കോ​ഴി​ക്കോ​ട്: നി​പ ആ​ശ​ങ്ക​ക​ൾ ഒ​​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ പ​നി എ​ന്നി​വ വ​ർ​ധി​ക്കു​ന്നു. ഈ ​മാ​സം മാ​ത്രം 249 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 1185 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

കൊ​ടു​വ​ള്ളി, കു​ന്ദ​മം​ഗ​ലം, ഒ​ള​വ​ണ്ണ, തി​രു​വ​ള്ളൂ​ർ, മ​ട​വൂ​ർ, കി​ഴ​ക്കോ​ത്ത്, ന​രി​ക്കു​നി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. 23ന് ​എ​ട്ട്, 22ന് ​അ​ഞ്ച്, 21ന് 10, 20​ന് 15, 19ന് ​ര​ണ്ടു​പേ​ർ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ട​ക്ക​മെ​ത്തു​ന്ന ഡെ​ങ്കി​പ്പ​നി​യെ​ന്ന് സം​ശ​യി​ക്കു​ന്ന കേ​സു​ക​ളെ​ല്ലാം ഡെ​ങ്കി​പ്പ​നി കേ​സു​ക​ളാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച ശ​രാ​ശ​രി 100 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ഗ​മ​നം. ഇ​തി​ൽ പ​ല​തി​ലും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് സ്ഥി​രീ​ക​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ക​ണ​ക്ക് കു​റ​യു​ന്ന​ത്. വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ഔ​ദ്യോ​ഗി​ക​മാ​യി ല​ഭ്യ​മാ​ക്കു​ന്നി​ല്ല.

മ​ഴ വീ​ണ്ടും എ​ത്തി​യ​തോ​ടെ​യാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് വ​ള​രു​ന്ന​താ​ണ് രോ​ഗ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

രോ​ഗ​നി​ർ​ണ​യം

രോ​ഗ​ത്തി​ന്റെ ആ​ദ്യ അ​ഞ്ചു​ദി​വ​സം വ​രെ ആ​ന്റി​ജ​ൻ ടെ​സ്റ്റ്, അ​തു ക​ഴി​ഞ്ഞാ​ൽ ഡെ​ങ്കി ആ​ന്റി​ബോ​ഡി പ​രി​ശോ​ധ​ന. ര​ക്ത​ത്തി​ലെ ശ്വേ​ത ര​ക്താ​ണു​ക്ക​ളും പ്ലേ​റ്റ്‌​ലെ​റ്റും കു​റ​യും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ഡോ​ക്ട​റെ​ക്ക​ണ്ട് രോ​ഗ നി​ർ​ണ​യം ന​ട​ത്തി ചി​കി​ത്സ തേ​ട​ണം. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല. ന​ന്നാ​യി വെ​ള്ളം കു​ടി​ക്ക​ണം, വി​ശ്ര​മം അ​ത്യാ​വ​ശ്യ​മാ​ണ്. പ്ലേ​റ്റ്‌​ലെ​റ്റ് വ​ർ​ധി​പ്പി​ക്കാ​ൻ മ​രു​ന്നോ ഭ​ക്ഷ​ണ​മോ നി​ല​വി​ലി​ല്ല. ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്കു​ന്ന​ത് ഏ​റെ ന​ല്ല​താ​ണ്.

കൊ​തു​കി​നെ തു​ര​ത്തൂ

ഈ​ഡി​സ് ഈ​ജി​പ്തി ഇ​ന​ത്തി​ൽ​പെ​ടു​ന്ന കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. അ​തി​നാ​ൽ ഈ​ഡി​സ് കൊ​തു​കു​ക​ളി​ൽ​നി​ന്ന് ക​ടി​യേ​ൽ​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം. ഡെ​ങ്കി വൈ​റ​സാ​ണ് രോ​ഗാ​ണു. മ​നു​ഷ്യ​രി​ൽ രോ​ഗാ​ണു പ്ര​വേ​ശി​ച്ചാ​ൽ അ​ഞ്ചു​മു​ത​ൽ എ​ട്ട് ദി​വ​സ​ത്തി​ന​കം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. രോ​ഗം ബാ​ധി​ച്ച​യാ​ളെ ക​ടി​ക്കു​ന്ന കൊ​തു​കു മ​റ്റു​ള്ള​വ​രെ ക​ടി​ക്കു​മ്പോ​ഴാ​ണ് രോ​ഗം പ​ട​രു​ക.

ശു​ദ്ധ​ജ​ല​ത്തി​ൽ മു​ട്ട​യി​ട്ടാ​ണ് കൊ​തു​കു​ക​ൾ വ​ള​രു​ന്ന​ത്. അ​തി​നാ​ൽ ഫ്രി​ഡ്ജി​നു​പി​റ​കി​ലെ ട്രേ, ​ചെ​ടി​ച്ച​ട്ടി​ക​ൾ, ചി​ര​ട്ട​ക​ൾ, ടാ​ർ​പോ​ളി​ൻ, അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ മു​ട്ട​യി​ട്ട് ഇ​ത്ത​രം കൊ​തു​കു​ക​ൾ വ​ള​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

അ​തി​നാ​ൽ വീ​ട്ടി​ലും പ​രി​സ​ര​ത്തും ശു​ദ്ധ​ജ​ലം ഉ​ൾ​പ്പെ​ടെ കെ​ട്ടി​നി​ൽ​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം. വീ​ടി​ന​ക​ത്ത് വ​ള​ർ​ത്തു​ന്ന ചെ​ടി​ച്ച​ട്ടി​ക​ളി​ലും കൊ​തു​കു വ​ള​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ല​സം​ഭ​ര​ണി​ക​ൾ ന​ന്നാ​യി അ​ട​ക്ക​ണം. കി​ണ​ർ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ച്ച് മൂ​ടു​ന്ന​തും ന​ല്ല​താ​ണ്. ആ​ഴ്ച​യി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും ഡ്രൈ​ഡേ ആ​ച​രി​ക്ക​ണം.

ല​ക്ഷ​ണ​ങ്ങ​ൾ

പ​നി​യോ​ടൊ​പ്പം ശ​ക്ത​മാ​യ ശ​രീ​ര​വേ​ദ​ന, (പ്ര​ധാ​ന​മാ​യും സ​ന്ധി​വേ​ദ​ന), ത​ല​വേ​ദ​ന, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പാ​ടു​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം ? പകരുന്നത് എങ്ങനെ ?

വീണ്ടും അമീബിക് മസ്തിഷ്‍കജ്വരം; തിരുവനന്തപുരത്ത് 17കാരന് രോഗബാധ, ആക്കൂളം ടൂറിസ്റ്റ്‍ വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം സ്വദേശിയായ 17-കാരന് രോഗം സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം 66

കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർക്ക് രോഗം

കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർക്ക് രോഗം

പ്രതീകാത്മക ചിത്രം മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ 3, 9, 10, 11 വാ​ർ​ഡു​ക​ൾ മ​ഞ്ഞ​പ്പി​ത്ത​ഭീ​ഷ​ണി​യി​ൽ. മ​ലാം​കു​ന്ന്, മൈ​സൂ​ർ​മ​ല, ആ​ന​യാം​കു​ന്ന്, മു​രി​ങ്ങം​പു​റാ​യി, കാ​ര​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​യി 40ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ള്ള​താ​യാ​ണ് വി​വ​രം. രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സ​ർ​വേ

നിപ ; 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മ​ല​പ്പു​റം: 14കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ത്തെ നേ​രി​ടാ​ന്‍ സം​സ്ഥാ​നം പൂ​ര്‍ണ​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ നി​പ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള എ​സ്.​ഒ.​പി അ​നു​സ​രി​ച്ചു​ള്ള 25 ക​മ്മി​റ്റി​ക​ള്‍ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര​മാ​യി രൂ​പ​വ​ത്ക​രി​ച്ച്