കൊ​ല്ലം: ​പ​ക​ർ​ച്ച​പ്പ​നി​ക്കും ഡെ​ങ്കി​പ്പ​നി​ക്കു​മെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​​മ്പോ​ഴും ജി​ല്ല​യി​ൽ ​രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. പ​നി ബാ​ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം 639 പേ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി. എ​ട്ടു പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 34 പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി -അ​ഞ്ച്, ഓ​ച്ചി​റ -ഒ​ന്ന്, ത​ഴ​വ -ഒ​ന്ന്, തൊ​ടി​യൂ​ർ -ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം. ഇ​ട​വി​ട്ടു​ള്ള മ​ഴ കൊ​തു​ക് പെ​രു​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്ന​തി​നാ​ല്‍ കൊ​തു​കി​ന്റെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ​മൂ​ലം രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല​ട​ക്കം കൊ​തു​കു​ശ​ല്യം വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket/

ജി​ല്ല​യി​ൽ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള ​ഓ​ട​ക​ൾ​പോ​ലും വെ​ള്ളം ​ഒ​ഴു​കി​പ്പോ​കാ​തെ മാ​ലി​ന്യം നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. ഓ​ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന ഇ​ട​ങ്ങ​ളി​ൽ​ത​ന്നെ കോ​രി​വെ​ച്ച മാ​ലി​ന്യം മ​ഴ പെ​യ്ത​പ്പോ​ൾ തി​രി​കെ ഓ​ട​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

ന​ഗ​ര​സ​ഭ​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​​​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ നേ​ര​​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ചീ​ക​ര​ണം നാ​മ​മ​ത്ര​മാ​യി​രു​ന്നു.

കൊ​തു​കു നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ന​ട​പ​ടി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ വീ​ടു​ക​ൾ ക​യ​റി ഇ​റ​ങ്ങി​യു​ള്ള ഹെ​ൽ​ത്ത്​ വി​ഭാ​ഗ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​വും ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​ര്യ​ക്ഷ​മ​മാ​യി​ല്ല. പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്.

ഡെ​ങ്കി​പ്പ​നി​ക്ക്​ കാ​ര​ണ​മാ​വു​ന്ന ഈ​ഡി​സ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കൊ​തു​കു​ക​ൾ ചെ​റി​യ അ​ള​വ് വെ​ള്ള​ത്തി​ല്‍പോ​ലും മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​വ​യാ​ണ്. ഈ​ഡി​സ് കൊ​തു​കി​ന്റെ നി​യ​ന്ത്ര​ണ​മാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ര്‍ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഒ​രു​ത​വ​ണ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​ര്‍ക്ക് വീ​ണ്ടും രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ മാ​ര​ക​മാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും ​ആ​​രോ​ഗ്യ​വ​കു​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

മുണ്ടിനീര്: ആഗസ്റ്റിൽ 6326 പേർക്ക് രോഗബാധ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കു പു​റ​മെ മു​ണ്ടി​നീ​രും പ​ട​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 6326 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് 31 വ​രെ 40,318 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. മം​പ്സ് വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് മു​ണ്ടി​നീ​ര്. പ​നി, ത​ല​വേ​ദ​ന, അ​സ്വാ​സ്ഥ്യം, പേ​ശി വേ​ദ​ന,

വ്യാജ മരണവാർത്ത; പൂനം പാണ്ഡെക്കെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ഗർഭാശയമുഖ അർബുദത്തിനെതിരെ (സെർവിക്കൽ കാൻസർ) വേറിട്ട രീതിയിൽ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസ്. സമൂഹത്തിൽ തെറ്റിധാരണ പരത്തുംവിധം സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘമാളുകളാണ് പൂനത്തിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് പൂനം

Foods that helps to increase sexual libido | ലൈംഗിക ലിബിഡോ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Foods that helps to increase sexual libido | ലൈംഗിക ലിബിഡോ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

One of the most common sexual problems that most people face is low libido or  low sexual drive. It affects both men and women. This problem can be solved to