കോ​ഴി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യി നി​പ ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഏ​കാ​രോ​ഗ്യം എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ക്ഷ​ൻ പ്ലാ​ൻ ഒ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ മൂ​ന്നാം ത​വ​ണ​യും നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നു​ഷ്യ​ന്റെ ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം പ്ര​കൃ​തി​യു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് ഊ​ന്ന​ൽ​ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ് ഏ​കാ​രോ​ഗ്യം അ​ഥ​വാ വ​ണ്‍ ഹെ​ല്‍ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​രോ​ഗ്യം, വ​നം, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ്, ആ​യു​ർ​വേ​ദം, ഹോ​മി​യോ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ഓ​രോ വ​കു​പ്പു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ജീ​വി​ക​ളെ​യും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക​യും ഇ​വ​യി​ൽ​നി​ന്ന് പ​ക​രു​ന്ന രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് യ​ഥാ സ​മ​യ​ങ്ങ​ളി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​ക്ഷ​ൻ പ്ലാ​ൻ പ​രി​ശോ​ധി​ച്ച് അ​ന്തി​മ രൂ​പം ന​ൽ​കും. ജി​ല്ല ക​ല​ക്ട​റാ​യി​രി​ക്കും സ​മി​തി അ​ധ്യ​ക്ഷ​ൻ. സ​മി​തി എ​ല്ലാ​മാ​സ​വും അ​വ​ലോ​ക​ന​യോ​ഗം കൂ​ട​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

2021ൽ ​ജി​ല്ല​യി​ൽ ര​ണ്ടാം ത​വ​ണ നി​പ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ, നി​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​വ്വാ​ലു​ക​ളെ​യും മ​റ്റ് ജീ​വ​ജാ​ല​ങ്ങ​ളെ​യും തു​ട​ർ​ച്ചാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​വ​യി​ൽ ന​ട​ക്കു​ന്ന ജ​നി​ത​ക മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും മ​നു​ഷ്യ​രി​ലേ​ക്കു​ള്ള രോ​ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചും പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​ൽ പി​ന്നീ​ട് തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും സം​സ്ഥാ​ന​സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​മാ​സം ജി​ല്ല​യി​ൽ വീ​ണ്ടും ആ​റു​പേ​ർ​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ, ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് വ​ന്ന വീ​ഴ്ച വ്യാ​പ​ക ആ​ക്ഷേ​പ​ത്തി​ന് ഇ​ട​ക്കാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ത​ങ്ങ​ളു​ടെ ഭാ​വി​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​വെ​ന്നും വ​വ്വാ​ലു​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ പ​ഠ​നം ന​ട​ത്തി ത​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റ​ണ​മെ​ന്നും കി​ഴ​ക്ക​ൻ മ​ല​യോ​ര​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ ഏ​കാ​രോ​ഗ്യം സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നും ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സാമ്പത്തിക പ്രയാസം വയോധികരുടെ ചികിത്സ മുടക്കുന്നു

സാ​മ്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം രാ​ജ്യ​ത്തെ പ്രാ​യ​മാ​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രും ചി​കി​ത്സ​ക്കാ​യി ഡോ​ക്ട​ർ​മാ​രെ കാ​ണാ​റി​ല്ലെ​ന്ന് സ​ർ​വേ. സ​ർ​വേ​യി​ൽ പ്ര​തി​ക​രി​ച്ച​വ​രി​ൽ ന​ഗ​ര​ങ്ങ​ളി​ൽ പ​കു​തി​യോ​ളം പേ​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 62 ശ​ത​മാ​ന​ത്തി​ല​ധി​ക​വും സ്ഥി​ര​മാ​യി ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഏ​ജ്‌​വെ​ല്ലാ​ണ്

ആർ.സി.സി.യിൽ മരുന്ന്​ മാറിയ സംഭവം: രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആർ.സി.സി അധികൃതർ

ആർ.സി.സി.യിൽ മരുന്ന്​ മാറിയ സംഭവം: രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആർ.സി.സി അധികൃതർ

ഫയൽ തിരുവനന്തപുരം: റീജ്യനൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ബോക്സ്​ മാറിയെത്തിയ മരുന്ന് രോഗികൾക്ക്​ നൽകിയിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തുടക്കത്തിൽ തന്നെ സംഭവം തിരിച്ചറിഞ്ഞതിനാൽ മരുന്ന് വിതരണം ചെയ്തിട്ടില്ലെന്ന് ആർ.സി.സി അധികൃതർ വ്യക്തമാക്കി. അതേസമയം, വീഴ്ചവരുത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി. നിയമപരമായ

വ​ന്നു വ​ന്ന് ‘ബ്യൂ​ട്ടി ആ​ങ്സൈ​റ്റി’​യും…; നി​ങ്ങ​ൾ​ക്കു​ണ്ടോ ബ്യൂ​ട്ടി ആ​ങ്സൈ​റ്റി?

വ​ന്നു വ​ന്ന് ‘ബ്യൂ​ട്ടി ആ​ങ്സൈ​റ്റി’​യും...

പ്രതീകാത്മക ചിത്രം കു​റ​ച്ചു​കാ​ലം മു​മ്പു​വ​രെ സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ വ​സ്തു​ക്ക​ളാ​യി, ഒ​രു ലി​പ് ബാ​മോ മോ​യ്സ്ച്യു​റൈ​സ​റോ എ​ന്നി​ങ്ങ​നെ ചി​ല അ​ടി​സ്ഥാ​ന വ​സ്തു​ക്ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ​സ്കി​ൻ​കെ​യ​റെ​ന്നാ​ൽ ക്ലെ​ൻ​സി​ങ്ങും. അ​താ​യ​ത് കൂ​ടി​പ്പോ​യാ​ൽ ഒ​രു ഫേ​സ്‍വാ​ഷ്. എ​ന്നാ​ൽ, എ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ നി​ശ്ച​യി​ക്കു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത് ബ്യൂ​ട്ടി ഇ​ൻ​ഡ​സ്​​ട്രി