ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 402 കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും 158 കു​ട്ടി​ക​ള്‍ക്ക് സ്ട്ര​ക്ച്ച​റ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​നും പൂ​ര്‍ത്തി​യാ​ക്കി. 1,152 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​വ​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മി​ല്ലാ​ത്ത​തും മെ​ഡി​ക്ക​ല്‍ ഫോ​ളോ അ​പ്പ് മാ​ത്രം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. ന​വ​ജാ​ത ശി​ശു​ക്ക​ള്‍ മു​ത​ല്‍ 18 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ക്കു​ള്ള സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്.

• രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്

ജ​ന​ന​സ​മ​യ​ത്ത് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള പ​രി​ശോ​ധ​ന, ഗൃ​ഹ​സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന, അം​ഗ​ൻ​വാ​ടി​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും ന​ട​ത്തു​ന്ന ആ​ര്‍.​ബി.​എ​സ്.​കെ സ്‌​ക്രീ​നി​ങ് എ​ന്നി​വ വ​ഴി​യാ​ണ് കു​ട്ടി​ക​ളി​ലെ ഹൃ​ദ്രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​നി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ളെ​യും പ​ള്‍സ് ഓ​ക്‌​സി​മെ​ട്രി സ്‌​ക്രീ​നി​ങ്ങി​ന് വി​ധേ​യ​രാ​ക്കും.

ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ക്കോ ടെ​സ്റ്റ് ഉ​ള്‍പ്പെ​ടെ ന​ട​ത്തി ജ​ന്മ​നാ​ലു​ള​ള ഹൃ​ദ്രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ക്കും പ​ദ്ധ​തി വ​ഴി സേ​വ​നം ല​ഭി​ക്കും.

• വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

ഇ​ത്ത​ര​ത്തി​ല്‍ ഹൃ​ദ്രോ​ഗം ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ http://hridyam.kerala.gov.in വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വ്യ​ക്തി​ക​ള്‍ക്ക് സ്വ​ന്ത​മാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. എ​ല്ലാ ഡി​സ്ട്രി​ക്ട് ഏ​ര്‍ളി ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റു​ക​ളി​ലും (ഡി.​ഇ.​ഐ.​സി) ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​നു​ള്ള ലോ​ഗി​ന്‍ ഐ​ഡി​ക​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. ഗ​ര്‍ഭ​സ്ഥ ശി​ശു​വി​നെ പ​രി​ശോ​ധി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​നും പ​ദ്ധ​തി​യി​ല്‍ സാ​ധി​ക്കും.

ചി​കി​ത്സ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ സോ​ഫ്‌​റ്റ് വെ​യ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം അ​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ത​ത് ആ​ശു​പ​ത്രി​ക​ള്‍ക്ക് ല​ഭ്യ​മാ​യ ലോ​ഗി​ന്‍ ഐ.​ഡി വ​ഴി സോ​ഫ്റ്റ് വെ​യ​റി​ൽ ചേ​ര്‍ക്കാം. രാ​ഷ്ട്രീ​യ ബാ​ല്‍ സ്വാ​സ്ഥ്യ കാ​ര്യ​ക്രം (ആ​ര്‍.​ബി.​എ​സ്.​കെ) ന​ഴ്‌​സു​മാ​ര്‍ വ​ഴി​യാ​ണ് കു​ട്ടി​ക​ളു​ടെ ഫീ​ൽ​ഡ് ത​ല ഫോ​ളോ അ​പ്പ് ന​ട​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളെ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍സ് സൗ​ക​ര്യ​വും പ​ദ്ധ​തി വ​ഴി ല​ഭ്യ​മാ​ണ്.

സേ​വ​നം ല​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ

  •  കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്
  •  ആ​സ്റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട്
  •  അ​മൃ​ത ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ്
  •  ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി കൊ​ച്ചി
  •  ലി​സ്സി ഹോ​സ്പി​റ്റ​ല്‍ കൊ​ച്ചി
  •  ബെ​ലീ​വേ​ഴ്‌​സ് ച​ര്‍ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ല്‍ തി​രു​വ​ല്ല
  • ശ്രീ ​അ​വി​ട്ടം തി​രു​നാ​ള്‍ ഹോ​സ്പി​റ്റ​ല്‍ തി​രു​വ​ന​ന്ത​പു​രം

Leave a Reply

Your email address will not be published. Required fields are marked *

Explore More

എ​​ന്താ​​ണ് ട്രോ​​മ ? എ​​ങ്ങ​​നെ പു​​റ​​ത്തു​​ക​​ട​​ക്കാം?

ജീ​​വി​​ത​​ത്തി​​ന്റെ ഏ​​തെ​​ങ്കി​​ലും ഘ​​ട്ട​​ത്തി​​ല്‍ ന​​മു​​ക്കു​​ണ്ടാ​​യ അ​​നി​​ഷ്ട​​ക​​ര​​മാ​​യ, ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ഓ​​ര്‍മ്മ​​ക​​ള്‍ പി​​ന്നീ​​ട് എ​​പ്പോ​​ഴെ​​ങ്കി​​ലും ട്രി​​ഗ​​ര്‍ ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നെ​​യാ​​ണ് ട്രോ​​മ എ​​ന്ന് പ​​റ​​യു​​ന്ന​​ത്. അ​​ത് ജീ​​വി​​തം ദു​​ഷ്‌​​ക്ക​​ര​​മാ​​ക്കു​​ന്നു. പ​​ല​​പ്പോ​​ഴും ട്രോ​​മ അ​​നു​​ഭ​​വി​​ച്ച​​വ​​ര്‍ ആ ​​അ​​നു​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ആ​​രോ​​ടും തു​​റ​​ന്നു സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടാ​​വി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​വ​​ര​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​ശ്‌​​നം ട്രോ​​മ​​യാ​​ണ്

ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം

ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം

ന്യൂഡൽഹി: റീലുകളും ഷോർട്ട് വിഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി കാണുകയെന്നത് എല്ലാവരുടേയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലം അപകടകരമാവുമെന്നാണ് പുതിയൊരു പഠനഫലം പറയുന്നത്. ഇത്തരത്തിൽ റീലുകളും ഷോർട്ട് വിഡിയോകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നാണ് പഠനത്തിൽ പറയുന്നത്. ​​ചൈനയിലെ ഹെബെ

സ്ട്രസ് കൂട്ടും, ഹൃ​ദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

സ്ട്രസ് കൂട്ടും, ഹൃ​ദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണമെന്ന എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ നിർദേശം വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ആളുകളുടെ ശാരീരിക-മാനസിക ആരോഗ്യം തകർക്കുന്ന നിർദേശമാണിതെന്നാണ് പരക്കെയുണ്ടായ വിമർശനം. ഒരു യന്ത്രംപോലെ പ്രവർത്തിക്കുന്ന ശരീരത്തിനും കൃത്യമായ വിശ്രമവും പരിചരണവും ആവശ്യമുണ്ടെന്നും പലരും