ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയർന്നു. ഇതിൽ 412 പേരിൽ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ 3128 പേർക്കും കർണാടകത്തിൽ 344 പേർക്കും മഹാരാഷ്ട്രയിൽ 50 പേർക്കും ഗോവയിൽ 37 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

109 പേരിൽ രാജ്യത്ത് ഒമിക്രോണിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 കണ്ടെത്തി. ബുധനാഴ്ച ഗുജറാത്തിൽ 36ഉം കർണാടകയിൽ 34ഉം ഗോവയിൽ 14ഉം മഹാരാഷ്ട്രയിൽ 9ഉം കേരളത്തിൽ 6ഉം രാജസ്ഥാനിൽ 4ഉം തമിഴ്നാട്ടിൽ 4ഉം തെലങ്കാനയിൽ 2ഉം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസം 34 കേസുകൾ സ്ഥിരീകരിച്ച ഗോവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കോവിഡ് രോഗത്തിൽ നിന്ന് സുഖം പ്രാവിച്ചവരുടെ ആകെ എണ്ണം 44,472,756 ആയി. 533340 ആണ് രാജ്യത്തെ ആകെ മരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചർമ്മ സംരക്ഷണത്തിന് ഡെർമപെൻ

ഡോ. നിധിൻ, കിംസ് ഡെർമറ്റോളജി 1) ഡെർമപെൻ ഡിവൈസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിക്കുന്ന മൈക്രോ-നീഡ്‍ലിങ് ഉപകരണമാണ് ഡെർമപെൻ. മോട്ടോറിന്റെ സഹായത്തോടെ ഉയർന്ന ഫ്രീക്വൻസിയിൽ ലംബമായി മുകളിലേക്കും താഴേക്കും നീങ്ങുന്ന വളരെ സൂക്ഷ്മമായ സൂക്ഷ്മ സൂചികൾ ഡെർമാപെനിനുണ്ട്. മൈക്രോ

അമേരിക്കയിൽ ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി

ന്യൂയോർക്ക്: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തു​കളഞ്ഞത്. മൂന്നംഗ കീഴ്ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധി ഒമ്പതംഗബെഞ്ചാണ് റദ്ദാക്കിയത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

കൊ​യി​ലാ​ണ്ടി: നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലി​ലൊ​ന്ന് കു​റ​വ്. ര​ണ്ടാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഒ.​പി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​ന​മെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഇ​ത് അ​ഞ്ഞൂ​റോ​ള​മാ​യി​രു​ന്നു. മു​ൻ ക​രു​ത​ൽ എ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്