകത്തിൽ തന്നെ കാൻസർ കേസുകളിൽ മൂന്നാം സ്ഥാനത്തും, കാൻസർ മരണങ്ങളിൽ രണ്ടാം സ്ഥാനത്തുമുള്ളത്. ഇന്ത്യക്കാരിൽ സാധാരണയായി കാണപ്പെടുന്ന കാൻസറുകളിൽ വൻകുടൽ കാൻസർ നാലാമതാണെന്ന് 2020 ലെ ആഗോള കാൻസർ നിരീക്ഷണ റിപ്പോർട്ടിൽ പറയുന്നു.

മലാശയ അർബുദം എന്നും അറിയപ്പെടുന്ന ഈ അസുഖം വൻകുടലിലെ അഥവാ മലാശയത്തിലെ കോശങ്ങളിൽ സംഭവിക്കുന്ന ജനിതക മാറ്റം മൂലമാണുണ്ടാകുന്നത്. ചിലരിൽ കാൻസർ സാധ്യതയില്ലാത്ത ചെറിയ തടിപ്പുകളായണിവ വളർന്നു തുടങ്ങുക. പിന്നീട് അവ വൻകുടൽ കാൻസറായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ, എല്ലാ തടിപ്പുകളും കാൻസറുകളായി മാറാറില്ലെന്നും പഠനം പറയുന്നു.

വൻകുടൽ കാൻസറിന്‍റെ ലക്ഷണങ്ങൾ

നിർത്താതെയുള്ള ഛർദി , മലബന്ധം, മലാശയത്തിൽ കാണപ്പെടുന്ന രക്തസ്രാവം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, ക്ഷീണം തുടങ്ങിവയാണ് വൻകുടൽ കാൻസറിന്‍റെ ലക്ഷണങ്ങൾ. വ്യക്തികൾക്കനുസരിച്ച് ലക്ഷണങ്ങളിലും മാറ്റം വന്നേക്കാം. ചിലരിൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാതിരിക്കാറുമുണ്ട്.

പാരമ്പര്യം, കൊളസ്ട്രോൾ, അമിത ലഹരി ഉപയോഗം, തുടങ്ങിയ കാരണങ്ങൾ കൊണ്ട് വൻകുടൽ കാൻസർ ഉണ്ടാകുന്നതെന്ന് മോളിക്കുലാർ ബയോളജി നാഷണൽ റെഫറൻസ് ലാബ് മേധാവി ഡോ.വിനയ് ഭട്ടിയ പറഞ്ഞു. കാൻസർ സാധ്യത കുറക്കാൻ പ‍ഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് വർധിപ്പിക്കണം,വ്യായാമം ചെയ്യുകയും, ലഹരി ഉപയോഗം കുറക്കുകയും, പുകവലി നിർത്തുകയും ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,093 ആയി, കേരളത്തിൽ 3128; ഡൽഹിയിൽ ജെ.എൻ 1 സ്ഥിരീകരിച്ചു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,093 ആയി, കേരളത്തിൽ 3128; ഡൽഹിയിൽ ജെ.എൻ 1 സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി

‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ​ജീവിതത്തിൽ ഇതെ​ന്റെ രണ്ടാമത്തെ അവസരം’

‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ​ജീവിതത്തിൽ ഇതെ​ന്റെ രണ്ടാമത്തെ അവസരം’

മുംബൈ: പത്തുമിനിറ്റ് നേരം ഹൃദയമിടിപ്പു നിലച്ചുപോയ ‘മൃതദേഹ’മായിരുന്നു അപ്പോൾ ശ്രേയസ് തൽപാഡെ. മരണത്തിന്റെ തണുപ്പ് ശരീരത്തിൽ പടർന്നുകയറിയ ആ നിമിഷങ്ങളിൽ ഡോക്ടർമാർ പറഞ്ഞത് ഇതായിരുന്നു -‘ഹീസ് ക്ലിനിക്കലി ഡെഡ്’. ജീവിതത്തിൽ അതിനുമു​മ്പ് ഒരിക്കലും ആശുപത്രിയിൽ കിടന്നിട്ടില്ലായിരുന്നു ശ്രേയസ്. രോഗങ്ങളും അയാളെ വേട്ടയാടിയിട്ടില്ലായിരുന്നു.

24 കുട്ടികളുടെ മരണത്തിനു പിന്നാലെ വിഷം കലർന്ന ചുമ മരുന്നുകൾ കൂടുതൽ വിൽക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളാൻ ഇന്ത്യയോട് ലോകാരോഗ്യ സംഘടന

‘ഇത് വെറും വ്യാജ മരുന്ന് വിൽപനയല്ല; വിനാശകരമായ പ്രത്യാഘാതങ്ങളുള്ള ഒരു കുറ്റകൃത്യമാണ്’; വിഷം കലർന്ന ചുമ മരുന്നുകളുടെ വിൽപനയിൽ ഇന്ത്യയോട് ലോകാരോഗ്യ സംഘടന

ചിത്രം: റോയിട്ടേഴ്സ് യുനൈറ്റഡ് നാഷൻസ്: 24 കുട്ടികളുടെ മരണത്തിനു പിന്നാലെ വിഷം കലർന്ന ചുമ മരുന്നുകൾ കൂടുതൽ വിൽക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളാൻ ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇന്ത്യൻ കമ്പനിയായ ​​​​‘സ്രേശൻ’ ഫാർമ നിർമിച്ച ‘കോൾഡ്രിഫ്’ സിറപ്പിൽ അനുവദനീയമായതിന്റെ 500 മടങ്ങ് ‘ഡൈഎഥിലീൻ