കോ​ഴി​ക്കോ​ട്: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​റി​ട്ട പ​രി​പാ​ടി​യു​മാ​യി കോ​ഴി​ക്കോ​ട് മേ​യ്ത്ര ഹോ​സ്പി​റ്റ​ല്‍. ഹൃ​ദ്രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ന​ട​ന്ന കാ​ര്‍ഡി​യോ​ള​ജി​സ്റ്റു​ക​ളു​ടെ ച​ര്‍ച്ച​ക്ക്​ കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം ചെ​യ​ര്‍ ഡോ. ​ഷ​ഫീ​ക്ക് മാ​ട്ടു​മ്മ​ല്‍ നേ​തൃ​ത്വം ന​ൽ​കി. കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ല്‍ സ​ലീം, സീ​നി​യ​ര്‍ കാ​ര്‍ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​ശ്രീ​ത​ള്‍ രാ​ജ​ന്‍, ഡോ. ​ഷാ​ജു​ദ്ദീ​ന്‍ കാ​യ​ക്ക​ല്‍, ഡോ. ​ജോ​മി വി ​ജോ​സ്, ഡോ. ​മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്റ​ര്‍വെ​ന്‍ഷ​ന​ല്‍ ഹൃ​ദ​യ ചി​കി​ത്സ​യി​ല്‍ വ​ന്ന നൂ​ത​ന മാ​റ്റ​ങ്ങ​ള്‍, ഹൃ​ദ്രോ​ഗ പ്ര​തി​രോ​ധം, ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ന്നി​യാ​ണ് ച​ര്‍ച്ച ന​ട​ന്ന​ത്. ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ കൂ​ടു​ത​ല്‍ മൂ​ല്യ​വ​ത്താ​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ലെ സെ​ന്റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍സ് ഫോ​ര്‍ ഹാ​ര്‍ട്ട് ആ​ൻ​ഡ് കാ​ര്‍ഡി​യോ​വാ​സ്‌​കു​ല​ര്‍ കെ​യ​ര്‍ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളാ​ണ് കൈ​വ​രി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി ചെ​യ​ര്‍മാ​ന്‍ ഫൈ​സ​ല്‍ കൊ​ട്ടി​ക്കോ​ള​ന്‍ പ​റ​ഞ്ഞു.

https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket/

മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ലെ ആ​ദ്യ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ 31കാ​ര​ന്‍ ദി​ഗ്വി​ജ​യ് സിം​ഗും ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ പ്ര​ശ​സ്ത ഡോ​ക്ട​റും കാ​ര്‍ഡി​യോ​വാ​സ്‌​കു​ല​ര്‍ സ​ര്‍ജ​റി ചെ​യ​റു​മാ​യ ഡോ. ​മു​ര​ളി വെ​ട്ട​ത്തും ത​മ്മി​ല്‍ ന​ട​ന്ന സം​ഭാ​ഷ​ണ​വും ശ്ര​ദ്ധേ​യ​മാ​യി. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ ഫ്രാ​ന്‍സെ​സ്‌​മി​റാ​ലെ​സ്​ പ​​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലബാർ കണ്ണാശുപത്രിയിൽ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

മലബാർ കണ്ണാശുപത്രിയിൽ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയിൽ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും.june18-ന് രാവിലെ ഒമ്പതുമണിമുതൽ ഒരുമണിവരെ കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയിലാണ് ക്യാമ്പ്. സ്കാനിങ്ങുകൾക്കും സർജറിയടക്കമുള്ള ചികിത്സകൾക്കും കണ്ണടകൾക്കും പ്രത്യേക ഇളവുകളും ലഭിക്കും.

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം

ആലപ്പുഴ: കിടപ്പിലായ പിതാവിനെ പരിചരിക്കാൻ ബുദ്ധിമുട്ടുന്ന പ്രായാധിക്യമുള്ള അമ്മയെ സഹായിക്കാനുള്ള വഴികളെ കുറിച്ച് ആസ്‌ട്രേലിയയിലെ പ്രവാസി മലയാളിയായ 47കാരൻ ദിലീപ് കുമാറിന്‍റെ അന്വേഷണം ചെന്നെത്തിയത് സ്വയം രൂപപ്പെടുത്തിയ യന്ത്ര കട്ടിലിലാണ്. ഇപ്പോഴിത് ദിലീപ്കുമാറിന്‍റെ അച്ഛന് മാത്രമല്ല, കിടപ്പ് രോഗികൾക്കാകെ ആശ്വാസമാകുന്ന കണ്ടുപിടുത്തമായി

ഹൃദയാരോഗ്യത്തിന് ഭക്ഷണത്തിൽ ശ്ര​ദ്ധിക്കേണ്ട 8 ടിപ്പുകൾ

ഇ​ന്ന് ലോ​ക ഹൃ​ദ​യ​ദി​നം. Use Heart for Action എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ പ്ര​മേ​യം. ഭ​ക്ഷ​ണ​ശൈ​ലി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ, ഹൃ​ദ​യ​ത്തെ ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കാ​ൻ ഭ​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 1. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​വ​ഴി ര​ക്ത​സ​മ്മ​ർ​ദം