സ്തനാര്‍ബുദം കണ്ടെത്താൻ ജില്ല, താലൂക്കാശുപത്രികളില്‍കൂടി മാമോഗ്രാം
January 20, 2024തിരുവനന്തപുരം: പ്രാരംഭ ഘട്ടത്തിൽ സ്തനാര്‍ബുദബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളജുകള്‍ക്കും പുറമേ ജില്ല, താലൂക്ക് തല ആശുപത്രികളില്‍കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കും.
2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍ വഴി എട്ട് ആശുപത്രികളിലാണ് ആദ്യ ഘട്ടം മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, പാലാ എന്നീ ജനറല്‍ ആശുപത്രികളിലും തിരൂര്‍ ജില്ല ആശുപത്രിയിലും അടിമാലി താലൂക്കാശുപത്രിയിലും നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രിയിലുമാണ് മാമോഗ്രാം അനുവദിച്ചത്.
ഇതില്‍ അഞ്ച് ആശുപത്രികളില്‍ മാമോഗ്രാം മെഷീനുകള്‍ എത്തി. മൂന്ന് ആശുപത്രികളില്‍ ഉടന്‍ എത്തിക്കും. സമയബന്ധിതമായി മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധനകള്‍ ആരംഭിക്കും.