മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 കേസു​ക​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജെ.​എ​ൻ 1 വ​ക​ഭേ​ദ​ത്തി​നെ പ്ര​തി​രോ​ധി​ക്ക​ു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്തമാ​ക്കി.

സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സു​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യാ​പ​നം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​മേ​രി​ക്ക​യി​ലാ​ണ്​ ആ​ദ്യ​മാ​യി പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 റി​പ്പോ​ർ​ട്ട്​ ചെ​യ്തതെ​ന്ന്​ ക്ഷ​യ​രോ​ഗ, അ​ക്യൂ​ട്ട് റെ​സ്പി​റേ​റ്റ​റി ഡി​സീ​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫാ​ത്തി​മ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ യാ​ഖൂ​ബി​യ പ​റ​ഞ്ഞു. ചൈ​ന​യി​ലും ഈ ​വ​ക​ഭേ​ദം വി​വി​ധ​യാ​ളു​ക​ളി​ൽ സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

നി​ല​വി​ൽ അ​മേ​രി​ക്ക, യു.​കെ, ഐ​സ്​​ല​ൻ​ഡ്, സ്പെ​യി​ൻ, പോ​ർ​ച്ചു​​ഗ​ൽ, നെ​ത​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ജെ.​എ​ൻ.1 വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 41ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജെ​എ​ൻ.1 വ​ക​ഭേ​ദം ഒ​മി​ക്രോ​ണി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​ണ്.

ഗ​ർ​ഭി​ണി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ പ​ര​മാ​വ​ധി ന​ൽ​കാ​ൻ സു​ൽ​ത്താ​നേ​റ്റ് ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചു വ​രി​ക​യാ​ണെ​ന്ന്​ ഡോ. ​ഫാ​ത്തി​മ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ യാ​ഖൂ​ബി​യ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ലെ രോ​ഗാ​വ​സ്ഥ​യും ആ​ശു​പ​ത്രി​വാ​സ​വും കു​റ​ക്കു​ന്ന​തി​നാ​യി ര​ണ്ട്​ വ​യ​സ്സ്​ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റെ​സ്പി​റേ​റ്റ​റി സി​ൻ​സി​റ്റി​യ​ൽ വൈ​റ​സ് ബാ​ധി​ച്ചി​തി​നാ​ലാ​ണ്​ കു​ട്ടി​ക​ളി​ൽ അ​ണു​ബാ​ധ​യും ആ​ശു​പ​ത്രി​വാ​സ നി​ര​ക്കും ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന​ത്​. വ​ള​രെ സാ​ധാ​ര​ണ​മാ​യ വൈ​റ​സാ​ണി​ത്. ര​ണ്ട് വ​യ​സ്സി​ന് താ​ഴെ​യു​ള്ള മി​ക്ക കു​ട്ടി​ക​ളും ഇ​ത്​ ബാ​ധി​ച്ച​വ​രാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​യാ​യി ജ​ല​ദോ​ഷ​ത്തോ​ട് സാ​മ്യ​മു​ള്ള​തും മൂ​ക്കൊ​ലി​പ്പ്, ചു​മ, നേ​രി​യ പ​നി, തൊ​ണ്ട​വേ​ദ​ന, തു​മ്മ​ൽ, ത​ല​വേ​ദ​ന എ​ന്നി​വ​യാ​ണ്​ ഇ​തി​ന്‍റെ ല​ക്ഷ​ങ്ങ​ൾ.

ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ 12 മാ​സ​മോ അ​തി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ, ദു​ർ​ബ​ല​മാ​യ പ്ര​തി​രോ​ധ​ശേ​ഷി ഉ​ള്ള​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ചി​ല​രി​ൽ ഈ ​വൈ​റ​സ് ശ്വാ​സ​കോ​ശ വീ​ക്കം പോ​ലു​ള്ള ഗു​രു​ത​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ഈ ​വി​ഭാ​ഗ​ങ്ങ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഡോ. ​ഫാ​ത്തി​മ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ യാ​ഖൂ​ബി​യ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മുട്ടുവേദന അലട്ടുന്നുണ്ടോ?

മുട്ടുവേദന അലട്ടുന്നുണ്ടോ?

പ്രായമേറിയവരിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കാൽമുട്ടുവേദന. പലവിധ കാരണങ്ങൾകൊണ്ട് മുട്ടുവേദന വരാം. പ്രായമേറുംതോറും വെറുതെ ഇരിക്കേണ്ട എന്ന ​ചിന്തയോടെ അമിത വ്യായാമത്തിലും കായിക ഇനത്തിലും ഏർപ്പെടുന്നവർക്ക് ദിവസങ്ങൾക്കുള്ളിൽ തന്നെ മുട്ടുവേദന വരുന്നത് കാണാം. പരിക്ക്, സന്ധിവാതം, അണുബാധ എന്നിവ കാരണവും മുട്ടുവേദന

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം

കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി. കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം. യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡിന്റെ ഉറവിട കേന്ദ്രമെന്ന് കണക്കാക്കുന്ന ചൈനയിലെയും ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിലാണ് കോവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ…?

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ...?

മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌.ഐ.വി, ക്ഷയം എന്നിവയാണ്. ഇത് മൂലം ഓരോ വര്‍ഷവും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ