ജി​ദ്ദ: രാ​ജ്യ​ത്ത് പ​ക​ര്‍ച്ച​പ്പ​നി​​യും (ഇ​ൻ​ഫ്ലു​വ​ൻ​സ) ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും പ്ര​തി​രോ​ധ കു​ത്തി​െ​വ​പ്പ്​ എ​ടു​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന് വാ​ക്സി​നേ​ഷ​ൻ ഗ​ണ്യ​മാ​യി സ​ഹാ​യി​ക്കും.

ഇ​ൻ​ഫ്ലു​വ​ൻ​സ ക​ടു​ത്ത വൈ​റ​ൽ അ​ണു​ബാ​ധ​യാ​ണ്. അ​ത് എ​ളു​പ്പ​ത്തി​ൽ പ​ട​രു​ക​യും എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ബാ​ധി​ക്കു​ക​യും ചെ​യ്യും. ശ്വ​സ​ന​ത്തി​ലൂ​ടെ​യോ മ​ലി​ന​മാ​യ പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക​യോ ചെ​യ്താ​ണ് വൈ​റ​സ്​ പ​ക​രു​ന്ന​ത്. ഇ​ൻ​കു​ബേ​ഷ​ൻ കാ​ല​യ​ള​വ് ശ​രാ​ശ​രി ര​ണ്ടു മു​ത​ൽ നാ​ലു ദി​വ​സം വ​രെ​യാ​ണ്. എ​ല്ലാ വ​ർ​ഷ​വും സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് പ്ര​തി​രോ​ധ​ത്തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ.

ശൈ​ത്യ​കാ​ലം അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത് പ​ട​രു​ക. ശാ​രീ​രി​കോ​ഷ്​​മാ​വ്​ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലു​യ​രു​ക, വി​റ​യ​ൽ, വി​യ​ർ​പ്പ്, ത​ല​വേ​ദ​ന, തു​ട​ർ​ച്ച​യാ​യ വ​ര​ണ്ട ചു​മ, ക്ഷീ​ണം, മൂ​ക്കൊ​ലി​പ്പ്, തൊ​ണ്ട​വേ​ദ​ന, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി ദു​ർ​ബ​ല​പ്പെ​ട്ട​വ​ർ, അ​മി​ത​വ​ണ്ണ​മു​ള്ള​വ​ർ എ​ന്നി​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ച്ചാ​ൽ അ​പ​ക​ട​സാ​ധ്യ​ത ഉ​യ​രു​മെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വാ​ക്‌​സി​ൻ എ​ടു​ക്കു​ന്ന​തി​ലെ വേ​ഗ​ത അ​ണു​ബാ​ധ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നും രോ​ഗം ബാ​ധി​ച്ചാ​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. വാ​ക്​​സി​നേ​ഷ​ന്​ ‘സി​ഹ്വ​ത്തി’ ആ​പ്പി​ലാ​ണ്​ ബു​ക്ക്​ ചെ​യ്യേ​ണ്ട​ത്. തൊ​ട്ട​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ക​ണ്ടെ​ത്തി അ​വി​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള​ അ​പ്പോ​യ്​​മെൻറ്​ നേ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘കൗ​മാ​ര ആ​രോ​ഗ്യം’ അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

‘കൗ​മാ​ര ആ​രോ​ഗ്യം’ അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ളാ​യ സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​മാ​യി (കെ.​എം.​എ) സ​ഹ​ക​രി​ച്ച് കൗ​മാ​ര ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ‘കൗ​മാ​ര​ത്തി​ന്റെ അ​ർ​ഥ​വും സ​ത്ത​യും’ ത​ല​ക്കെ​ട്ടി​ൽ ഈ ​മാ​സം 25, 26, 27 തീ​യ​തി​ക​ളി​ലാ​ണ്

കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​ഭാ​വ​ന വ​ള​രെ കുറവെന്ന് സി.​എ.​ജി റി​പ്പോ​ർ​ട്ട് ;മു​ക്കാ​ൽ ഭാ​ഗ​വും ജ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കുന്നു

കേരളത്തിന്‍റെ ആരോഗ്യസംരക്ഷണം ജനങ്ങളുടെ മാത്രം ബാധ്യത; ചി​കി​ത്സ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത് 25% മാ​ത്രം

പ്രതീകാത്മക ചിത്രം കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സം​ഭാ​വ​ന വ​ള​രെ കു​റ​വാ​ണെ​ന്നും മു​ക്കാ​ൽ ഭാ​ഗ​വും ജ​ന​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും സി.​എ.​ജി റി​പ്പോ​ർ​ട്ട്. ചി​കി​ത്സ​ക്ക് ജ​ന​ങ്ങ​ൾ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ചി​കി​ത്സ​ക്ക് സ്വ​കാ​ര്യ

ജങ്ക് ഫുഡ് വർധന ഭീതിദം; അധിക നികുതി ഏർപ്പെടുത്തണം -കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി

ജങ്ക് ഫുഡ് വർധന ഭീതിദം; അധിക നികുതി ഏർപ്പെടുത്തണം -കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി

ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലുള്ളതും കുറഞ്ഞ പോഷകാഹാരം നൽകുന്നതുമായ ജങ്ക് ഫുഡ് ഉ​പഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഭയാനകമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി സുജിത് കുമാർ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരുടെ