ന്യൂഡൽഹി: യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട് പുറത്ത്. യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത കുറക്കുന്നുവെന്നുമാണ് പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള 47 ഹോസ്പിറ്റലുകളിലായി 18-45 വയസ് പ്രായമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.

അതേസമയം, പെട്ടെന്നുള്ള മരണത്തിന്‍റെ കാരണമായി ഏതാനും കാര്യങ്ങളും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബത്തിൽ പെട്ടെന്നുള്ള മരണത്തിന്‍റെ പാരമ്പര്യമുള്ളവർ, കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിക്കുന്നത്, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവയാണ് പെട്ടെന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നതെന്ന് പഠനം പറയുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ ഐ.സി.എം.ആറിന്‍റെ പഠനങ്ങളെ പറ്റി സംസാരിച്ചിരുന്നു. കോവിഡ് -19 ബാധിച്ചവർക്ക് അമിതഭാരം ഉണ്ടാവാൻ ഇടയുണ്ടെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വാര്‍ധക്യത്തിനായി എങ്ങനെ ഒരുങ്ങും?

വാര്‍ധക്യത്തിനായി ഒരുങ്ങുകയോ​​? അതെ. ലോകത്ത് പല രാജ്യങ്ങളിലും വാർധക്യം എന്നതിനെ കണക്കാക്കുന്നതുതന്നെ മറ്റൊരു രീതിയിലാണ്. നമ്മുടെ നാട്ടിൽ ‘അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാനുള്ള സമയം’ എന്നാണ് മിക്കവരും വാർധക്യത്തെ കാണുന്നത്. എന്നാൽ, സന്തോഷകരമായി വാർധക്യത്തിനൊരുങ്ങാനുള്ള പല വഴികളും മറുനാട്ടുകാർ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ചെറുപ്പത്തില്‍ തുടങ്ങിയാലോ?

നിപ വൈറസ്: മാസ്‌ക് ധരിക്കണമെന്ന് മന്ത്രി, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

നിപ വൈറസ്: മാസ്‌ക് ധരിക്കണമെന്ന് മന്ത്രി, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കണം. ആകുലപ്പെടേണ്ടതില്ല. ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതി​െൻറ അടിസ്ഥാനത്തില്‍

കാ​ത്തു​സൂ​ക്ഷി​ക്കാം ഹൃ​ദ​യാ​രോ​ഗ്യം

നി​ങ്ങ​ളെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന എ​ഞ്ചി​നാ​ണ് നി​ങ്ങ​ളു​ടെ ഹൃ​ദ​യം, അ​തി​ലാ​യി​രി​ക്ക​ണം ന​മ്മ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. ഈ ​ലേ​ഖ​ന​ത്തി​ൽ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും ദീ​ർ​ഘ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പോ​ഷ​കാ​ഹാ​രം, വ്യാ​യാ​മം, ജീ​വി​ത​ശൈ​ലി നു​റു​ങ്ങു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​ദ​ഗ്ദ്ധ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ഞ​ങ്ങ​ൾ