പ്രതീകാത്മക ചിത്രം

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട് വിറ്റാമിൻ ഡി. എന്നാൽ ഭക്ഷണങ്ങളിലൂടെയോ സപ്ലിമെന്‍റുകൾ വഴിയോ ശരീരത്തിന് ആവശ്യമായ വിധത്തിൽ വിറ്റാമിൻ ഡി ലഭ്യമാകണം എന്നില്ല.

സ്ഥിരമായ ക്ഷീണം, ശരീരവേദന, സന്ധിവേദന, അസ്ഥി വേദന എന്നിവ ഉൾപ്പെടെ വിവിധ ലക്ഷണങ്ങൾ വിറ്റാൻ ഡിയുടെ അഭാവം കാരണം പ്രകടമാവും. അസ്ഥികൾ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസിനും വിറ്റാമിൻ ഡിയുടെ കുറവ് കാരണമാകുന്നു. ശരീരത്തിന് സ്വന്തമായി ഉൽപാദിപ്പിക്കാൻ സാധിക്കാത്ത ഏക വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് സൂര്യപ്രകാശം വഴി മാത്രമാണ് ലഭിക്കുക. വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ട സമയം എപ്പോഴാണെന്നറിയാം.

രാവിലെ 10 നും ഉച്ചക്ക് 3നും ഇടയിലായി വേണം വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊളേളണ്ടത്. ഈ സമയത്ത് നിങ്ങളുടെ മുഖം, കാലുകൾ, കൈകൾ എന്നിവയിൽ 15 മുതൽ 20 മിനിറ്റ് വരെ നേരം സുരക്ഷിതമായ സൂര്യപ്രകാശം ഏൽക്കുക. അമിതമായി വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. യു.വി.ബി രശ്മികൾ ലഭിച്ചാൽ മാത്രമേ ശരീരത്തിന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ സാധിക്കുകയുളളു. നിങ്ങളുടെ ചർമത്തിനെ ആശ്രയിച്ചായിരിക്കും വിറ്റാമിൻ ഡി ലഭിക്കുക. അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ ഈ സമയം വളരെ കുറച്ച് മാത്രം വിറ്റാമിൻ ഡി സിന്തസിസ് സാധ്യമാവുകയുളളു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

– സൺസ്ക്രിൻ ഉപയോഗിക്കുന്നത് ശരീരത്തിന് ലഭ്യമാവേണ്ട വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തെ തടയുന്നു.

– ഇളം ചർമമുളള ആളുകൾക്ക് സൂര്യനിൽനിന്ന് കുറച്ച് സമയം മാത്രമേ ആവശ്യമുളളു. അതേസമയം ഇരുണ്ട ചർമമുളളവർക്ക് അൽപം സമയം കൂടുതൽ സൂര്യപ്രകാളം ഏൽക്കേണ്ടി വരും.

– ദീർഘനേരം വെയിൽ കൊളളുന്നത് കഴിവതും ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച അമ്മയുടെയും കുഞ്ഞിന്റേയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ഡീൻ ശ്യാംറാവു വകോഡെ, ശിശുരോഗ

ശരീരത്തിനുള്ളിൽ തന്നെ കാൻസർ പ്രതിരോധ കോശങ്ങൾ നിർമിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം

ശരീരത്തിനുള്ളിൽ തന്നെ കാൻസർ പ്രതിരോധ കോശങ്ങൾ നിർമിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം

മനുഷ്യശരീരത്തിനുള്ളിൽ വെച്ച് തന്നെ കാൻസറിനെ പ്രതിരോധിക്കുന്ന കോശങ്ങൾ നിർമിക്കാനുള്ള പുതിയ മാർഗം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ലബോറട്ടറികളിലെ സങ്കീർണ്ണവും ചിലവേറിയതുമായ പ്രതിരോധപ്രക്രിയകൾക്ക് പകരമായാണ് പുതിയ കണ്ടെത്തൽ. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാല (യു.സി.എസ്.എഫ്), ഗ്ലാഡ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട്, ഡ്യൂക്ക് സർവകലാശാല, ഇന്നൊവേറ്റീവ് ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട്

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ