തു​റ​വൂ​ർ: തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​റു​നി​ല​യി​ലാ​യി നി​ര്‍മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 80 ശ​ത​മാ​നം പ​ണി​യും ഇ​തി​ന​കം പൂ​ര്‍ത്തി​യാ​യി. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ല്‍കി​യ 60.2 സെ​ന്റ് സ്ഥ​ല​ത്ത് കി​ഫ്ബി ഫ​ണ്ടി​ല്‍നി​ന്നു​ള്ള 51.40 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​ത്.

ട്രോ​മ കെ​യ​ര്‍ യൂ​നി​റ്റ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, സി.​ടി. സ്‌​കാ​ന്‍, എ​ക്‌​സ്റേ വി​ഭാ​ഗം, മൂ​ന്ന് മേ​ജ​ര്‍ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ർ, മൂ​ന്നു​നി​ല​യി​ലാ​യി 150ഓ​ളം രോ​ഗി​ക​ള്‍ക്ക് കി​ട​ത്തി​ച്ചി​കി​ത്സ​ക്കു​ള്ള ഹൈ​ടെ​ക് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം.

ദേ​ശീ​യ പാ​ത​യോ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഈ ​പു​തി​യ കെ​ട്ടി​ടം കൂ​ടി പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള ജി​ല്ല​യി​ലെ മി​ക​ച്ച സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ന്നാ​യി തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​മാ​റും. 2024ന്റെ ​തു​ട​ക്ക​ത്തി​ല്‍ കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നി​ര്‍മാ​ണ ച്ചു​മ​ത​ല​യു​ള്ള ഭ​വ​ന നി​ര്‍മാ​ണ ബോ​ര്‍ഡ്.

building-is-being-prepared-for-thuravoor-taluk-hospital

Leave a Reply

Your email address will not be published. Required fields are marked *

Explore More

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

കു​വൈ​ത്ത് സി​റ്റി: എ​യ്ഡ്‌​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ലും പോ​രാ​ട്ട​ത്തി​ലും മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 94 ശ​ത​മാ​ന​വു​മാ​യി അ​റ​ബ്, മി​ഡി​ലീ​സ്റ്റേ​ൺ ത​ല​ങ്ങ​ളി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ​യ്ഡ്‌​സും പ്ര​ത്യു​ൽ​പാ​ദ​ന രോ​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ച വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ്

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

* സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

വയറിളക്ക പ്രതിരോധം: മലപ്പുറം ജില്ലയില്‍ സ്‌റ്റോപ്പ് ഡയേറിയ കാമ്പയിന്‍

മ​ല​പ്പു​റം: വി​ദ്യാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, റ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കൈ​ക​ഴു​കാ​നു​ള്ള സോ​പ്പ് നി​ര്‍ബ​ന്ധ​മാ​യും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് നി​ര്‍ദേ​ശി​ച്ചു. കൈ​ക​ഴു​കു​ന്ന ശീ​ലം ഉ​ള്‍പ്പെ​ടെ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​ത് വ​യ​റി​ള​ക്കം പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. സ്റ്റോ​പ്പ് ഡ​യേ​റി​യ കാ​മ്പ​യി​ന്‍റെ