കൊച്ചി: പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.

ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സെന്ററിലേക്ക് മെഷീന്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍(കെ.എം.സി.എല്‍) നിന്ന് മെഷീന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ട് മാസത്തിനുള്ളില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയില്‍ കാന്റീന്‍ സൗകര്യം ലഭ്യമാക്കും. ജനകീയ പങ്കാളിത്തത്തോടെ നമ്മുടെ ആശുപത്രികളെ കൂടുതല്‍ രോഗിസൗഹൃദവും ജനസൗഹൃദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 12ന് കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍, റൂമുകള്‍, ഒ പി സൗകര്യം, ഫാര്‍മസി, ലാബുകള്‍, ശുചിമുറികള്‍ തുടങ്ങിയവ മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി. കൂടാതെ ആശുപത്രി ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവരുമായി ആശുപത്രിയിലെ സേവനങ്ങളും സൗകര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു.

കെ. ബാബു എം.എൽ.എ, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.കെ ആശ, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സവിത, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫ്, വാര്‍ഡ് കൗണ്‍സിലര്‍ പി.ആര്‍ രചന, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ആശുപത്രി സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഈ മൂന്ന് സാധനങ്ങൾ വലിച്ചെറിയൂ; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ

അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഈ മൂന്ന് സാധനങ്ങൾ വലിച്ചെറിയൂ; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ

അടുക്കളയിൽ നാം നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളിലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ​അതിൽ പലതും നമ്മുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തിയും അത്തരമൊരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. എയിംസ്, ഹാർവഡ്, സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റികളിൽ പരിശീലനം സിദ്ധിച്ച ഡോക്ടറാണ് സൗരഭ്.

ജനിതക ചികിത്സയിൽ പുതിയ അധ്യായം തുറക്കുന്നു

രോഗഹേതുവായ ജീനിനെ ശരീരത്തിൽ വെച്ചു തന്നെ നിശബ്ദമാക്കാൻ പറ്റുന്ന ജനിതക സാങ്കേതികവിദ്യയാണ് ജീൻ സൈലൻസിങ്. ആർ.എൻ.എ ഇടപെടലുകൾ മൂലം ജീനിനെ നിശ്ശബ്ദമാക്കാം. ഈ രീതി വളരെ വിപുലമായ ഒരു മോളിക്യുലാർ ഗവേഷണ പദ്ധതിയാണ്. മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്റെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ​യും കാ​ൻ​സ​ർ, പാ​ർ​ക്കി​ൻ​സ​ൺ​സ്, സ്മൃ​തി​നാ​ശം,

ദേശീയ വിരവിമുക്ത ദിനം ഇന്ന്; വി​ര​ബാ​ധ എ​ങ്ങ​നെ ത​ട​യാം​?

തൊ​ടു​പു​ഴ: കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യെ​യും പൊ​തു​വെ​യു​ള​ള ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വി​ര​ശ​ല്യം. ഈ ​വ​ര്‍ഷം വി​ര വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് ന​വം​ബ​ര്‍ 26നാ​ണ്. ആ ​ദി​വ​സം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​ര​ന​ശീ​ക​ര​ണ​ത്തി​നാ​യി ആ​ല്‍ബ​ന്‍ഡ​സോ​ള്‍ ഗു​ളി​ക ന​ല്‍കും. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ത്ത ഒ​ന്ന്​