കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന 19 മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മോ​ചി​ത​രാ​യി. ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി പൊ​ലീ​സ് കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. സെ​പ്റ്റം​ബ​ര്‍ 13ന് ​കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര, തൊ​ഴി​ല്‍, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ഴ്സു​മാ​ര്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ത്യ​ക്കു​പു​റ​മെ ഫി​ലി​പ്പീ​ൻ​സ്, ഈ​ജി​പ്ത്, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രാ​ണ് പി​ടി​ക്ക​പ്പെ​ട്ട​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ ചി​ല​ര്‍ ലൈ​സ​ൻ​സും യ​ഥാ​ർ​ഥ തൊ​ഴി​ൽ വി​സ​യു​മി​ല്ലാ​തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ന​ഴ്സു​മാ​രു​ടെ മോ​ച​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന ന​ല്‍കി​യി​രു​ന്നു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സ​ര്‍ക്കാ​റി​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് കൈ​ക്കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ക്ക് അ​വ​രെ കാ​ണാ​നും ജ​യി​ലി​ല്‍ മു​ല​യൂ​ട്ടാ​നും അ​ധി​കൃ​ത​ർ അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. ത​ങ്ങ​ളു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ച വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​ക്കും ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കും കു​വൈ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്കും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ന​ഴ്സു​മാ​ര്‍ ന​ന്ദി പ​റ​ഞ്ഞു.

 

സ​​ന്തോ​ഷം അ​റി​യി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി

കു​​​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി​ക​ളു​ൾ​​പ്പെ​ടെ 34 ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രെ വി​ട്ട​യ​ച്ച​തി​ൽ സ​​ന്തോ​ഷം അ​റി​യി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി. സെ​പ്റ്റം​ബ​ർ 12ന് ​ത​ട​വി​ലാ​ക്കി​യ 34 ഇ​ന്ത്യ​ൻ ന​ഴ്‌​സു​മാ​രെ​യും മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ​യും വി​ട്ട​യ​ച്ച​ത് എ​ല്ലാ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ നേ​രി​ട്ട് കേ​സ് നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. കു​വൈ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നും സു​ര​ക്ഷ​ക്കും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​ൻ എം​ബ​സി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​​ണെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വളരെ തണുപ്പോ മഴയോ ഉള്ളപ്പോൾ വസ്ത്രങ്ങൾ പുറത്ത് ഉണക്കാൻ വിമുഖത കാണിക്കുന്നവരാണ് നമ്മൾ. പകരം വീടിനുള്ളിൽ നനഞ്ഞ തുണികൾ തൂക്കിയിടും. നിരുപദ്രവകരമാണെന്ന് തോന്നിയേക്കാമെങ്കിലും ഇത് നിങ്ങളുടെ വീട്ടകത്ത് അപ്രതീക്ഷിതമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം. ഇതിന്റെ അപകടസാധ്യത എത്രത്തോളമാണന്നറിയണ്ടേ? നനഞ്ഞ വസ്ത്രങ്ങൾ വീടിനുള്ളിൽ

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

മോസ്കോ: അർബുദത്തെ ചെറുക്കുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2020 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം. അർബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായും

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

ആയുർവേദത്തിൽ പല അസുഖങ്ങൾക്കും മരുന്നായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴവർഗങ്ങളിലൊന്നായി പണ്ടുമുതലേ നെല്ലിക്ക പരിഗണിക്കപ്പെടാറുമുണ്ട്. പ്രകൃതി ചികിത്സകരും മറ്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റുമായി നെല്ലിക്ക ജ്യൂസ് രോഗികൾക്ക് നിർദേശിക്കാറുണ്ട്. ഇപ്പോൾ പല ഡയറ്റീഷ്യൻസും നെല്ലിക്ക ജ്യൂസ് ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷിക്കുമുള്ള