തി​രു​വ​ന​ന്ത​പു​രം: ഇ​ട​വി​ട്ട്​ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​ക്കും എ​ലി​പ്പ​നി​ക്കു​മെ​തി​രെ അ​തി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.

2013 നും 2017 ​നും സ​മാ​ന​മാ​യി ഈ ​വ​ര്‍ഷം ഡെ​ങ്കി​പ്പ​നി രോ​ഗ​വ്യാ​പ​നം വ​ള​രെ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഇ​ട​വി​ട്ട്​ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൊ​തു ഇ​ട​ങ്ങ​ളും ഉ​ള്‍പ്പെ​ടെ രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ നി​യ​ന്ത്ര​ണം സ​മ​ഗ്ര​രീ​തി​യി​ല്‍ തു​ട​ര​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. വ​രു​ന്ന എ​ട്ട്​ ആ​ഴ്ച​ക​ളി​ല്‍ വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ള്‍ തോ​റും ഡ്രൈ ​ഡേ ആ​ച​രി​ക്കും. വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ള്‍, ശ​നി​യാ​ഴ്ച ഓ​ഫി​സു​ക​ള്‍, ഞാ​യ​റാ​ഴ്ച വീ​ടു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഡ്രൈ ​ഡേ ആ​ച​രി​ക്കേ​ണ്ട​ത്. ഇ​ത് ജി​ല്ല​ത​ല​ത്തി​ല്‍ ഉ​റ​പ്പു​വ​രു​ത്തും.

പ​ക​ര്‍ച്ച​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കാ​ൻ നി​ര്‍ദേ​ശം ന​ല്‍കി. ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ പ​ക​ര്‍ച്ച​പ്പ​നി കേ​സു​ക​ള്‍ കൃ​ത്യ​മാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം. സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ തു​ട​ര്‍പ​രി​ശീ​ല​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ ക​ല​ക്ട​ര്‍മാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വാ​ര്‍ഡ്​ ത​ലം മു​ത​ൽ ഫീ​ല്‍ഡ്​ ത​ല പ്ര​വ​ര്‍ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണം. എ​ല്ലാ ജി​ല്ല​യി​ലെ​യും ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ ജി​ല്ല​ക​ള്‍ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കും കൈ​മാ​റു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും വേ​ണം.

ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്ര​ത്യേ​കം വി​ശ​ക​ല​നം ചെ​യ്തു. എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യി മ​ണ്ണു​മാ​യും മ​ലി​ന​ജ​ല​വു​മാ​യും ഇ​ട​പെ​ടു​ന്ന​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിംഗപ്പൂരിൽ വീണ്ടും കോവിഡ്; മാസ്ക് ധരിക്കണം, കഴിഞ്ഞയാഴ്ച 26000​ കേസുകൾ

സിംഗപ്പൂരിൽ വീണ്ടും കോവിഡ്; മാസ്ക് ധരിക്കണം, കഴിഞ്ഞയാഴ്ച 26000​ കേസുകൾ

സിംഗപ്പൂർ: സിംഗപ്പൂരിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. കഴിഞ്ഞയാഴ്ച 26000​ കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രി ഓങ് യെ കുൻ പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ നിർദേശിച്ചു. ഓരോ ദിവസവും കേസുകൾ വർധിച്ചുവരുന്നുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ജൂണിൽ ഗണ്യമായി

നേ​​താ​​വാ​​കാം, നേ​​തൃ​​ത്വ​​ശേ​​ഷി വ​​ള​​ര്‍ത്താം

നേ​​താ​​വ് എ​​ന്ന​​തു​​കൊ​​ണ്ട് രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​ന്‍ / രാ​​ഷ്ട്രീ​​യ​​ക്കാ​​രി എ​​ന്ന​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ത​​ന്നോ​​ടൊ​​പ്പ​​മു​​ള്ള വ​​ലു​​തോ ചെ​​റു​​തോ ആ​​യ ഒ​​രു ഗ്രൂ​​പ്പി​​നെ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു​​ന​​യി​​ക്കു​​ന്ന​​വ​​രെ​​യാ​​ണ് യ​​ഥാ​​ര്‍ത്ഥ നേ​​താ​​വ് എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന​​ത്. അ​​തൊ​​രു രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​നോ, ക​​മ്പ​​നി സി ​​ഇ ഒ ​​യോ, സി​​നി​​മാ സം​​വി​​ധാ​​യ​​ക​​രോ ആ​​രു​​മാ​​വാം. ഒ​​രു

ഇടുക്കി ജില്ല ആസ്ഥാനത്ത്​ വൈറൽ പനി പടരുന്നു

ഇടുക്കി ജില്ല ആസ്ഥാനത്ത്​ വൈറൽ പനി പടരുന്നു

ചെ​റു​തോ​ണി: ജി​ല്ല ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ വൈ​റ​ൽ പ​നി പ​ട​രു​ന്നു. ദി​നം​പ്ര​തി നൂ​റു ക​ണ​ക്കി​ന് പേ​രാ​ണ് പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​യ​താ​യാ​ണ് സൂ​ച​ന. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ശ​ക്ത​മാ​യ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​മ്പോ​ഴും സ​ർ​ക്കാ​ർ മേ​ഖ​ല