മെ​ഡി​ക്ക​ൽ കോ​ള​ജ്: അ​റു​പ​ത്ത​ഞ്ച് വ​യ​സ്സ്​ ക​ഴി​ഞ്ഞ ഒ​മ്പ​തു​പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​ൽ​ഷി​മേ​ഴ്സ് രോ​ഗം ബാ​ധി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ. ര​ണ്ടു ത​ല​മു​റ​ക​ളി​ൽ പാ​ര​മ്പ​ര്യ​മാ​യി രോ​ഗം ഉ​ണ്ടെ​ങ്കി​ൽ അ​ടു​ത്ത ത​ല​മു​റ​ക്ക്​ അ​ഞ്ചു ശ​ത​മാ​നം രോ​ഗ സാ​ധ്യ​ത​യെ​ന്നും ക​ണ്ടെ​ത്ത​ൽ. ലോ​ക അ​ൽ​ഷി​മേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന അ​ൽ​ഷി​മേ​ഴ്സ് മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട്​ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് വി​ദ​ഗ്ധ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചാ​ൽ ഏ​തു​ഘ​ട്ട​ത്തി​ലും അ​ൽ​ഷി​മേ​ഴ്സ് രോ​ഗം ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാ​മെ​ന്നും വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ര​മ്പ​ര്യ​മാ​യി അ​ഞ്ചു​ശ​ത​മാ​നം പേ​ർ​ക്ക് അ​സു​ഖം ബാ​ധി​ക്കു​മെ​ങ്കി​ൽ പാ​ര​മ്പ​ര്യേ​ത​ര​മാ​യി 95 ശ​ത​മാ​നം പേ​രി​ൽ രോ​ഗ സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന​തി​നാ​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

കാ​ല​താ​മ​സ​മി​ല്ലാ​തെ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ നെ​വ​ർ ടൂ ​ഏ​ർ​ലി, നെ​വ​ർ ടൂ ​ലേ​റ്റ് എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ അ​ൽ​ഷി​മേ​ഴ്സ് ദി​ന സ​ന്ദേ​ശം. ന്യൂ​റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​രാം​ശേ​ഖ​ർ മേ​നോ​ൻ, ഡോ. ​ശ്യാം​കൃ​ഷ്ണ​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​ആ​ശി​ഷ് വി​ജ​യ രാ​ഘ​വ​ൻ, ഡോ. ​ശ​ര​ണ്യ ബി ​ഗോ​മ​തി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകൾ ഇവർ ഡോക്ടർമാർക്ക് വിതരണം ചെയ്തിരുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസോസിയേഷൻ (എഫ്.ഡി.സി.എ) പ്രസ്താവനയിൽ

നിപ ; 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മ​ല​പ്പു​റം: 14കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ത്തെ നേ​രി​ടാ​ന്‍ സം​സ്ഥാ​നം പൂ​ര്‍ണ​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ നി​പ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള എ​സ്.​ഒ.​പി അ​നു​സ​രി​ച്ചു​ള്ള 25 ക​മ്മി​റ്റി​ക​ള്‍ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര​മാ​യി രൂ​പ​വ​ത്ക​രി​ച്ച്

പകർച്ചവ്യാധികൾക്ക് കാരണമുണ്ട്; കാലാവസ്ഥ മാറ്റം മുതൽ കാഴ്ചപ്പാടിലെ മാറ്റം വരെ

ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ ചേർന്നതാണ് ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണം. മഞ്ഞപ്പിത്തം മിക്ക ജില്ലകളിലും വ്യാപകമാണ്. കാലാവസ്ഥ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്.