തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പി.ജി സീറ്റുകളും അനുവദിച്ചു. ന്യൂക്ലിയര്‍ മെഡിസിനിലെയും റേഡിയേഷന്‍ ഓങ്കോളജിയിലെയും ഉള്‍പ്പെടെ പി.ജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സ രംഗത്തിന് കൂടുതല്‍ കരുത്ത് പകരും.

81 പുതിയ മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്കാണ് കേരളത്തിന് ഇത്തവണ എൻ.എം.സി അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് -17, എറണാകുളം മെഡിക്കല്‍ കോളജ് -15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് -15, കൊല്ലം മെഡിക്കല്‍ കോളജ് -30, കോഴിക്കോട് മെഡിക്കല്‍ കോളജ് -രണ്ട്​, മലബാര്‍ കാന്‍സര്‍ സെന്റര്‍ -രണ്ട്​.

മെഡിക്കല്‍ കോളജുകള്‍ക്കായി 270 അധ്യാപക തസ്തിക സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പി.ജി സീറ്റുകള്‍ ലഭ്യമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലും പി.ജി സീറ്റുകള്‍ അനുവദിക്കാൻ നടപടി ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കൊവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; ‘പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ട്’

മുംബൈ: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്‍റെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചു. ആസ്ട്രസെനേക്ക തങ്ങളുടെ വാക്സിൻ വിപണിയിൽ നിന്ന്

മലയാളികൾ അരിയാഹാരം കുറക്കുന്നു; പോഷകാഹാരം കഴിക്കുന്നുമില്ല, പ്രിയം ഗോതമ്പിനോട്

മലയാളികൾ അരിയാഹാരം കുറക്കുന്നു; പോഷകാഹാരം കഴിക്കുന്നുമില്ല, പ്രിയം ഗോതമ്പിനോട്

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങൾക്കൊപ്പം മലയാളികളുടെ അരിയാഹാരത്തോടുള്ള ഇഷ്ടവും കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ അരി ഭക്ഷണം ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഗ്രാമീണ മേഖലകളിൽ 2011-12ല്‍ പ്രതിമാസം ശരാശരി

അമ്മയുടെ തമാശ കേട്ട് ചിരിച്ചു; അഞ്ചു വർഷത്തെ കോമയിൽ നിന്ന് ഉണർന്ന് യു.എസ് യുവതി

ന്യൂയോർക്ക്: അഞ്ചുവർഷം മു​മ്പ് നടന്ന അപകടത്തിൽ കോമയിലായ യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടു. ജെന്നിഫർ ഫ്ല്യുവെലൻ ആണ് ജീവിതത്തിലേക്ക് അദുഭുതകരമാം വിധം ഉയിർത്തെഴുന്നേറ്റത്. 2022 ആഗസ്റ്റ് 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. അമ്മയുടെ തമാശക്ക് മറുപടിയായി ചിരിച്ചുകൊണ്ടാണ് ജെന്നിഫർ ജീവിതത്തിലേക്ക് വീണ്ടും