കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 1046 പേ​ർ എ​ച്ച്.​ഐ.​വി പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1354875 പേ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 648142 പു​രു​ഷ​ന്മാ​രും 701979 സ്ത്രീ​ക​ളും 4753 ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യ​ത്. ഇ​തി​ൽ 797 പു​രു​ഷ​ന്മാ​രും 240 സ്ത്രീ​ക​ളും ഒ​മ്പ​ത് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളും പോ​സി​റ്റി​വാ​യി.

എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ സാ​ന്ദ്ര​ത താ​ര​ത​മ്യേ​ന കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ലെ എ​ച്ച്.​ഐ.​വി സാ​ന്ദ്ര​ത ദേ​ശീ​യ ത​ല​ത്തി​ൽ 0.22 ആ​ണെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ൽ 0.06 ആ​ണ്.

2025ഓ​ടെ പു​തി​യ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്ലാ​താ​ക്കാ​നു​ള്ള യ​ജ്ഞം ‘ഒ​ന്നാ​യ് പൂ​ജ്യ​ത്തി​ലേ​ക്ക്’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 95:95:95 എ​ന്ന ല​ക്ഷ്യ​മാ​ണ് കൈ​വ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പോ​സി​റ്റി​വാ​യ 95 ശ​ത​മാ​നം ആ​ളു​ക​ളും അ​വ​രു​ടെ എ​ച്ച്.​ഐ.​വി അ​വ​സ്ഥ തി​രി​ച്ച​റി​യു​ക​യെ​ന്ന​താ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്.

അ​ണു​ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ​വ​രി​ലെ 95 ശ​ത​മാ​നം എ.​ആ​ർ.​ടി ചി​കി​ത്സ​ക്ക് വി​ധേ​യ​രാ​കു​ക, ഇ​വ​രി​ലെ 95 ശ​ത​മാ​ന​ത്തി​നും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക എ​ന്ന​താ​ണ് മൂ​ന്നാ​മ​താ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മൂ​ഹ​ങ്ങ​ൾ ന​യി​ക്ക​ട്ടെ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​ക എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം.

എ​ച്ച്.​ഐ.​വി നി​യ​ന്ത്ര​ണം, ചി​കി​ത്സ, പ​രി​ച​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ്യോ​തി​സ് കേ​ന്ദ്ര​ങ്ങ​ൾ, ഉ​ഷ​സ് കേ​ന്ദ്ര​ങ്ങ​ൾ (എ.​ആ​ർ.​ടി), കെ​യ​ർ സ​പ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ (സി.​എ​സ്.​സി), പു​ല​രി കേ​ന്ദ്ര​ങ്ങ​ൾ (എ​സ്.​ടി.​ഐ), ല​ക്ഷ്യാ​ധി​ഷ്ഠി​ത ഇ​ട​പെ​ട​ൽ കേ​ന്ദ്ര​ങ്ങ​ൾ (ടി.​ഐ) എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

അ​ണു​ബാ​ധി​ത​ർ​ക്കാ​യി പ്ര​തി​മാ​സ ചി​കി​ത്സ ധ​ന​സ​ഹാ​യ പ​ദ്ധ​തി, പോ​ഷ​കാ​ഹാ​ര വി​ത​ര​ണ പ​ദ്ധ​തി, കു​ടും​ബ​ങ്ങ​ളെ ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ൽ, അ​ണു​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ പാ​പ്സ്മി​യ​ർ പ​രി​ശോ​ധ​ന, ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ഭ​വ​നം ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ സാ​മൂ​ഹി​ക​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​ർ​ഷം, എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ

2018- 298106 (പു​രു​ഷ​ന്മാ​ർ), 620346 (സ്ത്രീ​ക​ൾ),

പൂ​ജ്യം(​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ), 918452 (ആ​കെ)

2019- 394642, 798104, 4017, 1196763

2020- 258516, 631186, 3681, 893383

2021- 300714, 701502, 4697, 1006913

2022- 430985, 848840, 4311, 1284136

2023 (ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ) – 648142, 701979, 4753, 1354874

വ​ർ​ഷം, പോ​സി​റ്റി​വാ​യ​വ​ർ

2018- 875 (പു​രു​ഷ​ന്മാ​ർ), 435 (സ്ത്രീ​ക​ൾ), പൂ​ജ്യം (ട്രാ​ൻ​സ്ജെ​ൻ​ഡ​ർ), 1220 (ആ​കെ)

2019- 794, 412, 5, 1211

2020- 535, 302, 3, 840

2021- 600, 260, 6, 866

2022- 799, 321, 6, 1126

2023 (ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ)- 797, 240, 9, 1042

Leave a Reply

Your email address will not be published. Required fields are marked *

Explore More

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ…?

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ...?

മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌.ഐ.വി, ക്ഷയം എന്നിവയാണ്. ഇത് മൂലം ഓരോ വര്‍ഷവും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ?

സ്ത്രീകളും പുരുഷന്മാരും പല തരത്തിൽ സമാനമാണ്. എന്നാൽ, സ്‌ട്രോക്പരമായ അപകടസാധ്യതയും ലക്ഷണങ്ങളും വരുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായാണ് കാണുന്നത്. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നതിന്‍റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്നുകൊണ്ട് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത

ചിക്കന്‍പോക്‌സ്; വേണം യഥാസമയം ചികിത്സ

കൊ​ല്ലം: ചി​ക്ക​ന്‍പോ​ക്‌​സ് ബാ​ധി​ച്ചാ​ൽ യ​ഥാ​സ​മ​യം ചി​കി​ത്സ വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വേ​രി​സെ​ല്ല സോ​സ്റ്റ​ര്‍ എ​ന്ന വൈ​റ​സ് മൂ​ല​മു​ള്ള പ​ക​ര്‍ച്ച​വ്യാ​ധി​യാ​ണ് ചി​ക്ക​ൻ​പോ​ക്സ്. ശി​ശു​ക്ക​ള്‍, കൗ​മാ​ര​പ്രാ​യ​ക്കാ​ര്‍, മു​തി​ര്‍ന്ന​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലു​ള​ള​വ​ര്‍ എ​ന്നി​വ​ര്‍ക്ക് രോ​ഗം ഗു​രു​ത​ര​മാ​കാ​നും, മ​ര​ണം വ​രെ സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.