തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന്​ യോഗം നിർദേശിച്ചു. രോഗം ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവെക്കണം.

നിലവിലെ ആക്ടിവ് കേസുകളില്‍ ഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരിച്ചവരില്‍ ഒരാളൊഴികെ 65 വയസ്സിന് മുകളിലുള്ളവരാണ്. ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെ.എന്‍-1 വകഭേദം സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമായി.

ആശുപത്രികളിൽ ഐസൊലേഷന്‍ വാര്‍ഡുകള്‍, മുറികള്‍, ഓക്‌സിജന്‍ കിടക്ക, ഐ.സി.യു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇക്കാര്യം ഉറപ്പുവരുത്താൻ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കയും 2454 ഐ.സി.യു കിടക്കയും വെന്റിലേറ്റര്‍ സൗകര്യമുള്ള 937 ഐ.സി.യു കിടക്കയുമുണ്ട്. കോവിഡ് കേസിലെ വര്‍ധന നവംബര്‍ മാസത്തില്‍തന്നെ കണ്ടിരുന്നു. അതനുസരിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാനും യോഗം നിർദേശം നൽകി​.

ലക്ഷണമുള്ളവർക്ക്​ മാ​ത്രം പരിശോധന

കോവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്താൻ യോഗത്തിൽ നിർദേശം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പോസിറ്റിവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ദേശീയ വിരവിമുക്ത ദിനം ഇന്ന് ; എ​ങ്ങ​നെ ത​ട​യാം

ദേശീയ വിരവിമുക്ത ദിനം ഇന്ന് ; എ​ങ്ങ​നെ ത​ട​യാം

തൊ​ടു​പു​ഴ: ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ല്‍ ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ഒ​ന്നു​മു​ത​ല്‍ 19 വ​യ​സ്സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍ക്കും വി​ര​ഗു​ളി​ക (ആ​ല്‍ബ​ന്‍ഡ​സോ​ള്‍) ന​ല്‍കി വി​ര​രോ​ഗ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സ്‌​കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും കു​ട്ടി​ക​ള്‍ക്ക് വി​ര​ഗു​ളി​ക ന​ല്‍കും. അ​ന്നേ​ദി​വ​സം വി​ര​ക്കെ​തി​രെ

പ്ലാസ്റ്റിക് സർജറി കോസ്മറ്റിക് ചികിത്സയിൽ മാത്രമോ?..

പ്ലാസ്റ്റിക് സർജറി  കോസ്മറ്റിക് ചികിത്സയിൽ മാത്രമോ?..

ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനം ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സര്‍ജറി. മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. എന്താണ് പ്ലാസ്റ്റിക് സര്‍ജറി? കോസ്മറ്റിക്

ജീവനാണ്, ശ്രദ്ധ വേണം

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ഒ​രു മ​നു​ഷ്യ​നെ ആ​രോ​ഗ്യ​വാ​നും ഊ​ർ​ജ​സ്വ​ല​നു​മാ​യി നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ലി​ന്ന് ന​മ്മു​ടെ ജീ​വി​ത​ശൈ​ലി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ൾ വ​രു​മ്പോ​ഴോ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴോ മാ​ത്ര​മേ നാം ​ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​റു​ള്ളൂ. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ