കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്, കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യു​മാ​യി രാ​ജ്യാ​ന്ത​ര ചി​കി​ത്സ സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​യാ​യി. മിം​സ് ആ​ശു​പ​ത്രി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ, നൂ​ത​ന ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കു​വൈ​ത്തി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളെ സി​റ്റി ക്ലി​നി​ക്ക് വ​ഴി രാ​ജ്യാ​ന്ത​ര​മാ​യി റ​ഫ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കു​മു​മ്പ് സി​റി ക്ലി​നി​ക്ക്, മിം​സി​ലെ മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് രോ​ഗി​ക്കു​വേ​ണ്ട ലോ​ജി​സ്റ്റി​ക്സും അ​പ്പോ​യി​ന്റ്മെ​ന്റു​ക​ളും ഒ​രു​ക്കും. ഇ​തി​നാ​യി രോ​ഗി​ക​ൾ​ക്ക് മി​ർ​ഖാ​ബ്, ഫ​ഹാ​ഹീ​ൽ, മ​ഹ്ബൂ​ല, ഖൈ​ത്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​റ്റി ക്ലി​നി​ക്ക് ശാ​ഖ​ക​ളെ സ​മീ​പി​ക്കാം.

https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket/

രാ​ജ്യാ​ന്ത​ര റ​ഫ​റ​ലി​​നെ കു​റി​ച്ച് +965 50003396/1880020 ന​മ്പ​റി​ൽ വി​ശ​ദ​മാ​യി അ​റി​യാ​ൻ ക​ഴി​യും. റ​ഫ​ർ ചെ​യ്യു​ന്ന രോ​ഗി​യു​ടെ എ​യ​ർ​പോ​ർ​ട്ട് പി​ക്ക​പ്പും താ​മ​സ​വും ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ചി​കി​ത്സ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ, രോ​ഗി​ക്ക് കു​വൈ​ത്തി​ലെ സി​റ്റി ക്ലി​നി​ക്കു​ക​ളി​ൽ ത​ന്നെ ചി​കി​ത്സ തു​ട​രാ​നു​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ച് സി​റ്റി ക്ലി​നി​ക്ക് ഗ്രൂ​പ് കു​വൈ​ത്ത് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​പി. നൗ​ഷാ​ദും കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ ലു​ക്മാ​ൻ പൊ​ൻ​മാ​ട​ത്തും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സമൂഹമാധ്യമ വാർത്തകളുടെയും പബ്ലിക് പോസ്റ്റുകളുടെയും താഴെ കമന്റ് ബോക്സ് പരിശോധിച്ചാൽ ഭൂരിഭാഗവും നെഗറ്റീവും വിഷലിപ്തമായ അഭിപ്രായങ്ങളാണെന്ന് കാണാനാകും. എന്തിനോടും ഏതിനോടുമുള്ള മലയാളികളുടെ കടുത്ത നെഗറ്റീവ് ചിന്താഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലെ കേരളത്തിലെ ബോഡി ഷെയ്മിങ് കേസിനാസ്പദമായ സംഭവങ്ങളടക്കം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇക്കാര്യം

വെ​സ്റ്റ് നെ​യി​ൽ പ​നി; പോ​രൂ​രി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം

പോ​രൂ​ർ: പ​ഞ്ചാ​യ​ത്ത്‌ പ​തി​നാ​റാം വാ​ർ​ഡി​ൽ വെ​സ്റ്റ് നെ​യി​ൽ പ​നി റി​പ്പോ​ർ​ട്ട്‌ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. വൃ​ത്തി​യി​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ വ​ള​രു​ന്ന ക്യു​ല​ക്സ് കൊ​തു​കി​ൽ നി​ന്നാ​ണ് വെ​സ്റ്റ് നെ​യി​ൽ പ​നി പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​നി സ​ർ​വേ സോ​ഴ്സ് റി​ഡ​ക്ഷ​ൻ, വെ​ക്ട​ർ സ്റ്റ​ഡി എ​ന്നി​വ

തണുത്ത വെളുപ്പാൻ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ കഴിയുന്നില്ലേ…; ശാസ്ത്രീയ കാരണം പറഞ്ഞ് ഓക്സ്ഫോർഡ് പ്രഫസർ

തണുത്ത വെളുപ്പാൻ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ കഴിയുന്നില്ലേ…; ശാസ്ത്രീയ കാരണം പറഞ്ഞ് ഓക്സ്ഫോർഡ് പ്രഫസർ

ഈ തണുത്ത വെളുപ്പാൻ കാലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നതിന്റെ സുഖം ​ഒന്ന് വേറെ തന്നെയാണ്. അല്ലേ… എന്നാൽ, പക്ഷികളും മൃഗങ്ങളും സസ്യലതാദികളുമൊക്കെ തണുപ്പിനെ അവഗണിച്ച് അതിരാവിലെ തന്നെ എഴുന്നേൽക്കുമ്പോഴും നമുക്ക് അതിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? പ്രത്യേകിച്ച് ശൈത്യകാലത്ത്.. ഓക്‌സ്‌ഫോർഡ് പ്രഫസർ ജൂലിയ